കോട്ടയ്ക്കലില്‍ മൂന്നിടങ്ങളില്‍നിന്നായി രേഖകളില്ലാത്ത 28,73,700 രൂപ പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് താനൂർ വെള്ളച്ചാല്‍ പേങ്ങാട്ട് ഷഫീഖ്(30), വലിയപറമ്ബ് പുത്തൂർ ചാലിലകത്ത് നൗഷാദ് (42) എന്നിവരെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ കോട്ടയ്ക്കല്‍ വലിയപറമ്ബില്‍ വെച്ച് ഓട്ടോറിക്ഷയില്‍ നിന്നാണ് ഷഫീഖിനെ 19,52,700 രൂപയുമായി പിടികൂടിയത്. പിന്നീട് പിറകെ വന്ന സ്കൂട്ടർ യാത്രക്കാരനായ നൗഷാദിന്റെ പക്കല്‍നിന്നു 6,56 800 രൂപ പിടിച്ചു. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 2,64,200 രൂപയും പിടിച്ചെടുത്തു.പണം കോടതിയില്‍ സമർപ്പിച്ചതായും വിവരങ്ങള്‍ എൻഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറിയതായും കോട്ടയ്ക്കല്‍ സി.ഐ. വിനോദ് വലിയാട്ടൂർ പറഞ്ഞു. പണംവന്നത് ഖത്തറിലുള്ള ചില പ്രവാസികളില്‍ നിന്നാണെന്നാണ് നിഗമനം. വിനോദ് വലിയാട്ടൂരിനെക്കൂടാതെ എസ്‌ഐ സെയ്ഫുള്ള, എസ്സിപിഒമാരായ ജിതേഷ്, ബിജു, രാജേഷ്, ഷീജ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com