Thursday, September 18News That Matters

MDMA യുമായി ദന്ത ഡോക്ടർ പിടിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടർ പിടിയില്‍. പാലക്കാട് കരിമ്ബ സ്വദേശി വിഷ്ണുരാജ് (29) നെയാണ് പൊലീസ് പിടികൂടിയത്.

15 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടികൂടി.കൊടുവള്ളി കരുവൻ പൊയിലില്‍ “ഇനായത്ത് ദാന്താശുപത്രി” നടത്തി വരികയാണ് വിഷ്ണുരാജ്. കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്. ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഇയാള്‍ ലഹരിമരുന്ന് എത്തിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഡോക്ടറെ കൂടാതെ രണ്ടുപേർക്ക് കൂടി മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉടൻ കസ്റ്റഡിയില്‍ ആകും. ഏകദേശം അൻപതിനായിരം രൂപ വില വരുന്ന എംഡിഎംഎയാണ് യുവഡോക്ടറില്‍ നിന്ന് പിടികൂടിയത്.കോഴിക്കോട് ടൗണ്‍,എൻ ഐ ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്കിടയില്‍ വിപുലമായ തോതിലാണ് വിഷ്ണുരാജ് മയക്കുമരുന്ന് വില്‍പന നടത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. രണ്ട് മാസമായി സ്പെഷ്യല്‍ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്ന വിഷ്ണുരാജ്, ഏല്ലാ വിധ ലഹരിമരുന്നുകളും ഉപയോഗിക്കുന്നതായി പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറല്‍ എസ്‌പി കെ .ഇ. ബൈജു ഐപിഎസിൻ്റെ കീഴിലുള്ള പ്രത്യേക സംഘവും നർക്കോട്ടിക് സെല്ലുമാണ് പ്രതിയെ പിടികൂടിയത്.തിരുവനന്തപുരത്ത് നിന്നും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്തു. 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. തുമ്ബ സ്വദേശി സഞ്ജുവാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version