തിരുവനന്തപുരം വെള്ളനാട് പത്ത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കോടാണ് സംഭവം. ശ്രീക്കുട്ടി-മഹേഷ് ദമ്പതികളുടെ മകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദില്‍ഷിതയാണ് മരിച്ചത്. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ദില്‍ഷിത. ഇളയ കുട്ടിയുമായി കളിക്കുന്നതിനിടെ ദില്‍ഷിത ശുചിമുറിയില്‍ കയറി വാതിലടച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാര്‍ ശുചിമുറി തുറന്ന് നോക്കുമ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം വെള്ളനാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com