Sunday, January 18News That Matters

Author: admin

റേഷൻ മസ്റ്ററിങ്ങിന് വീടിന് പുറത്തുപോകേണ്ട!, മേരാ e-KYC ആപ്പ് ഉപയോ​ഗിക്കാം; വിശദാംശങ്ങൾ

KERALA NEWS
തിരുവനന്തപുരം: റേഷൻ മസ്റ്ററിങ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ്പ് ഉപയോഗിക്കാം. ഈ ആപ്പ് മുഖേന റേഷൻ മസ്റ്ററിങ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തെരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം. മേരാ ഇ-കെവൈസി ആപ്പ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യും. മസ്റ്ററിങ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെ...

യുവതിയോട് പ്രണയം നടിച്ച്‌ നഗ്നദൃശ്യം പകര്‍ത്തി,സഹോദരങ്ങള്‍ അറസ്റ്റില്‍

CRIME NEWS
ഒരേ യുവതിയോട് പ്രണയം നടിച്ച്‌ നഗ്നദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍.മലപ്പുറം കാളികാവ് സ്വദേശികളായ ഹസൈനാര്‍ (21), ഹുസൈന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.നിലമ്ബൂര്‍ ചന്തക്കുന്നില്‍ താമസിക്കുന്നതിനിടെ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചത്. ഇതിനിടെ ഹസൈനാര്‍ വഴി ഹുസൈന്‍ യുവതിയുമായി പരിചയത്തിലായി. പിന്നാലെ ഹുസൈന്‍ യുവതിയെ മൊബൈല്‍ വഴി വ്യാജ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇതിനിടെ സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറ്റി. തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ പ്രലോഭിപ്പിച്ച്‌ വീഡിയോ കോള്‍ ചെയ്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. തങ്ങളെ വിവാഹം ചെയ്തില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈകാതെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തില്‍ ഇരട്ടകള്‍ യുവതിയുട...

KSRTC ബസ് ബൈക്കിലിടിച്ചു, നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു

Accident
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നര്‍ഷാദ് (24) ആണ് മരിച്ചത്. രാമനാട്ടുകര - മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അബി ഷര്‍നാദും സുഹൃത്ത് കൊച്ചി സ്വദേശിയായ അബ്ദുല്‍ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോവുകയായിരുന്നു. അബി നര്‍ഷാദ് ഓടിച്ച ബൈക്കില്‍ അതേ ദിശയില്‍ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. റോഡില്‍ വീണ അബി ബസ്സിനടിയില്‍പ്പെട്ടു പോവുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ...

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച അരി, ഒന്നിനും കൊള്ളാത്ത റവ, മാവ്…!

LOCAL NEWS, WAYANAD
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നൽകിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഇരിപ്പിടങ്ങൾ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘർഷവുമുണ്ടായി. പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫി...

വേങ്ങരയിലും അച്ഛനമ്പലത്തും വിദേശ മദ്യ വില്പന നടത്തിയ പ്രതി അറസ്റ്റിൽ

VENGARA
വേങ്ങര മാര്‍ക്കറ്റ് പരിസരങ്ങളിലും, അച്ഛനമ്പലം ഭാഗങ്ങളിലും മദ്യ വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസങ്ങളിലായി നടത്തിയ നിരീക്ഷണത്തില്‍ 2024 നവംമ്പര്‍ 6 -ാo തീയ്യതി വേങ്ങര ബസ് സ്റ്റാന്റിന്റെ സമീപമുള്ള വാടക വീട്ടില്‍ വെച്ച് വില്‍പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റര്‍ വിദേശ മദ്യവുമായി തമിഴ് നാട് സ്വദേശിയായ രാമസ്വാമി മകന്‍ രാമര്‍ (40/24) എന്നയാളെ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്& ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എന്‍.അബ്ദുള്‍ വഹാബും പാര്‍ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു പരപ്പനങ്ങാടി റേഞ്ചില്‍ നല്‍കിയത് പ്രകാരം സി.ആര്‍.നമ്പര്‍ 140/2024 ആയി രജിസ്റ്റര്‍ ചെയ്തു. 14 ദിവസത്തേക്ക് പ്രതിയെ റിമാന്റ് ചെയ്തു. പാര്‍ട്ടിയില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് നൗഫല്...

സംസ്ഥാന സ്‌കൂള്‍ കായികമേള അത്‌ലറ്റിക്സിലെ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

KERALA NEWS, Sports
എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്‍റർനാഷണൽ സ്‌കൂളിലെ മുഹമ്മദ്‌ സുൽത്താൻ സ്വർണം നേടി. ഇതേ സ്‌കൂളിലെ ദിൽജിത്ത് മൂന്നാം സ്ഥാനം നേടിയപ്പോൾ, കോഴിക്കോട് ജില്ലയിലെ ആൽബിൻ ബോബിയാണ് രണ്ടാമതെത്തിയത്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം കെഎച്എംഎച്എസ്എസിലെ ഗീതു കെ പി ആണ് സുവർണ നേട്ടത്തിന് അർഹയായത്. ട്രാക്ക് ഉണർന്നതോടെ മേളയുടെ കായികാവേശത്തിലേക്കാണ് മെട്രോ നഗരമുണർന്നത്. ഒളിമ്പിക്‌സ് മാതൃകയില്‍ ആദ്യമായി സംഘടിപ്പിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പുതിയ വേഗവും ദൂരവും കാത്തിരിക്കുകയാണ് കായിക കേരളം. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രധാന ആകര്‍ഷണമായ അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് മഹാരാജാസ് കോളജ് വേദിയാകുമ്പോൾ ഗെയിംസ് ഇനങ്ങളുടെ ഫൈനൽ മ...

കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസില്‍ 3 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

CRIME NEWS
കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നു മുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.  2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് സ്‌ഫോടനം നടത്തിയത്. അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍  എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നിരോധിത സംഘടനയായ ബേസ്മൂവ്‌മെൻ്റിൻ്റെ പ്രവർത്തകരാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികൾ. നാലാം പ്രതി ഷംസുദ്ദീനെ മതിയായ തെള...

വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിൽ.

MALAPPURAM
മലപ്പുറം: വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിൽ.. പുഞ്ചക്കൊല്ലി റബർ പ്ലാന്‍റേഷന് സമീപം ചപ്പത്തിക്കൽ വനമേഖലയിലാണ് ഇന്നലെ കാട്ടാനയുടെ ജഡം കണ്ടത്. വനപാലകർ നടത്തിയ പരിശോധനയിൽ ജഡത്തിന് സമീപം കടുവയുടെ കാൽപാടുകൾ കണ്ടു. ആനയുടെ തുമ്പിക്കൈയുടെയും ചെവിയുടെയും ഭാഗങ്ങളിൽ മാരകമായ മുറിവുകൾ ഏറ്റിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോഴിക്കോട്ടെ വീട്ടമ്മയുടെ ദുരൂഹമരണം: മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: വീട്ടമ്മയുടെ ദുരൂഹമരണത്തില്‍ മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. കോഴിക്കോട് പന്തീരങ്കാവ് പയ്യടിമേത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസിന്റെ നിര്‍ണായ നീക്കം. ഇന്നലെയായിരുന്നു അസ്മാബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകളുടെ ഭര്‍ത്താവ് മഹമൂദാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. തലയണ മുഖത്ത് അമര്‍ത്തിയാണ് മഹമൂദ് അസ്മാബിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യില്‍ നിന്നും അസ്മാബിയുടെ സ്വാര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും കാണാതായ സ്‌കൂട്ടര്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി. കൊലപാതകത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനായിരുന്നു മഹമൂദിന്റെ ശ്രമം. ഇതിനിടെ പാലക്കാട് നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്...

‘രാഹുല്‍ കളവ് പറയുന്നു, നുണപരിശോധനയ്ക്ക് വിധേയമാക്കണം’: എം വി ഗോവിന്ദന്‍

KERALA NEWS
തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് കളവാണെന്ന് വ്യക്തമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാഹുല്‍ കെപിഎം റീജന്‍സിയില്‍ ഉണ്ടെന്ന് വ്യക്തമായി. കള്ളപ്പണം കൊണ്ടുവന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുക്കിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ തോതില്‍ കള്ളപ്പണം ഒഴുകുന്നുണ്ട്. രാഹുലിന് ശുക്രദശയാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. കൂടോത്രത്തെക്കുറിച്ചും ശുക്രനെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ടല്ലോ എന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട...

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ കവർന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍

CRIME NEWS
ഹണിട്രാപ്പിലൂടെ വ്യാപാരിയില്‍നിന്ന് രണ്ടരക്കോടി രൂപ കവർന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് കണ്ടെടുത്തത് ആഡംബര വാഹനങ്ങളും 82 പവനോളം സ്വർണാഭരണങ്ങളും.കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി (36), കൊല്ലം പെരിനാട് മുണ്ടക്കല്‍, തട്ടുവിള പുത്തൻ വീട്ടില്‍ എസ്. സോജൻ (32) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2020ലാണ് കേസിനാസ്പദമായ സംഭവം. വ്യാപാരി വാട്സ്‌ആപ് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് സൗഹൃദത്തിലേക്കും വ്യക്തിപരമായ അടുപ്പത്തിലേക്കും വളർന്നു. ഹോസ്റ്റലിലാണ് നില്‍ക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹോസ്റ്റല്‍ ഫീസും മറ്റ് ആവശ്യങ്ങള്‍ക്കും പണം കടം വാങ്ങി. വ്യാപാരിയെ വിഡിയോ കാള്‍ ചെയ്യാനും തുടങ്ങി. ഇതിനുശേഷം ചാറ്റും വിഡിയോയും പരസ്യപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടി. കൈയിലുള്ള പണം തീർന്ന വ്യാപാരി ഭാര്യയുടെയും ഭാര്യാമാതാവിന്റെയ...

സ്കൂള്‍ പ്രിൻസിപ്പല്‍ സ്കൂട്ടറില്‍ നിന്ന് കുഴഞ്ഞുവീണു മരിച്ചു

MALAPPURAM
എടപ്പാള്‍: സ്കൂട്ടറില്‍ കയറിയ ഉടൻ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണുമരിച്ചു. കണ്ടനകം പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് സ്കൂള്‍ മൈതാനിയില്‍ സ്കൂട്ടറില്‍ നിന്ന് കുഴഞ്ഞ് വീണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് സംഭവം. സ്കൂളില്‍ നിന്ന് പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞു വീണത്. അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായി അബ്ദുല്‍ ഖയ്യൂമും വീണു കിടക്കുന്നത് കണ്ടത്. ഉടൻ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. പൊന്നാനി സ്വദേശിയാണ്. ഭാര്യ: മുനീറ. മക്കള്‍. ഫസ്ഹ, ഫര്‍ഷ, ഫൈഹ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail....

ബുള്‍ഡോസര്‍ രാജ്: യുപി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി,

NATIONAL NEWS
നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു വ്യക്തിയുടെ വീട് തകര്‍ത്ത ഉത്തര്‍പ്രദേശ് (യുപി) സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി നിയമനടപടികള്‍ പാലിക്കാതെയും നോട്ടീസ് നല്‍കാതെയും എങ്ങനെയാണ് ഒരാളുടെ വീട്ടില്‍ കയറി പൊളിക്കാന്‍ കഴിയുകയെന്നും ബെഞ്ച് ചോദിച്ചു. ഒറ്റരാത്രികൊണ്ട് വീടുകള്‍ പൊളിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. അനധികൃതമായി വീടു പൊളിച്ചതിന് സ്വാകര്യ വ്യക്തിക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് കോടതി പറഞ്ഞു. 2019-ല്‍ മഹാരാജ്ഗഞ്ച് ജില്ലയിലെ വീട് തകര്‍ത്തുവെന്ന് ചൂണ്ടികാട്ടി മനോജ് തിബ്രേവാള്‍ ആകാശ് എന്നയാള്‍ അയച്ച കത്തിനറെ അടിസ്ഥാനത്തില്‍ 2020-ല്‍ സ്വമേധയ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. മറ്റ് 123 നിര്‍മാണങ്ങളും പൊളിച്ചുമാറ്റിയെന്നും കോടതി കണ്ടെത്തി. കൈയേറ്റങ്ങള്‍ തിരിച്ചറിയാന്‍ അധികാരികളുടെ ...

കോഴിക്കോട് നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണം: പ്രിയങ്ക ഗാന്ധി

LOCAL NEWS, WAYANAD
തുവ്വൂർ: കോഴിക്കോട് എയർപോർട്ടിൽ നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ തൂവ്വൂരിൽ നടന്ന കോർണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിമാനയാത്ര നിരക്ക് വർധനവ് പ്രവാസികൾ നേരിടുന്ന വലിയ പ്രശ്നമാണ്. അതു കുറയ്ക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കഴിഞ്ഞ 35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. അതിനാൽ രാഷ്ട്രീയക്കാരെ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അധികാരം നിലനിർത്താൻ വേണ്ടി ജനങ്ങളെ വിഭജിക്കാൻ മടിയില്ലാത്ത ആളാണ് നരേന്ദ്ര മോദി. ഇദ്ദേഹത്തിന് വേണ്ടത് അധികാരം മാത്രമാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പൂർണമായും അദ്ദേഹം മറക്കുന്നു. അധികാരത്തിലിരിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ നരേന്ദ്ര മോദിയ്ക്കുള്ളൂ. വിലക്കയറ്റം മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മോദി നയങ്ങൾ രൂപപ്പെടുത്...

വനിതാ ഡോക്ടര്‍മാരെ ആക്ഷേപിച്ചു; പി വി അന്‍വറിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

LOCAL NEWS
തിരുവനന്തപുരം: താലൂക്ക് ആശുപത്രിയില്‍ എത്തി വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്ഷേപിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. അനുയായികള്‍ക്കൊപ്പം ഇന്നലെ രാവിലെ 9.30 ഓടെയാണ് പി വി അന്‍വര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. അനധികൃതമായി അറ്റന്‌റന്‍സ് രജിസ്റ്ററും ആശുപത്രി സൗകര്യങ്ങളും ഡയാലിസിസ് സെന്ററും പരിശോധിച്ചു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത്’; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ

KERALA NEWS
പാലക്കാട്: പാലക്കാട് ലോഡ്ജ് പരിശോധനയിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് എസ് പി ഓഫിസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുന്നതിനിടയിൽ പിണറായി വിജയനെതിരെയും പൊലീസിനെതിരെയും അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത് എന്നും പൊലീസുകാർ നാറികൾ എന്നുമായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമർശം. സോറി പോലും പറയാൻ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു മാർച്ച് ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ സുധാകരൻ പറഞ്ഞുതുടങ്ങിയത്. ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നും ഈ സംഭവത്തെ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു. പോലീസിന്റെ ഈ ഒറ്റ രാത്രിയിലെ നടപടികൾ കൊണ്ട് ജയിക്കാവുന്ന വോട്ടിന്റെ ഇരട്ടി രാഹുൽ നേടിക്കഴിഞ്ഞുവെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎഐഎമ്മിന് നേരെയും കടുത്ത അധിക്ഷേപം സുധാകരൻ തൊടുത്തുവിട്ടു. കൈവിരൽ നക്...

കൊതുകുകളെ ബധിരരാക്കി പരീക്ഷണം! ഇണചേരാൻ കഴിയില്ല, ​ രോഗവ്യാപനവും തടയാമെന്ന് കണ്ടെത്തല്‍

LifeStyle
ഡെങ്കിപ്പനി, മഞ്ഞപ്പനി, സിക്ക തുടങ്ങി കൊതുക് പരത്തുന്ന രോ​ഗങ്ങൾക്ക് തടയിടാൻ പുതിയ വിദ്യ കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ. ആൺ കൊതുകുകളെ ബധിരരാക്കുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ഇങ്ങനെ ആൺ കൊതുകളെ ബധിരരാക്കുന്നതിലൂടെ അവയ്ക്ക് ഇണചേരാനും പ്രജനനും നടത്താനും സാധിക്കില്ല. ആൺകൊതുകുകളും പെൺകൊതുകുകളും പറക്കുമ്പോൾ വ്യത്യസ്ത ആവൃത്തിയിൽ ചിറകുകൾ അടിക്കുന്നതുകൊണ്ട് ശ​ബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദത്തിലൂടെ ആകൃഷ്ടരായാണ് ഇവ ഇണ ചേരുന്നത്. എന്നാൽ ഇത്തരത്തിൽ ഇണ ചേർന്ന് കൊതുകുകൾ പെരുകുമ്പോൾ അസുഖങ്ങളും വർദ്ധിക്കുകയാണ്. അതിനാലാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഒരു പരീക്ഷണം നടത്തിയത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ആൺകൊതുകുകളുടെ കേൾവിശക്തിയിൽ മാറ്റം വരുത്തി ഒരു പരീക്ഷണം നടത്തി. ആൺകൊതുകുകളെ ബധിരരാക്കിയ ശേഷം പെൺകൊതുകുകളോടൊപ്പം അവയെ ഒരേ കൂട്ടിൽ ഇട്ടു. മൂന്ന് ദിവസം കൂട്ടിൽ ഇട്ടിട്ടും ആൺകൊതുകുകൾ ശാരീ...

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കേരളം

KERALA NEWS
തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ശുചീകരണ ജോലിക്കിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ട്രാക്കിലെ മാലിന്യം പെറുക്കുന്നതിനിടെ മരിച്ചത്. തമിഴ് നാട് സര്‍ക്കാരും റെയില്‍വേയും കുടുംബത്തിന് നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതവും റെയില്‍വേ ഒരുലക്ഷം രൂപം വീതവും നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ ശനിയാഴ്ച കേരള എക്‌സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ചായിരുന്നു അപകടം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...

ലീഗ് സമ്മർദ്ദത്തിനൊടുവിൽ നടപടി; വിവാദ പ്രസംഗത്തിൽ ഉമർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ട് സമസ്ത

MALAPPURAM
മലപ്പുറം: പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾക്കെതിരായ വിവാദ പ്രസംഗത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിയുമായി സമസ്ത. പ്രസംഗത്തിൽ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ഉമർ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു.നടപടി എടുക്കണമെന്ന സമ്മർദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമർ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നൽകിയത്. മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നുമായിരുന്നു ഉമർ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ...

അഴിമതിയുടെ പണപ്പെട്ടിയുള്ളത് പിണറായിയുടെ ക്ലിഫ് ഹൗസില്‍, റെയ്ഡിൻ്റെ തിരക്കഥ രചിച്ചത് എംബി രാജേഷ്: വിഡി സതീശൻ

KERALA NEWS
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് നടത്തിയ റെയ്ഡ് നടന്നത് സിപിഐഎം-ബിജെപി നേതൃത്വങ്ങളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റെയ്ഡിന്‌റെ തിരക്കഥ രചിച്ചത് എംബി രാജേഷും അദ്ദേഹത്തിന്‌റെ അളിയനും ചേര്‍ന്നാണ്. വനിത നേതാക്കളെ അപമാനിക്കാനാണ് പൊലീസ് ശ്രമിച്ചത്. അഴിമതിയുടെ പണപ്പെട്ടി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൈസിലാണെന്നും അദ്ദേഹം പറഞ്ഞു. കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെ 12 മണയോടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. 42ൽ 12 മുറികളില്‍ മാത്രമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്‌റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.സിപിഐഎം ബ...

MTN NEWS CHANNEL

Exit mobile version