മലപ്പുറം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളായ കൊണ്ടോട്ടി പുളിക്കൽ മിനി എസ്റ്റേറ്റ് സ്വദേശി പാലംകുളങ്ങര വീട്ടിൽ ഹരീഷ് @ അനിൽ (48), മേലാറ്റൂർ തച്ചിങ്ങനാടം ഒറവംപുറം സ്വദേശി കിഴക്കുംപറമ്പന്‍ വീട്ടിൽ മുഹമ്മദ് നിഷാം (25), പരപ്പനങ്ങാടി നെടുവ സ്വദേശി വലിയപറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് @ ഷഫീഖ് (27), എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടൻ വീട്ടിൽ സുബിജിത്ത് (24) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. വധശ്രമം ഉൾപ്പെടെയുള്ള കേസ്സുകളിൽ പ്രതിയാണ് ഹരീഷ് @ അനിൽ. കൊലപാതകം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ കേസ്സുകളിലെ പ്രതിയാണ് മുഹമ്മദ് നിഷാം. പണത്തിനുവേണ്ടി തട്ടികൊണ്ടുപോയി തടവിൽ വെച്ച് ക്രൂരമായി മർദ്ദിക്കുക, കവർച്ച, ക്വട്ടേഷൻ സംഘമായി പ്രവർത്തിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് മുഹമ്മദ് ഷഫീഖ്. കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കൽ, തട്ടികൊണ്ട് പോയി തടങ്കലിൽ വെച്ച് ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തുക, മയക്ക് മരുന്ന് വിൽപ്പന തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് സുബിജിത്ത്. മലപ്പുറം ജില്ലാ പോലിസ് മേധാവി വിശ്വനാഥ്. ആർ IPS ന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്പ്യൂട്ടി ഇൻസ്റ്റ്പെക്ടർ ജനറൽ ഹരിശങ്കർ IPS ആണ് ഉത്തരവിറക്കിയത്. സുബിജിത്തിനെതിരെ ഒരു വർഷത്തേക്കും, ഹരീഷ് @ അനിൽ, മുഹമ്മദ് നിഷാം, മുഹമ്മദ് ഷഫീഖ് എന്നിവർക്കെതിരെ ആറ് മാസക്കാലത്തേക്കുമാണ് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com