Sunday, September 20News That Matters

Month: September 2026

എം.കെ ഹാജി വില്ലേജ് ലൈബ്രറി – വാക്കൂര് 4.0 പ്രവർത്തനം ആരംഭിച്ചു

TIRURANGADI
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ 'എം.കെ ഹാജി വില്ലേജ് ലൈബ്രറി - വാക്കൂര് 4.0' പ്രവർത്തനം ആരംഭിച്ചു. കോളേജ് മാനേജർ എം.കെ ബാവ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നൗഫൽ പി.ടി, അബ്ദുൽ റൗഫ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം മുജീബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...

കെ.വി മുഹമ്മദ് ഹാജി നിര്യാതനായി

MARANAM
വേങ്ങര: എസ്.എസ് റോഡ് കാവുങ്ങൽ പള്ളി സ്വദേശി കീഴുവീട്ടിൽ കെ.വി മുഹമ്മദ് ഹാജി (88) നിര്യാതനായി. ഗാന്ധിദാസ് പടിയിലെ ടി.പി ഹോളോബ്രിക്സ് ഉടമയാണ് അദ്ദേഹം. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കാവുങ്ങൽ പള്ളിയിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...

ചെട്ടിയാൻകിണർ GVHSS ൽ വൈദ്യുതി സുരക്ഷാ ശിൽപശാല സംഘടിപ്പിച്ചു

TIRURANGADI
ചെട്ടിയാൻകിണർ: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി 'വൈദ്യുതി സുരക്ഷയും അടിസ്ഥാന വിവരങ്ങളും' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ വൈദ്യുതി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാന അറിവുകളും സുരക്ഷാബോധവും വിദ്യാർഥികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, വൈദ്യുതാഘാതം ഒഴിവാക്കാനുള്ള മാർഗങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ വിശദീകരിച്ചു. വൊക്കേഷണൽ ഇൻസ്ട്രക്ടർ എ. സൈനുദ്ദീൻ ക്ലാസിന് നേതൃത്വം നൽകി. അസൈനാർ എടരിക്കോട്, റിഫാദ ടീച്ചർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വിദ്യാർത്ഥികളായ ഷെസ്‌ലിൻ തൻഹ സുൽഫിക്കർ സ്വാഗതവും ഷഹാമ ശിഹാബ് നന്ദിയും പറഞ്ഞു. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്ത...

കുന്നത്തേരി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി

MARANAM
വേങ്ങര: ചുള്ളിപ്പറമ്പ് പുത്തൻ പള്ളി സ്വദേശിയും നിലവിൽ ചേളാരി പടിക്കലിൽ താമസക്കാരനുമായ കുന്നത്തേരി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി. പരേതനായ കുന്നത്തേരി അബു മാസ്റ്ററുടെ മകനാണ്.​മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പടിക്കൽ ജുമാ മസ്ജിദിൽ നടക്കും.

ഷാർജയിൽ മലപ്പുറം സ്വദേശിനി ഡെന്റൽ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

GULF NEWS
ഷാർജ: ഷാർജയിൽ മലയാളി ഡെന്റൽ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനി അഫീന റഹീം (32) ആണ് മരിച്ചത്.​പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകളും, അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയുമാണ് അഫീന. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു....

നഴ്സിംഗ് പഠനം ഉപേക്ഷിച്ച് ലഹരിക്കടത്ത്; മലപ്പുറം സ്വദേശി ഉൾപ്പെടെ 2 പേര് പിടിയിൽ

MALAPPURAM
മലപ്പുറം കേന്ദ്രീകരിച്ച് നടന്ന വൻ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി സൂര്യ (23), മലപ്പുറം സ്വദേശിയായ ആൺസുഹൃത്ത് അജ്മൽ എന്നിവർ അറസ്റ്റിൽ. നോയിഡയിലെ ഫ്ലാറ്റിൽ നിന്നാണ് പന്തീരാങ്കാവ് പോലീസ് ഇവരെ പിടികൂടിയത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിലെത്തിയ സൂര്യ, വീട്ടുകാരെ അറിയിക്കാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് അജ്മലിനൊപ്പം നോയിഡയിലേക്ക് കടക്കുകയായിരുന്നു.സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയുടെ മറവിൽ നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് ആഴ്ചതോറും പത്ത് കിലോയോളം എംഡിഎംഎ കേരളത്തിലേക്ക് ഇവർ കടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സൂര്യയുടെ പേരിലുള്ള ഈ ഫ്ലാറ്റിൽ നിന്ന് ലഹരി നിർമ്മാണത്തിനും പാക്കിംഗിനുമുള്ള ഉപകരണങ്ങളും നിരവധി എടിഎം കാർഡുകളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ നാല് മാസത്തിനിടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടന്നത്.കഴിഞ്ഞ മേയ് മാസം കോഴിക...

പറപ്പൂർ പഞ്ചായത്ത് പൊതുസ്മശാനം ഉടൻ യാഥാർഥ്യമാക്കണം; വെൽഫെയർ പാർട്ടി

VENGARA
പറപ്പൂർ: പറപ്പൂർ പഞ്ചായത്തിലെ പൊതുസ്മശാനമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. പറപ്പൂരിൽ വെച്ച് നടന്ന പാർട്ടി പഞ്ചായത്ത് പ്രതിനിധി സമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. സമ്മേളനം ജില്ലാ സെക്രട്ടറി ഇബ്റാഹീം കുട്ടി മംഗലം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും, മലപ്പുറം ജില്ലാ വിഭജനം ഉൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങളിൽ സർക്കാർ ഉടൻ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഏറ്റെടുത്ത് ജനകീയ ഇടപെടലുകളും സാമൂഹിക നീതിക്കായുള്ള പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. 2026–2029 കാലയളവിലേക്കുള്ള പുതിയ പഞ്ചായത്ത് ഭാരവാഹികളായി മുഹമ്മദ് നജീബ് കെ (പ്രസിഡന്റ്), അൻവർ സാദത്ത് (സെക്രട്ടറി), ഫൈസൽ ടി.ടി (ട്രഷറർ), മുഹമ്മദ് ബഷീർ ടി, താഹിറ ടീച്ചർ (വൈസ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കം ഉപേക്ഷിക്കണം; എൻ.എഫ്.പി.ആർ

MALAPPURAM
തിരൂരങ്ങാടി: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു റെയിൽവേ ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ (NFPR) മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ നീക്കം. പാലക്കാട് റെയിൽവേ ഡിവിഷനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. ചെമ്മാട് വ്യാപാര ഭവനിൽ നടന്ന യോഗം എൻ.എഫ്.പി.ആർ സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. മജീദ് മൊല്ലഞ്ചേരി, അറഫാത്ത് പാറപ്പുറം, ബാവ ക്ലാരി എന്നിവർ സംസാരിച്ചു. ജില...

ചേറൂർ കഴുകൻചിനയിൽ ആഘോഷമായി ‘മൈത്രി ഫെസ്റ്റ് 26’

VENGARA
വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച 'മൈത്രി ഫെസ്റ്റ് 26' അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമോത്സവമായി മാറി. ഞായറാഴ്ച രാവിലെ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളംബര ഘോഷയാത്രയും ചെണ്ടമേളവും നടത്തിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സമീറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മൈത്രി ഗ്രാമം ഓർഗനൈസർ പുല്ലമ്പലവൻ അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ കോർവ (CORWA) മലപ്പുറം ജില്ലാ പ്രസിഡന്റ് ഒ.എം.എ റഷീദ് മഞ്ചേരി, പുല്ലമ്പലവൻ ബഷീർ (പാലിയേറ്റീവ് കെയർ), മുഹമ്മദ് സിയാദ് (എക്സൈസ്), വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് (ഓപ്പറേഷൻ തൂഫാൻ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. വാർഡ് മെമ്പറും മൈത്രി ഗ്രാമവാസിയുമായ സുബൈദ ഇസ്മായിൽ, മുൻ വാർഡ് മെമ്പർ സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പുല്ലമ്പലവൻ മുജീബ് റഹ്മാൻ സ്വാഗതവും കാപ്പിൽ ജ...

വേങ്ങര സി.എച്ച്.സിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണം; വെൽഫെയർ പാർട്ടി മന്ത്രിക്ക് നിവേദനം നൽകി

VENGARA
വേങ്ങര: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ (CHC) ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നും പ്രസവ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. പ്രദേശത്തെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിനായി അടിയന്തര നടപടിയാവശ്യപ്പെട്ട് വേങ്ങര എം.എൽ.എയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ വ്യക്തിക്കാണ് നിവേദനം കൈമാറിയത്. ഇതിന് പുറമെ പാക്കടപ്പുറായ, കൂരിയാട്, കച്ചേരിപ്പടി, പുത്തനങ്ങാടി എന്നീ ആരോഗ്യ സബ്‌സെന്ററുകളിൽ ഡോക്ടർമാരുടേതടക്കം പുതിയ തസ്തികകൾ സൃഷ്ടിച്ച് പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോന്റെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp...

വലിയ പാറക്കൽ അബ്ദുറഹ്മാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് സ്വദേശി വലിയ പാറക്കൽ അബ്ദുറഹ്മാൻ കുട്ടി ഹാജി മരണപ്പെട്ടു. പരേതനായ വലിയ പാറക്കൽ കോമുവിന്റെ മകനാണ്. മയ്യത്ത് നമസ്കാരം നാളെ രാവിലെ 8:30-ന് മഠത്തിൽ പള്ളിയിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

വേങ്ങര തറയിട്ടലിൽ എ.കെ ഇൻഡേൻ ഗ്യാസ് ഏജൻസി പ്രവർത്തനം ആരംഭിച്ചു

VENGARA
പറപ്പൂർ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കീഴിലുള്ള എ.കെ ഇൻഡേൻ ഗ്യാസ് ഏജൻസി വേങ്ങര തറയിട്ടലിൽ പ്രവർത്തനം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയും ഇ.ടി മുഹമ്മദ് ബഷീർ എം.പിയും ചേർന്ന് സംയുക്തമായി ഏജൻസിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എ.കെ.എ നസീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ അബൂത്വാഹിർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ അസ്‌ലു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പറമ്പത്ത് മുഹമ്മദ്, എൻ.ടി അബ്ദുൽ നാസർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ, വാർഡ് മെമ്പർ കെ.സി സഫിയ, ഇന്ത്യൻ ഓയിൽ എൽ.പി.ജി ഡിവിഷൻ ഹെഡ് റോണി ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ കെ.പി അബ്ദുൽ മജീദ്, പി.കെ അലി അക്ബർ, പി.എ ചെറീത്, ടി.പി അഷ്‌റഫ്, വി.എസ് ബഷീർ മാസ്റ്റർ, കെ. രാധാകൃഷ്ണൻ മാസ്റ്റർ, ബാനു പ്രതാപ്, സിന്ധു വേലായുധൻ, ജിതേഷ് ഷാജി, എം.കെ സൈനുദ്ദീൻ, പി.കെ അഷ്‌റ...

വേങ്ങരയിൽ ബി.ജെ.പി സേവ സങ്കൽപ്പ് അഭിയാൻ ശില്പശാല സംഘടിപ്പിച്ചു

VENGARA
വേങ്ങര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേവന സത്ഭരണം 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ബി.ജെ.പി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംപുറം ഓഫീസിൽ വെച്ച് 'സേവ സങ്കൽപ്പ് അഭിയാൻ' ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി ഉണ്ണി ശില്പശാല ഉദ്ഘാടനം ചെയ്തു.​പ്രധാനമന്ത്രിയുടെ കാൽ നൂറ്റാണ്ട് നീണ്ട സേവനവും സമർപ്പണവും ആഘോഷമാക്കുന്നതിനൊപ്പം, 2047-ലെ വികസിത ഭാരതമെന്ന സ്വപ്നം ജനങ്ങളിലെത്തിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി നടക്കുന്ന ഒരു മാസക്കാലം നീളുന്ന 12 ഇന കർമ്മപരിപാടികളെക്കുറിച്ച് ശില്പശാലയിൽ വിശദീകരിച്ചു.​ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് പി. സിന്ധു തുടങ്ങിയവർ സംസാരിച്ചു....

പറങ്ങോടത്ത് അബു ഹാജി നിര്യാതനായി

MARANAM
വേങ്ങര: വലിയോറ ചിനക്കൽ സ്വദേശി പറങ്ങോടത്ത് അബു ഹാജി (72) നിര്യാതനായി. പരേതനായ പറങ്ങോടത്ത് മൂസ്സക്കുട്ടി ഹാജിയുടെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ നടക്കും.

മഞ്ഞക്കണ്ടൻ അബ്ദുൽ നസീർ നിര്യാതനായി

MARANAM
ഒതുക്കുങ്ങൽ: ചെറുകുന്ന് സ്വദേശിയും വേങ്ങരയിലെ 'വേങ്ങര ഇലക്ട്രോണിക്സ്' ഷോപ്പ് ഉടമയുമായ മഞ്ഞക്കണ്ടൻ അബ്ദുൽ നസീർ നിര്യാതനായി. പരേതനായ മഞ്ഞക്കണ്ടൻ ഹംസ ഹാജിയുടെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 8:30-ന് ഒതുക്കുങ്ങൽ ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

പെരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

VENGARA
പെരുവള്ളൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് ഗ്രാമപഞ്ചായത്തിലെ രണ്ട്, നാല്, ഏഴ് വാർഡുകളിൽ ഉൾപ്പെട്ട പറമ്പിൽ പീടിക, കുന്നത്ത് പറമ്പ്, ഇല്ലത്തുമാട്, കൊടശ്ശേരിപ്പൊറ്റ എന്നിവിടങ്ങളിൽ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇരുമ്പൻ സെയ്തലവി (46), നമ്പോലൻകുന്ന് ഹൗസ് നവനീത് (37), എടക്കാത്ത് പടി അഭിനവ് (31), കാക്കത്തടം അനാമിക ഭവൻ നിഖിൽ കുമാർ (12), തൊപ്പാശ്ശേരി ബാസിത്ത് (25) എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റതായി വിവരമുണ്ട്. പരിക്കേറ്റവരിൽ നാല് പേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/...

മോർഫിംഗ് കേസ്: പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു

MALAPPURAM
മലപ്പുറം: വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ വെച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.​ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചതിനാണ് സുബിനെ മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനിയിൽ നിന്നുള്ള വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന പ്രതി സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു....

വേങ്ങര ചേറൂർ അടിവാരം ടി.ടി അബ്ദുറഹ്മാൻ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ അടിവാരം സ്വദേശിയും അൽ ഇഹ്‌സാൻ മാനേജറുമായ തച്ചരുപടിക്കൽ താഴത്ത് (ടി.ടി) അബ്ദുറഹ്മാൻ (മാനു) നിര്യാതനായി. പരേതനായ തച്ചരുപടിക്കൽ താഴത്ത് (ടി.ടി) അബ്ദുൽ ഖാദറിന്റെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് ചേറൂർ വലിയ ജുമാ മസ്ജിദിൽ. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

വേങ്ങര ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: മൂന്നാം വാർഡിൽ കെ.പി ഹസീന ഫസൽ നാമനിർദ്ദേശ പത്രിക നൽകി

VENGARA
വേങ്ങര: ഈ മാസം 28-ന് നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് (പൂങ്കുടായ) ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി കെ.പി ഹസീന ഫസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി ടി. ബിന്ദു മുമ്പാകെയാണ് പത്രിക നൽകിയത്. പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ (സെപ്റ്റംബർ 11) പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സെപ്റ്റംബർ 14 വരെയാണ് പത്രിക പിൻവലിക്കാൻ അവസരമുള്ളത്. 28-ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം 29-ന് ഫലം പ്രഖ്യാപിക്കും. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കെ.പി ഫസൽ 2026 ജനുവരി നാലിന് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഭർത്താവിന്റെ വിയോഗം മൂലം ഒഴിവുവന്ന വാർഡിലേക്ക് ജനവിധി തേടുന്ന ഹസീന ഫസൽ, തൊട്ടുമുമ്പത്തെ ഭരണസമിതിയിലടക്കം രണ്ട് തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരു തവണ അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേ...

ഭിന്നശേഷി സൗഹൃദ വിദ്യാലയം; കരട് നയരേഖ പ്രകാശനം ചെയ്തു

KERALA NEWS
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹൃദ വിദ്യാലയം പദ്ധതിയുടെ കരട് നയരേഖ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി വി.ഡി സതീശൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നൽകിയാണ് നയരേഖയുടെ പ്രകാശനം നിർവ്വഹിച്ചത്. കരട് നയത്തിന്റെ പൂർണ്ണരൂപം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://generaleducation.kerala.gov.in -ൽ ലഭ്യമാണ്. നയരേഖ പരിശോധിച്ച് പൊതുജനങ്ങൾക്ക് genednpolicy@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാം. പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് 90 ദിവസത്തിനകം അന്തിമ നയരേഖ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു ഐ.എ.എസ്, ഡയറക്ടർ സ്നേഹിൽ കുമാർ ഐ.എ.എസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.കെ മഷൂദ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസ...

MTN NEWS CHANNEL

Exit mobile version