Sunday, September 20News That Matters

Month: September 2026

ഊരകം പാറ്റതൊടി – കുണ്ടമാർ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

VENGARA
ഊരകം: ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പാറ്റതൊടി - കുണ്ടമാർ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്‌റഫ് നിർവഹിച്ചു. വാർഡ് മെമ്പർ വട്ടപറമ്പിൽ നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല അത്തോളി, സുഹറ ആലുംങ്ങൽ, സലീന പരി, റൈഹാനത്ത് ചെമ്പയിൽ എന്നിവരും വാർഡ് വികസന സമിതി അംഗങ്ങളായ പാങ്ങാട്ട് യൂസുഫ് ഹാജി, മുസ്‌തഫ പാങ്ങാട്ട്, സുക്കൂർ ഹാജി പാലേരി, ഇ.കെ ഹനീഫ, മൈമി പാങ്ങാട്ട്, കുഞ്ഞുട്ടി പാങ്ങാട്ട്, റസാഖ് പി, അസീസ് ഒ.കെ എന്നിവരും നാട്ടുകാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

കലാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാവണം: മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ

TIRURANGADI
തിരൂരങ്ങാടി: ലക്ഷ്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ. സ്കൂൾ, കോളേജ് ലൈബ്രറികൾ ശാക്തീകരിക്കുന്നതിലൂടെ മികച്ച എഴുത്തിന്റെയും വായനയുടെയും സംസ്കാരം രൂപപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച 'വോട്ട് ചരിതം 2026' പുസ്തകം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. മലപ്പുറം എ.ഡി.എം പി.ഒ സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മുന്നിയൂർ, തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർപേഴ്സൺ എം. അബ്ദുറഹിമാൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ റഷീദ്, കോളേജ് മാനേജർ എം.കെ ബാവ, കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവ...

പി.എം ശ്രീ പദ്ധതിയിൽ നിന്ന് UDF സർക്കാർ പിന്തിരിയണം; വെൽഫെയർ പാർട്ടി

KOTTAKKAL
വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം ലക്ഷ്യം വെച്ചുള്ള പി.എം ശ്രീ പദ്ധതിക്ക് അനുകൂലമായ നിലപാട് യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി നാസർ മാസ്റ്റർ കീഴ്പറമ്പ് ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല വിഭജിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അമീൻ യാസിർ, പാർട്ടി താനൂർ മണ്ഡലം പ്രസിഡന്റ് ഡോ. ജൗഹർ ലാൽ, മണ്ഡലം കമ്മിറ്റി അംഗം കെ. നജീബ് എന്നിവർ പങ്കെടുത്തു. ടി. റസിയ ടീച്ചർ സ്വാഗതം പറഞ്ഞു. പുതിയ പഞ്ചായത്ത് ഭാരവാഹികളായി കെ.വി...

15 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കാപ്പിൽ കുളം നാടിന് സമർപ്പിച്ചു

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി നവീകരണം പൂർത്തീകരിച്ച കാപ്പിൽ കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ബ്ലോക്ക്‌ മെമ്പർ എം. ദേവദാസൻ എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശംസിയ മലാക്കാരൻ, നൗഷാദ് ചേറൂർ, ടി.കെ കുഞ്ഞാലസ്സൻ, എ.പി സൈദലവി, നംഷാദ് അമ്പലവൻ, ടി.കെ റഷീദ്, മുബീന തൈക്കണ്ടി, യു. സക്കീന, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, ടി.പി സത്യൻ, അയ്യൂബ് കുഞ്ഞോട്ട്, ഷംസീർ പൂക്കുത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി.

CRIME NEWS
തൃശൂർ: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി. ചാലക്കുടി മേലൂർ സ്വദേശിനി മിനു (37) ആണ് ജീവനൊടുക്കിയത്. നേഴ്സ് ആണ് മരിച്ച മിനു. ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊടുത്ത നിലയിലായിരുന്നു. ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു താമസം. ഇവർക്ക് എട്ടും മൂന്നും വയസുളള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...

തുരത്താം പകർച്ചവ്യാധികളെ’; കുറ്റാളൂർ വി.സി സ്മാരക വായനശാലയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

VENGARA
വേങ്ങര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കുറ്റാളൂർ വി.സി സ്മാരക വായനശാല വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'തുരത്താം പകർച്ചവ്യാധികളെ' എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ ഉദ്ഘാടനം ചെയ്തു. കെ. ബിന്ധ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജലജന്യ രോഗങ്ങളും അവയുടെ നിവാരണ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ വേങ്ങര പി.എച്ച് സെന്റർ നഴ്‌സിംഗ് ഓഫീസർ ദീപ മാത്യു മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫികളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കെ. ഗിരീഷ്കുമാർ, പി.പി ചാത്തപ്പൻ, എം. വത്സകുമാർ, കെ.എം സുചിത്ര എന്നിവർ പരിപാടിയിൽ സംസാരിച്ചു. ടി.പി ശങ്കരൻ സ്വാഗതവും നിസാറ കല്ലുങ്ങൽ നന്ദിയും രേഖപ്പെടുത്തി....

സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

TIRURANGADI
എ.ആർ നഗർ: സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം ഇ.കെ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ എ. ശിവദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. സി.പി സലീം യോഗത്തിൽ സംസാരിച്ചു. സെക്രട്ടറി ബാലൻ സ്വാഗതവും ട്രഷറർ കെ.എം നിസാർ നന്ദിയും രേഖപ്പെടുത്തി....

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

MALAPPURAM
മഞ്ചേരി: പത്തപ്പിരിയം ഭക്തപ്രിയം ക്ഷേത്രത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കേരളത്തിൽ ആദ്യമായാണ് ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരത്തിലൊരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. ഫെസ്റ്റിവലിൽ കഥാകൃത്തും സംവിധായകനുമായ പ്രമോദ് മണ്ണിൽതൊടി സംവിധാനം ചെയ്ത 'അമ്മ വീണ്ടും പറഞ്ഞ് തന്ന കഥ' എന്ന ചിത്രം മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം കരസ്ഥമാക്കി. ചടങ്ങ് സംവിധായകൻ ബാബു ഭക്തപ്രിയം ഉദ്ഘാടനം ചെയ്തു. മുരളി, അഞ്ജന എന്നിവർ പരിപാടിയിൽ സംസാരിച്ചു. സുഭീഷ് പത്തപ്പിരിയം സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

വാട്ടർ അതോറിറ്റി എച്ച്.ആർ ജീവനക്കാരുടെ ദിവസക്കൂലി വർദ്ധിപ്പിക്കണം; മലപ്പുറം ജില്ലാ കൺവെൻഷൻ

MALAPPURAM
കേരള വാട്ടർ അതോറിറ്റി എച്ച്.ആർ ജീവനക്കാർക്കുള്ള ദിവസക്കൂലി അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് എച്ച്.ആർ എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് സർക്കാർ വകുപ്പുകളിൽ ദിവസവേതനക്കാർക്ക് 750 രൂപ വരെ ലഭിക്കുമ്പോൾ, വാട്ടർ അതോറിറ്റിയിൽ കേവലം 470 രൂപ മാത്രമാണ് നൽകുന്നത്. ഇത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് കൺവെൻഷനിൽ പങ്കെടുത്ത പ്രതിനിധികൾ കുറ്റപ്പെടുത്തി. ബ്ലീച്ചിംഗ് പൗഡർ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് എട്ടു മണിക്കൂർ മുഴുവൻ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വട്ടച്ചെലവിന് പോലുമുള്ള ശമ്പളം ലഭിക്കുന്നില്ല. ഈ തുച്ഛമായ ശമ്പളത്തിൽ നിന്ന് തന്നെ കരാറുകാർ 10 ശതമാനം കമ്മീഷനായി പിടിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് മാറ്റമുണ്ടാകണമെന്നും, ശമ്പളം സർക്കാർ നേരിട്ട് നൽകണമെന്നും, പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ ദിവസവേതനക്കാരെ അടിയന്തരമായി സർവീസിൽ സ്ഥിരപ്പെടുത്തണമെന്നും യോഗം ഐക്യകണ്...

അതിജീവനത്തിന്റെ പ്രതീകമായി ബുഷറ; ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷരതാ മിഷൻ തുല്യതാ പഠിതാവിന് ആദരം

MALAPPURAM
കോട്ടക്കൽ: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജിയിൽ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, നിശ്ചയദാർഢ്യത്തോടെ പത്താം തരം തുല്യതാ പഠനം വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയ്ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ ആദരം. സാക്ഷരതാ മിഷന് കീഴിൽ ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ തുല്യതാ പഠിതാവാണ് ഇരുപത്തിരണ്ടുകാരിയായ ബുഷ്‌റ. അക്ഷരങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹത്താൽ 2018-ൽ നാലാം തരം തുല്യതാ പരീക്ഷ മികച്ച വിജയത്തോടെ പാസായ ബുഷ്‌റ, തുടർന്ന് ഏഴാം തരവും കടന്ന് ഇപ്പോൾ പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ്. കോട്ടക്കൽ തോക്കാംപാറ ബ്രദേർസ് ക്വാർട്ടേഴ്സിൽ പരേതനായ എ. ശിഹാബുദ്ദീന്റെയും സുലൈഖയുടെയും ഏക മകളാണ് ബുഷ്‌റ. പിതാവിന്റെ മരണശേഷം സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്താണ് അമ്മ സുലൈഖ മകളുടെ പഠനസ്വപ്നങ്ങൾക്ക് താങ്ങായി നിൽക്കുന്നത്. കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്...

വേങ്ങര എസ്.വൈ.എസ് ഖുർആൻ പഠന കേന്ദ്രത്തിൽ മൗലിദ് സദസ്സും സ്വീകരണവും സംഘടിപ്പിച്ചു

VENGARA
വേങ്ങര: എസ്.വൈ.എസ് ഖുർആൻ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൗലിദ് സദസ്സും സ്വീകരണവും സംഘടിപ്പിച്ചു. എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാചകചര്യ പിന്തുടർന്ന് ജീവിതം മുന്നോട്ട് നയിക്കാൻ നാം ഓരോരുത്തരും സന്നദ്ധരാവണമെന്ന് അദ്ദേഹം സദസ്സിനെ ഉൽബോധിപ്പിച്ചു. ഉസ്താദ് മുസ്തഫ ഫൈസി വടക്കുമുറി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ഖുർആൻ പഠന കേന്ദ്രത്തിന്റെ ഉപഹാരം ഉസ്താദ് മുസ്തഫ ഫൈസി വടക്കുമുറി സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങൾക്ക് കൈമാറി. ഖുർആൻ പഠന കേന്ദ്രം ഭാരവാഹികളായ ഇ.വി അബ്ദുസ്സലാം, പി. മൊയ്തീൻകുട്ടി മാസ്റ്റർ, റൈഞ്ച് മാനേജ്മെന്റ് ഭാരവാഹികളായ എം.കെ കുഞ്ഞിമുഹമ്മദ് ഹാജി, കെ.പി കുഞ്ഞിമോൻ ഹാജി, സി.പി മുഹമ്മദ് ഹാജി, ജലീൽ ചാലിൽക്കുണ്ട്, ആബിദ് ഹാജി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്...

കൂട്ടിലങ്ങാടി കടലുണ്ടിപ്പുഴയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാതായി

MALAPPURAM
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം വെള്ളക്കാട് പമ്പ് ഹൗസിന് സമീപം കടലുണ്ടിപ്പുഴയിൽ യുവാവിനെ കാണാതായി. കണ്ണൂർ മാളൂർ തരിക്കണ്ടി വീട്ടിൽ ബാലന്റെ മകൻ സുധീഷ് കുന്നുമ്മലിനെയാണ് (37) കാണാതായത്. ഞായറാഴ്ച രാത്രി പത്ത് മണി വരെ ഇദ്ദേഹം പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയോടെ യുവാവിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പമ്പ് ഹൗസിന് സമീപത്ത് നിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തി. ബൈക്കിനൊപ്പം വാഹനത്തിന്റെ താക്കോലും, ഫോൺ നമ്പറും കുടുംബ മേൽവിലാസവും ഉൾപ്പെടുന്ന ഒരു കുറിപ്പും ഉപേക്ഷിച്ച നിലയിലായിരുന്നു. യുവാവ് പുഴയിൽ ചാടിയതാകാമെന്ന നിഗമനത്തിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ തുടരുകയാണ്. വിവരമറിഞ്ഞ് സുധീഷിന്റെ ബന്ധുക്കളും കണ്ണൂരിൽ നിന്ന് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.c...

ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം

Accident
ചേലേമ്പ്ര: കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഇടിമുഴിക്കലിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരിച്ചത്.​ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സുഹൃത്തുക്കളായ അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറും, കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കലുമായി വരികയായിരുന്ന ലോറിയും ഇടിമുഴിക്കലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.​വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് തകർന്ന കാറിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.​തേഞ്ഞിപ്പലം പോലീസ് സംഭവസ്ഥലത്...

എം.കെ അലവി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: വേങ്ങര ചേറൂർ റോഡ് മിനിബസാർ സ്വദേശിയും ഗാന്ധിദാസ് പടിയിൽ വി.പി.സി മാളിന് എതിർവശം മരക്കച്ചവടം നടത്തിവരികയുമായിരുന്ന എം.കെ അലവി ഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വേങ്ങര ടൗൺ പുത്തൻപള്ളിയിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ അധ്യാപക സംഗമം ‘ദിശ 2026’ സംഘടിപ്പിച്ചു

VENGARA
കണ്ണമംഗലം: ഗ്രാമപഞ്ചായത്ത് 'വിജ്ഞാന കണ്ണമംഗലം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക സംഗമവും ഏകദിന ക്യാമ്പും 'ദിശ 2026' ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ സെഷനുകളിലായി പഠന ക്ലാസുകൾ, പഴയകാല അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈദു, റൂഫിയ ചോല, ഡോ. മുഹമ്മദ്‌ സലീം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മങ്ങാട്ടിൽ, നൗഷാദ് ചേറൂർ, നംഷാദ് അമ്പലവൻ, പി.പി മുജീബ്, ഷമീർ പുള്ളാട്ട്, യു. സക്കീന, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, സുബൈദ, എ.പി സൈദലവി, ടി.കെ റഷീദ്, ടി.കെ കുഞ്ഞാലാസ്സൻ, എ. സൽമത്ത്, മുബീന തൈക്കണ്ടി, ആവയിൽ സുലൈമാൻ, യു.കെ സാദിക്ക്, കണ്ണെത്ത് കുഞ്ഞിപ്പ, കണ്ണെത്ത് മാനു, പൂക്കുത്തു മുജീബ...

ചെട്ടിയാൻകിണർ ഗവ. വി.എച്ച്.എസ്.എസിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണം ആചരിച്ചു.

TIRURANGADI
ചെട്ടിയാൻകിണർ: ഗവ. വി.എച്ച്.എസ്.എസ് ചെട്ടിയാൻകിണറിലെ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക പ്രീതി ശ്രീധരനെ ആദരിച്ചു. ശിഹാബുദ്ദീൻ കാവപ്പുര വിദ്യാർത്ഥികൾക്ക് അധ്യാപകദിന സന്ദേശം നൽകി. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ശ്രിയ കൃഷ്ണ, അനുഷ്ക, വൈഗ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ചടങ്ങിന് സ്വാഗതം ആശംസിച്ചു. അശ്വതി നന്ദി രേഖപ്പെടുത്തി. അധ്യാപകരോടുള്ള ആദരവും ഗുരു-ശിഷ്യബന്ധത്തിന്റെ മഹത്വവും ഓർമ്മിപ്പിക്കുന്നതായിരുന്നു വിദ്യാലയത്തിൽ സംഘടിപ്പിച്ച അധ്യാപകദിനാചരണം....

എം.പിയുടെ ഡ്രൈവറെയും കുടുംബത്തെയും മർദ്ദിച്ച കേസ്: രണ്ടാം പ്രതി പിടിയിൽ

MALAPPURAM
വണ്ടൂർ: എം.പി പി.വി അബ്ദുൾ വഹാബിന്റെ ഡ്രൈവറെയും കുടുംബത്തെയും കാർ തടഞ്ഞുനിർത്തി മർദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്നു റാഷിദിനെ (35) ആണ് കഴിഞ്ഞദിവസം ചിക്കമംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണു ഉൾപ്പെടെയുള്ള രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ മാസം 13-ന് വൈകിട്ട് അഞ്ചോടെ എറിയാട് വെച്ചായിരുന്നു സംഭവം. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാലംഗ സംഘം എം.പിയുടെ ഡ്രൈവർ സിദ്ദിഖ്, മകൻ അമൽ ശാരിഖ്, ഭാര്യ, മൂന്ന് വയസ്സുള്ള പേരക്കുട്ടി എന്നിവർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതികൾ കാർ തടഞ്ഞുനിർത്തി അമൽ ശാരിഖിനെയും സിദ്ദീഖിന്റെ ഭാര്യയെയും ഉൾപ്പെടെ മർദ്ദിച്ചുവെന്നാണ് പരാതി. അറസ്റ്റിലായ ഇബ്നു റാഷിദിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://...

ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

Accident
കയ്പമംഗലം: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് എട്ടുപേർ മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു. ഇതിൽ ഏഴുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധുര രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. മരിച്ചവർ തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തുനിന്ന് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐഡന്റിറ്റി കാർഡ് കണ്ടെടുത്തിട്ടുണ്ട്. ദേശീയപാതയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന ഭാഗത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. നാട്ടുകാരും പോലീസും അഗ്നിരക്ഷ...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു

MARANAM
വേങ്ങര: മരണവാർത്തകൾ നാടിനെ അറിയിക്കുന്ന ശബ്ദമായി വേങ്ങരക്കാർക്ക് ഏറെ സുപരിചിതനായ അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു. ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന ഇദ്ദേഹം അസുഖബാധിതനായി കഴിഞ്ഞ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. നാട്ടിലെ ഒട്ടുമിക്ക മരണവാർത്തകളും പൊതുജനങ്ങളെ അറിയിച്ചിരുന്നത് ഷറഫുദ്ദീനായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ നടക്കും...

ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്.

VENGARA
ഭിന്നശേഷി കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ തെറാപ്പി സെന്റർ ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഭിന്നശേഷികുട്ടികൾക്ക് തുല്യാവസരങ്ങളും മികച്ച ജീവിതസൗകര്യങ്ങളും ഉറപ്പാക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ്, വിദഗ്ധ തെറാപ്പികളിലൂടെ അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആധുനിക തെറാപ്പി സെന്റർ സജ്ജമാക്കുന്നത്....

MTN NEWS CHANNEL

Exit mobile version