Wednesday, July 29News That Matters

Author: admin

ജയചന്ദ്രന്റെ കണക്കുകൂട്ടൽ പിഴച്ചതെവിടെ?

CRIME NEWS
ആലപ്പുഴ: ജീത്തു ജോസഫിന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ നായകനായി, 'ദൃശ്യം' സിനിമ ഇറങ്ങിയത് 2013ലാണ്. അതില്‍ മോഹന്‍ലാലിനെ കഥാപാത്രമായ ജോര്‍ജ്കുട്ടി അതിവിദഗ്ധമായാണ് കൊലപാതകം ഒളിപ്പിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതും അതീവ സൂഷ്മമായിത്തന്നെ. പിന്നീട് കേരളത്തിലും അല്ലാതെയും നടന്ന പലതരം കുറ്റകൃത്യങ്ങള്‍ക്കും ഈ സിനിമ പ്രചോദനമായെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. 'ദൃശ്യം മോഡല്‍ കൊലപാതക'ങ്ങള്‍അനവധി ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയുടേത്. തെളിവ് നശിപ്പിക്കാന്‍ ജയചന്ദ്രന്‍ ശ്രമിച്ച വഴിയും മറ്റുമെല്ലാം യഥാര്‍ത്ഥത്തില്‍ സിനിമയില്‍ കണ്ടതുപോലെ തന്നെയായിരുന്നു. പക്ഷെ ഒരിടത്ത് ജയചന്ദ്രന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ദൃശ്യം സിനിമയിലെ പ്രധാനപ്പെട്ട ഒരു സീനാണ് വരുൺ എന്ന കഥാപാത്രത്തിന്റെ ഫോൺ ജോർജ്കുട്ടി ഒരു ലോറിയിൽ ഉപേക്ഷിക്കുന്നത്. വിജയല...

‘കുഞ്ഞിനെ വേണ്ട, നഷ്ടപരിഹാരം മതി!’; അപകടത്തിൽ പൊള്ളലേറ്റ കുഞ്ഞിന്റെ ബന്ധുക്കൾ.

NATIONAL NEWS
നവംബർ 15 വെള്ളിയാഴ്ച രാത്രി 10.30നാണ് ഝാൻസി മെഡിക്കൽ കോളേജിലെ ന്യൂബോൺ കെയർ യൂണിറ്റിൽ തീ പിടിച്ചത്. പ്രാഥമിക വിലയിരുത്തലിൽ ഒക്സിജൻ കോൺസെൻട്രേറ്ററിലെ ഷോ‍‍ർ‌ട്ട് സർക്യൂട്ട് ആണ് അപകട കാരണം. 49 കുഞ്ഞുങ്ങളിൽ പത്തു പേർ തൽക്ഷണം മരിച്ചു. മരിച്ച 3 കുഞ്ഞുങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത വിധം തീ കവർന്നിരുന്നു. 'ഞങ്ങളുടെ കുഞ്ഞ് മരിച്ചിട്ടുണ്ട്. ധനസഹായം വേണം' അപകടത്തിൽ പൊള്ളലേറ്റ ഒരു കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരോട് ധനസഹായം ആവശ്യപ്പെടുകയാണ്. നിങ്ങളുടെ കുഞ്ഞ് ജീവനോടെ ഉണ്ടെന്നും ചികിത്സയിലാണെന്നും ജീവനക്കാർ അറിയിച്ചു. പക്ഷെ ബന്ധുക്കൾക്ക് കുഞ്ഞിനെയല്ല, നഷ്ടപരിഹാരം ആണ് വേണ്ടത്. മരിച്ച നവജാത ശിശുക്കളുടെ ബന്ധുക്കൾക്ക് യു. പി സർക്കാർ 5 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് നേടിയെടുക്കാനാണ് കുഞ്ഞ് മരിച്ചുവെന്ന വാദം. ശനിയാഴ്ച്ച രാവിലെ മെഡിക്കൽ കോളേജിൽ നടന്ന സംഭ...

കേരളത്തിലെത്തുന്ന അര്‍ജന്റീനാ ടീമില്‍ മെസ്സിയും; രണ്ട് സൗഹൃദമത്സരങ്ങള്‍, അനുമതിയായതായി മന്ത്രി

Sports
കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തി ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ...

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ, ജീര്‍ണിച്ച അവസ്ഥയില്‍.

LOCAL NEWS
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്കുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നു ഷാമില്‍. ഞായറാഴ്ചയാണ് ഷാമിലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൂടെ താമസിച്ചവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച ഇവര്‍ തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും മൃതദേഹം ജീര്‍ണിച്ച സ്ഥിതിയിലായിരുന്നു. കൂട്ടുകാരെത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഈ ദിവസങ്ങളില്‍ ഷാമില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. രാജനകുണ്ഡെ പൊലീ...

ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍.

MALAPPURAM
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്രപരസ്യം നൽകിയതിന്‍റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങള്‍. ഏറെക...

കലോത്സവത്തിന് ഒരുങ്ങി കോട്ടക്കൽ : ഡിജിറ്റൽ പത്രവുമായി കുട്ടികൾ

KOTTAKKAL
കോട്ടക്കൽ : ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ, എ കെ എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ എന്നിവിടങ്ങളിലായി നവംബർ 26,27,28,29,30 തീയതികളിലായി നടക്കുന്ന 35 മത് മലപ്പുറം ജില്ലാ കലോത്സവത്തിന് കോട്ടക്കൽ ഒരുങ്ങി... 18000 ത്തോളം വിദ്യാർത്ഥി കൾ മറ്റുരക്കുന്ന കലാ മാമാങ്കത്തിനു സ്വാഗതമരുളി എ കെ എം ഹയർ സെക്കണ്ടറി സ്കൂൾ കൊട്ടൂരിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ പത്രം പുറത്തിറക്കുന്നു. പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയായ സായൻ ഒ ഉം പ്ലസ് ടു സയൻസ് വിദ്യാർത്ഥി യായ മുഹമ്മദ്‌ ഷാഹിൽ ഉം ചേർന്ന് തയ്യാറാക്കിയ പത്ര ത്തിന്റെ പ്രകാശനം ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു കോട്ടക്കൽ സി ഐ വിനോദ്ഉം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ രമേഷ് കുമാർ ഉം ചേർന്ന് നിർവഹിച്ചു ചടങ്ങിന് മീഡിയ & പബ്ലിസിറ്റി കൺവീനർ രഞ്ജിത്ത് വി കെ സ്വാഗതം പറഞ്ഞു എ കെ എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ പ്രിൻസിപ്പൽ അലി കടവണ്ടി, ഹെഡ് മിസ്ട്രെസ് സൈബുന്നീസ ഗവ ര...

ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു

MALAPPURAM
മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരിച്ച മങ്കട കൂട്ടിൽ നായ്ക്കത്ത് റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്തീനാണ് (76) പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്. (ചൊവ്വാഴ്ച) രാവിലെ പത്തരയോടെയാണ് സംഭവം. കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്കാരം. ആളുകൾ മുഴുവൻ പള്ളിയിൽ കയറിക്കഴിഞ്ഞ ശേഷം നമസ്കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയത്.മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്ജിദുൽ ഫലാഹിലും, ഇസ്ലാഹ് മസ്ജിദിലും മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല...

സ്കൂട്ടർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരണപെട്ടു.

MARANAM
വേങ്ങര: വലിയോറ മനാട്ടിപറമ്പ് സ്വദേശി കോരം കുളങ്ങര ഇസ്മായിലിൻ്റെ മകൻ നാസിം ഇന്ന് വൈകുന്നേരം ആറ് മണിക്ക് സ്കൂട്ടർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഷോക്കേറ്റ് മരണപെട്ടു. വണ്ടി കഴുകുന്ന മെഷീനിൽ നിന്നാണ് ഷോക്കേറ്റത്. മാതാവ് : ആയിശുമ്മു സഹോദരങ്ങൾ: നാജിയ, നാഫി, നിഹ്‌മ, നഹീം.പരേതന്റെ ജനാസ നമസ്കാരം നാളെ (20.11.2024 ബുധൻ) രാവിലെ 10:30 നു കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ. . നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

Accident
തൃശ്ശൂർ : തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ നന്ദനാണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴയന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചേളാരി മാതാപ്പുഴ പാലത്തിന് സമീപം മീൻ പിടിക്കാൻ പോയ ആളെ കാണാനില്ല.

Accident
ചേളാരി മാതാപ്പുഴ പാലത്തിന് സമീപം മീൻ പിടിക്കാൻ പോയ ആളെ ഇന്നലെ രാത്രി മുതൽ കാണാനില്ല. സംഭവ സ്ഥത്ത് പോലീസും, ഫയർ ഫോഴ്സും തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്നു. സമീപത്തായി ബൈക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ആളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്തേക്ക് സ്കൂബാ ടീം പുറപ്പെട്ടിട്ടുണ്ട്. മാതാപ്പുഴ സ്വദേശിയായ സനു എന്ന യുവാവിനെ കാണാതായത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു.

CRIME NEWS
കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോണ്‍ കേന്ദ്രീകരി...

പാണ്ടിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം

Accident
പാണ്ടിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രികരായ ദമ്പതികൾക് പരിക്ക്. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലെ കാഞ്ചസ് ബേക്കറിക്ക് സമീപത്തായാണ് അപകടം നടന്നത്. നിലമ്പൂർ ഭാഗത്ത് നിന്നു വരികയായിരുന്ന കരുളായി സ്വദേശികളായ തൈക്കാട് വീട്ടിൽ ഹരിചന്ദ്രൻ , ഭാര്യ ശാരദ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കും , എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ പരിക്കേറ്റ ബൈക്ക് യാത്രികരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ പരിക്കേറ്റ ബൈക്ക് യാത്രികരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അപകടം നടന്ന കാർ യാത്രികർ സ്ഥലം വിട്ടതായും പറയുന്നുCCTV VIDEO നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnliven...

യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

CRIME NEWS
ആലപ്പുഴ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്പ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  ഗാർഹിക പീഡനം സഹിക്കാതെയാണ് യുവതി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണു അറസ്റ്റ്. സ്വാതിയും ഭർത്താവും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടിൽ താമസം. രാവിലെ 7 മണിയോടെ സുമിത്ത് തന്നെയാണ് കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമിത്തിന്റെ മറ്റൊരു ബന്ധത്തിന്റെ പേരിൽ സ്വാതിയും സുമിത്തും തമ്മിൽ കഴിഞ്ഞ കുറെ നാളുകളായി വഴക്ക് പതിവായിരുന്നതായി സ്വാതിയുടെ ബന്ധുക്കൾ പറയുന്നു.  പല തവണ ബന്ധുക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും സുമിത്ത് ബന്ധം തുടർന്നതോടെ സ്വാതി കടുത്ത നിരാശയിലായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു...

ഓണ്‍ലൈൻ വഴി ചിക്കൻ ഫ്രൈഡ് റൈസും ബര്‍ഗറും വാങ്ങി; ഭക്ഷ്യവിഷബാധ, പെണ്‍കുട്ടി മരിച്ചു

NATIONAL NEWS
തീവണ്ടിയില്‍ യാത്രചെയ്യവെ ഓണ്‍ലൈൻ വഴി ബുക്കുചെയ്ത ഭക്ഷണം കഴിച്ച വോളിബോള്‍ താരമായ പെണ്‍കുട്ടി മരിച്ചു. മധ്യപ്രദേശില്‍നടന്ന സ്കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് ശനിയാഴ്ച തീവണ്ടിയില്‍ ചെന്നൈയിലേക്ക് തിരിച്ചുവരുകയായിരുന്ന കോയമ്ബത്തൂർ സ്വദേശിനിയായ എലീന(15)യാണ് മരിച്ചത്. മധ്യപ്രദേശില്‍നിന്ന് തീവണ്ടിയില്‍ തിരിച്ചുവരുമ്ബോഴാണ് സ്വകാര്യഭക്ഷണവിതരണ എജൻസിയില്‍നിന്ന് ചിക്കൻ ഫ്രൈഡ് റൈസും ബർഗറും ഓർഡർചെയ്തതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു. ചെന്നൈയിലെത്തിയപ്പോള്‍ ഛർദിയും പനിയും ഉണ്ടായതിനെത്തുടർന്ന് അവശനിലയിലായ എലീനയെ ഒപ്പമുണ്ടായിരുന്നവർ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖംപ്രാപിച്ച എലീനയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് ചെന്നൈയിലെ വീട്ടിലേക്ക് പോയി. എന്നാല്‍, വീണ്ടും ഛർദിയും പനിയും ഉണ്ടാവുകയും അവശനിലയിലാവുകയുമായിരുന്നു. എലീനയെ കില്‍പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ...

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

LOCAL NEWS
മലപ്പുറം: മുണ്ടുപറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബസ് ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി എന്നുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത്. മുണ്ടുപറമ്പ് സ്വദേശി കല്ലിടുംബിൽ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി

MALAPPURAM
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി വിജയം നേടിയത്.ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി സുരേഷില്‍ നിന്ന് കോട്ടപ്പടി അക്കാദമി ഏറ്റുവാങ്ങി. ബെസ്റ്റ് പ്ലെയര്‍ ആയി ഗോള്‍കീപ്പറായ മുഹമ്മദ് ആഷിലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍ വി.ആര്‍ മൊമെന്റോ നല്‍കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യ...

കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസാ സര്‍ഗമേളക്ക് വേങ്ങര ഒരുങ്ങുന്നു.

VENGARA
വേങ്ങര: കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സര്‍ഗമേളക്ക് ഇത്തവണ വേദിയാകുന്ന വേങ്ങരയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ ഒന്നിന് ഞായറാഴ്ചയാണ് മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സര്‍ഗ്ഗമേളക്ക് വേങ്ങര മനാറുല്‍ ഹുദാ ഒരുങ്ങുന്നത്. ചേറൂര്‍ റോഡ് മനാറുല്‍ ഹുദാ അറബി കോളേജ് ക്യാമ്പസിലും തൊട്ടടുത്ത പി പി ഹാളിലുമായി ഒരേസമയം 9 വേദികളിലായി മദ്രസ സര്‍ഗ്ഗമേള അരങ്ങേറും. ജില്ലയിലെ യൂണിവേഴ്‌സിറ്റി മുതല്‍ പൊന്നാനി വരെ നീണ്ടുനില്‍ക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലയിലെ കോംപ്ലസ് മണ്ഡലം തലങ്ങളിലെ മദ്രസകളില്‍ നിന്നായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 800 ഓളം കുട്ടികള്‍ 54 ഇനങ്ങളിലായി നടക്കുന്ന സര്‍ഗോത്സവത്തില്‍ മാറ്റുരക്കും. മദ്രസാ സര്‍ഗ്ഗമേളയുടെ വിജയത്തിനായി രൂപീകരിച്ച വിവിധ സബ് കമ്മറ്റികളുടെ സംയുക്ത യോഗം കെ എന്‍ എം മലപ്പുറം ജില്ലാ സെക്രട്ടറി എന്‍ കുഞ്ഞിപ്പ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി കെ എം അബ്ദുല്‍ മജീദ് മദന...

പിണറായി വിജയന്‍ സംഘിയെന്ന് കെ എം ഷാജി.

KERALA NEWS
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയന്‍ സംഘിയാണ്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് കെ എം ഷാജിയുടെ ഭീഷണി. ഇതിന് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം. ചൊറി വന്നവനൊക്കെ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരുന്നൊരു പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ കുത്തിയിരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. മെക്കിട്ട് കയറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കും. ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി.ഇന്നലെയാണ് സന്ദീപ് വാര്യര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗിനെ കടന്...

കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി.

CRIME NEWS
മലപ്പുറം: കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാളിലെ പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവില്‍പടി മേഖലകളില്‍ രാത്രി മോഷണവും ഒളിഞ്ഞു നോട്ടവും പതിവായിരുന്നു. വീടുകളുടെ ജനല്‍ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ കവരുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്യുന്നത് പതിവായതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. പ്രതിയെ കുറിച്ച്‌ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പിറകിലെ ലൈറ്റ് ഓഫ് ചെയ്ത നീല സ്കൂട്ടറില്‍ എത്തുന്ന ആളാണ് മോഷ്ടാവെന്ന് പൊലീസിന് സൂചന ലഭ...

ബുക്ക് ഓഫ് ഇന്ത്യ റെക്കോഡ് 2024ൽ ഇടം നേടിയ സുബൈർ തോട്ടശ്ശേരിക്‌ സ്വീകരണം നൽകി

VENGARA
ടീം ലേണേഴ്സ് കേരളയുടെ ട്രൈ അതലറ്റ്സിന്റെ ഭാഗമായി 24 മണിക്കൂർ റണ്ണിങ് മിഷനിൽ പങ്കെടുത്തു ദൗത്യം പൂർത്തീകരിച്ചു BOOK OF INDIA RECOD 2024 ൽ ഇടം നേടി നെടുംപറമ്പിന്റെ അഭിമാനമായി മാറിയ സുബൈർ തോട്ടശ്ശേരിക്‌ ഊരകം പഞ്ചായത്ത് ഒന്നാം വാർഡ്. നെടുംപറമ്പ് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൻസൂർ തമ്മാഞ്ചേരി , മൻസൂർ പറമ്പൻ , വാർഡ് മെമ്പർ NT ഷിബു ഗ്ലോബൽ KMCC നേതാക്കളായ അഷ്‌റഫ് CK , ജലീൽ , ഫക്രുദീൻ , ഫൈസൽ CK എന്നിവർ പങ്കെടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version