മലപ്പുറം : കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ കട ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെ മദ്യപിച്ചെത്തിയ ഗായികയും, സംഘവും ലൈറ്റ് & സൗണ്ട് ഓപ്പറേറ്ററെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.അക്രമികള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പി.ഷംസുന്ധീന്‍ അധ്യക്ഷം വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ഭാരവാഹികളായ എ. കോയാമു,സി.എം.ഉമ്മര്‍, അരീക്കോട് മുഹമ്മദ്, കോട്ടക്കല്‍ മുഹമ്മദ്കുട്ടി, നാസര്‍ താനൂര്‍, അഷ്‌റഫ് മംഗലം, ഡി.ടി.മുഹമ്മദ്, ജാഫര്‍അലി തേറമ്പന്‍, റസാഖ് എന്‍.എം.എല്‍.എസ്, മുസ്തഫ കന്നും പുറം, ജാബിര്‍ അറേബ്യന്‍, കേവീസ് അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com