വേങ്ങര : വെൽഫയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ ആരാധനാലയ സംരക്ഷണ സംഗമം നടത്തി. വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന പരിപാടി പാർട്ടി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് തറയിൽ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. രാധാകൃഷ്‌ണൻ, യൂത്ത് ലീഗ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ഹാരിസ് മാളിയേക്കൽ എസ്. ഡി. പി. ഐ. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ എ, ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡന്റ് ഇ. വി. അബ്ദുൽ സലാം, വെൽഫയർ പാർട്ടി മണ്ഡലം ട്രഷറർ അഷ്‌റഫ് പാലേരി എന്നിവർ ആശംസകൾ നേർന്നു.വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ സമാപന പ്രസംഗം നടത്തി. പാർട്ടി സെക്രട്ടറി കുട്ടി മോൻ സ്വാഗതവും അലവി എം. പി നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com