Friday, January 16News That Matters

Author: admin

വയോധികനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

LOCAL NEWS
കോട്ടയ്ക്കൽ: വയോധികനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പറപ്പൂർ ആലച്ചുള്ളിയിൽ താമസിക്കുന്ന മച്ചിങ്ങപറമ്പിൽ സുബ്രഹ്മണ്യനാണ് (62) മരിച്ചത്. വെങ്കിട്ടത്തേവർ ശിവക്ഷേത്ര കുളത്തിലാണ് മരിച്ചനിലയിൽ കണ്ടത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാമെന്നാണ് കരുതുന്നത്. കോട്ടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: വത്സല, മക്കൾ: ലിജേഷ് (കോട്ടയ്ക്കൽ ആയുർവ്വേദ കോളേജ്), ലിജന, മരുമകൻ: ഭാർഗവൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര.

MALAPPURAM
തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് (വ്യാഴം) രാവിലെ 11 ന് ചുമതലയേൽക്കും. നിലവിൽ സബ് കളക്ടറായ സച്ചിൻ കുമാർ യാദവ് ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൊതുകുനാശിനി വായിൽ വെച്ച പിഞ്ചുകുട്ടി മരിച്ചു

MARANAM
തിരൂരങ്ങാടി: വെന്നിയൂർ കാച്ചടി സ്വദേശി ചെരിച്ചിയിൽ അബ്ദുറഹ്‌മാൻ-സമീറ ദമ്പതി കളുടെ എട്ട് മാസം മാത്രം പ്രായമുള്ള ലിയാൻ ഹംദിനാണ് ദാരുണ അന്ത്യമുണ്ടായത്. ചൊവ്വാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെ കുട്ടിക്ക് പാലെടുക്കുന്നതിനായി അടുക്കളയിലേക്ക് പോയ സമീറ പാലുമായി വന്നപ്പോൾ കുട്ടിയുടെ കയ്യിൽ ഗുഡ്നൈറ്റിന്റെ ഒഴിവാക്കിയ കുപ്പി കണ്ടു. മുട്ടുകുത്തി ചെറുതായി ഞെരങ്ങി നീങ്ങയ കുട്ടി ഒഴിവാക്കാനായി വെച്ചിരുന്ന കഴിഞ്ഞ കുപ്പിയെടുത്ത് വായിൽ വയ്ക്കുകയായിരുന്നു. ഉടനെ തന്നെ കുട്ടിക്ക് ദേഹാസ്വാ സ്ഥ്യവും അപസ്‌മാരവും അനുഭവപ്പെട്ടു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പുലർച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. സഹോദരങ്ങൾ: അസ്‌നാൻ, ഷാഹിദ്, ആയിശ സിയ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന മലപ്പുറം സ്വദേശി പിടിയില്‍

CRIME NEWS
പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയെ ആര്യനാട് പൊലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളം വില്ലേജില്‍ കുന്നക്കാവ് കള്ളിയത്തോട് മോദിയില്‍ ഹൗസില്‍ മുഹമ്മദ് ഷഹാദിനെയാണ് (26) അറസ്റ്റ് ചെയ്തത്. 2019ല്‍ വെള്ളനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതിനെത്തുടർന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു. സംഭവശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പൊലീസ് ഇൻറർപോളിന്‍റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് വന്ന പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കോയമ്ബത്തൂർ വിമാനത്താവളത്തില്‍ തടഞ്ഞുെവച്ചശേഷം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്‍റെ നേതൃത്വത്തില്‍ ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് വി.എ, എസ്.ഐ ഷിബു, സി.പി.ഒമാരായ ജിജു, പ്രശാന്...

12 കാരൻ കടലിൽ മുങ്ങി മരിച്ചു

MALAPPURAM
തീരുർ : കൂട്ടായി കടലിൽ കുളിക്കാൻ ഇറങ്ങിയ 12 കാരൻ കടലിൽ മുങ്ങി മരിച്ചു. കൂട്ടായി കോതപറമ്പ് - ബദർ മസ്ജിദ് സമീപം അമ്മദ് കടവത്ത് സിറാജ് മകൻ അബിറോഷൻ ആണ് കടലിൽ മുങ്ങി മരിച്ചത്. അപകടം കടലിൽ കുളിക്കുന്നതിനിടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഓ​ട്ടോ​ഡ്രൈ​വ​​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.

CRIME NEWS
തി​രൂ​ർ: വെ​ട്ടം ചീ​ർ​പ്പി​ൽ ഓ​ട്ടോ​ഡ്രൈ​വ​​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഡ്രൈ​വ​ർ ക​ൽ​പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി ക​രു​വാ​യി പ​റ​മ്പി​ൽ ക​റു​പ്പ​ന്റെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് (35) വെ​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി ത​ച്ച​ക​ത്ത് അ​ബ്ദു​ൽ ഷ​ഫീ​ഖി​നെ (28) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. കോ​ട്ട​ക്ക​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തു​നി​ന്ന് രാ​ത്രി 11.30ഓ​ടെ ട്രി​പ്പ് വി​ളി​ച്ച് പോ​ക​വെ, വെ​ട്ടം ചീ​ർ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​റു​ടെ ചെ​വി​ക്കും ത​ല​ക്കും കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രൂ​രി​ലെ ബാ​റി...

തൃശൂരിൽ എച്ച്1 എൻ1 പനി മരണം

KERALA NEWS
തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. തുടർന്ന് തീവ്ര പരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 പനി ആണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.

LOCAL NEWS
തേഞ്ഞിപ്പലം : കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. തേഞ്ഞിപ്പലം അരീപ്പാറ സ്വദേശിയും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ്എസ് അധ്യാപകനുമായ പടിക്കലിൽ പ്രശാന്ത് (51) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ഞായറാഴ്ച പകൽ ഒന്നോടെ മാതാവിനൊപ്പം സഹോദരി സുമയുടെ വള്ളിക്കുന്ന് ആനങ്ങാടിയിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഒലിപ്രംകടവ് പാലത്തിന് മുകളിൽ ഒരു കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് ഇറങ്ങി. അതിന് ശേഷം യാതൊരു വിവരം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നിടെയാണ് മൃതദേഹം ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇടക്കാലത്ത് പ്രശാന്ത് ഗൾഫിലായിരുന്നു....

തീപിടുത്തത്തിലെ ദുരൂഹത അകലുന്നു.

CRIME NEWS
പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ രണ്ടുപേർ മരിക്കാനിടയായ തീപിടുത്തത്തിലെ ദുരൂഹത അകലുന്നു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. തന്നെ ഒഴിവാക്കിയതിലുള്ള പകയില്‍ യുവതിയെ കൊലപ്പെടുത്താനാണ് ബിനു സ്ഥാപനത്തില്‍ എത്തിയതെന്നാണ് നിഗമനം. ബിനു മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ഇൻഷുറസ് കമ്ബനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന് താമസിക്കുകയായിരുന്നു. നാലു മാസം മുമ്ബ് ഇതേ സ്ഥാപനത്തില്‍ വെച്ച്‌ ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫ...

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന കേസ്.

KERALA NEWS
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന കേസ്. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി. നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. വിഷയത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് റിപ്പോർട്ട്. നിർമാതാവ് എ കെ സുനിലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്...

മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍.

CRIME NEWS
തൃശ്ശൂര്‍: കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാന്‍ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് ബാഗില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന് പരിശീലകനായി മലയാളി

Sports
കൽപകഞ്ചേരി: നാഷണൽ ചാമ്പ്യൻഷിപ്പിൽ ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി മലപ്പുറം കൽപകഞ്ചേരി സ്വദേശി ഇർഷാദ്. എഫ്സി കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ യൂത്ത് ടീം പരിശീലകനാണ് ഇർഷാദ്. 2019 ലാണ് എഫ് സി കൽപകഞ്ചേരി ഫുട്ബാൾ അക്കാദമിയിൽ കളിക്കാരനായി ചേരുന്നത്, ഇവിടെ നിന്നാണ് ഇർഷാദിന്റെ ഉയർച്ച തുടങ്ങുന്നത്,ഇവിടെ നിന്ന് ബാസ്കോ ഒതുക്കുങ്ങൽ,റിയൽ മലബാർ എഫ് സി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിക്കാൻ അവസരം ലഭിക്കുകയും, പിന്നീട് കൽപ്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ ബേബി ലീഗ് ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു, അത് ഇർഷാദിന്റെ ജീവിതത്തിൽ കോച്ചിംഗ് കരിയറിയിലേക്കുള്ള ഒരു വഴിതിരിവായിരുന്നു, ഇവിടെനിന്നാണ് പരിശീലന മേഖലയിലേക്ക് ആദ്യമായി കടന്നുവരുന്നത്. തുടർന്ന് എ എഫ് ഡി എം സൂപ്പർ ലീഗിൽ അണ്ടർ 15 ടീമിന്റെ പരിശീലകനായി, കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയിൽ നിന്ന് ഒരുപാട് മികച്ച താരങ്ങളെ ...

അന്‍വര്‍ ആദ്യം അറിയിക്കേണ്ടിരുന്നത് മുഖ്യമന്ത്രിയെ

KERALA NEWS
കോഴിക്കോട്: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ വികാസത്തിന് കാരണമായി നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല എന്നു മാത്രമല്ല, തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് മുന്നണിയെ കൂടുതല്‍ കര്‍ശനമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാകുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് കഴിഞ്ഞകാലങ്ങളിലായി വന്നത്. ഇതെല്ലാം പ്രചരിപ്പിച്ചവരാണല്ലോ മാധ്യമങ്ങളും. അതുകൊണ്ട് വേട്ടയാടുന്നത് ആരാണെന്ന് മനസ്സിലാകുന്നില്ലേ എന്ന് ടിപി രാമകൃഷ്ണന്‍ ചോദിച്ചു. അതാരാണെന്ന് നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിക്കോ. യാഥാര്‍ത്ഥ്യം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഓരോ ആരോപണങ്...

തൂമ്പത്ത് എടപ്പനാട്ട് അബ്ദുൽ മജീദ് മരണപ്പെട്ടു

MARANAM
പറപ്പൂർ ആസാദ് നഗർ തൂമ്പത്ത് എടപ്പനാട്ട് അബ്ദുൽ മജീദ് എന്നവർ മരണപ്പെട്ടു. വേങ്ങര പറപ്പൂർ ആസാദ് നഗർ IUHSS പറപ്പൂരിൻ്റെ (തർബിയത്തുൽ ഇസ്ലാം) മുൻ മാനേജറായിരുന്ന തൂമ്പത്ത് എടപ്പനാട്ട് അബൂബക്കർ മാസ്റ്റർ' (Late) എന്നവരുടെ മകൻ അബ്ദുൽ മജീദ് എന്നവർ മരണപ്പെട്ടു. (ആസാദ് നഗർ , മാവേലി സ്റ്റോറിന് മുൻവശത്തുള്ള വീട്)മയ്യിത്ത് നമസ്ക്കാരം വൈകുന്നേരം 5 മണിക്ക് വീണാലുക്കൽ സിദ്ദിഖ് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

MALAPPURAM
ജില്ലാഭരണകൂടവും സാമൂഹ്യനീതി വകുപ്പും ട്രോമാകെയറും ചേര്‍ന്ന് നടപ്പിലാക്കുന്ന കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുന്നവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരെ അടിയന്തര സാഹചര്യങ്ങളില്‍ മോചിപ്പിക്കുകയും പുനരധിവസിക്കുകയും ചെയ്യുക എന്നതാണ് കെയര്‍ പദ്ധതിയുടെ ലക്ഷ്യം. പ്രകൃതി ദുരന്തങ്ങള്‍, മഹാരോഗങ്ങള്‍ തുടങ്ങിയ അടിയന്തരസാഹചര്യങ്ങളില്‍ പരിശീലനം ലഭിച്ച കെയര്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി സംരക്ഷണം നല്‍കുകയും ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് സഹായം നല്‍കാനും കെയര്‍ പദ്ധതിയിലെ വളന്റിയര്‍മാര്‍ പ്രാപ്തരാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ വി.ആര്‍ വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.എം മഹറലി അധ്യക്ഷത വഹിച്ചു. ബ്രോഷ...

പാമ്പ് കടിയേറ്റ് 17 വയസുകാരൻ മരിച്ചു

LOCAL NEWS
വഴിക്കടവ് : കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്പച്ചക്കറിക്കടയിൽ നിന്നും ആണ് പാമ്പ് കടിയേറ്റത് എന്ന് പറയപ്പെടുന്നു. പാമ്പാണ്കടിച്ചത് എന്നറിയാതെ വീട്ടിൽ പോകുകയും നിലവഷളായതിനേ തുടർന്ന് നിലമ്പൂർ ഗവ: ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിമറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കിളിനക്കോടിൻറെ പുതിയ ഫുട്ബോൾ ക്ലബ് FC VK MADU നിലവില്‍ വന്നു.

VENGARA
വേങ്ങര കിളിനക്കോടിൻറെ പുതിയ ഫുട്ബോൾ ക്ലബായ FC VK MADU സബാഹ് കുണ്ടുപുഴക്കല്‍ ഉല്‍ഘാടനം നിര്‍വഹിച്ചു ചടങ്ങില്‍ അബ്ദുറഹ്‌മാന്‍ ഹാജി (ഫാത്തിമ ജ്വാല്ലറി) മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സിനാന്‍ അദ്ധ്യക്ഷനായി. മെമ്പര്‍മാരായ മുഹമ്മദ് സിയാദ്, ശുഹൈബ്, യാസിഫ്, നുജൈദ്, ജംഷീദ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായി. FC VK MADU ക്ലബ് സെക്രട്ടറി സ്വാഗതവും ട്രഷറര്‍ സാദിഖ് നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പാണ്ടികശ്ശാല അബൂബക്കർ ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര : മുതലമാട് അഴീക്കൽ പാണ്ടികശ്ശാല അബൂബക്കർ ഹാജി (ഇബു ) മരണപ്പെട്ടു. ഭാര്യ റൂഖിയ(LATE ) മക്കൾ : ഹബീബ് (ഖിദ്മ മാർക്കറ്റിംഗ് ) സൈനബ, സാബിറ , ആബിദ , ജമീല മരുമക്കൾ : മുഹമ്മദലി(LATE ), ഇസ്ഹാക്ക്, ഉമ്മർ മലപ്പുറം , അബ്ദുൽ ഗഫൂർ, ഷംസിയ മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10:00 മണിക്ക് മുതലാമാട് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിൽ.

CRIME NEWS
വാല്‍പ്പാറയിലെ സര്‍ക്കാര്‍ കോളെജിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിൽ. കൊമേഴ്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ് സതീഷ്‌കുമാര്‍ (39), എം മുരളിരാജ് (33), ലാബ് ടെക്‌നീഷ്യന്‍ അന്‍ബരസു (37), നൈപുണ്യ കോഴ്‌സ് പരിശീലകന്‍ എന്‍ രാജപാണ്ടി (35) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ആര്‍ അംബികയുടെ പരാതിയിെ തുടര്‍ന്നാണ് അറസ്റ്റ്. വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതികള്‍ ക്ലാസിലും ലാബിലും വച്ച് ശല്യപ്പെടുത്തിയെന്നും മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നും വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന വനിതാ കമ്മിഷനില്‍ നിവേദനം നല്‍കിയിരുന്നു. വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയക്കാറുണ്ടന്നും നിവേദനത്തില്‍ പറയുന്നു. നിവേദനം ലഭിച്ചതിനു പിന്നാലെ വെള്ളിയാഴ്...

തിരൂരങ്ങാടിയിലെ കുടിവെള്ള വിഷയത്തിന് ശാശ്വത പരിഹാരം കാണണം

TIRURANGADI
തിരൂരങ്ങാടി : മഴക്കാലത്ത് പോലും തിരൂരങ്ങാടിക്കാർക്ക് കുടിവെള്ളം കിട്ടുന്നില്ല എന്ന ചന്തപ്പടി എ. വി. എം .കോളനി, ഈസ്റ്റ് ബസാർ, എൻ .കെ. റോഡ്, കെ .സി , ടിസി ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വെള്ളം മഴക്കാലമായിട്ടും കിട്ടുന്നില്ല എന്ന പൊതുജനങ്ങളുടെ നിറുന്ന പ്രശ്നത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു. തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത്, മനാഫ് താനൂർ, നിയാസ് അഞ്ചപ്പുര, തിരൂരങ്ങാടിയിലെ പൊതുപ്രവർത്തകനായ മൊയ്തീൻകുട്ടി. കെ.ടി. എന്നിവർ പരപ്പനങ്ങാടി കേരള വാട്ടർ അതോറിറ്റിയുടെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജ്മൽ മായി തിരുരങ്ങാടിയിലെ കുടി വെള്ള പ്രശ്നത്തിന് അടിയന്തര പരിഹാര കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചർ...

MTN NEWS CHANNEL

Exit mobile version