Friday, January 16News That Matters

Author: admin

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീൽ എംഎൽഎ.

KERALA NEWS
കൊച്ചി: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീൽ എംഎൽഎ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് ഫേസ്ബുക്കിൽ കുറിച്ച ജലീൽ അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കൂട്ടിച്ചേർത്തു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർ​ഗസ്ഥനായ ഗാന്ധിജി"യെന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ ഉണ്ടാകും. അവസാന ശ്വാസം വരെ സിപിഐഎം സഹയാത്രികനായി തുടരും. സിപിഐഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി. കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "...

അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി

KERALA NEWS
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര വെളിപ്പെടുത്തലില്‍ എഡിജിപിക്കെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റും. പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്താനാണ് സാധ്യത. സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്. വിവാദത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഏത് കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഒരു മുന്‍വിധിയിലും ഉണ്ടാവില്ലെന്നുമാണ് കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെയാണ് എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാനുള്ള നടപടി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം ഡിജ...

റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ജില്ല പ്രവർത്തക സംഗമം സംഘടിപ്പിച്ചു

MALAPPURAM
മലപ്പുറം: വയനാട് ദുരന്തഭൂമിയിൽ നിസ്വാർത്ഥ സേവനങ്ങൾ നടത്തിയ റാഫ് പ്രവർത്തകരെ മുൻനിർത്തി തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം അബ്ദു പറഞ്ഞു. പോലീസ്, മോട്ടോർ വാഹന, എക്സൈസ്, കുടുംബശ്രീമിഷൻ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്കായി നാല് ഡിജിറ്റൽവാൾ വാഹനപ്രചരണ ജാഥകൾ ജില്ലയൊട്ടുക്കും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ മുന്നോടിയായി എല്ലാ പഞ്ചായത്ത്, മുൻസിപ്പൽ, പോലീസ് സ്റ്റേഷൻ പരിധികളിലും കൂടുതൽ വളണ്ടിയർമാരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ല കമ്മിറ്റി കോട്ടക്കുന്ന് വിജീഷ് അസോസിയേറ്റ് ഹാളിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവേള റാഫി അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ഏകെ ജയൻ റിപ്പോർട്ട് അവതരിപ്പിച്...

ദേശീയപാത പുത്തനത്താണിയ്ക്കു സമീപം വാഹനാപകടം; യുവാവ് മരണപ്പെട്ടു

Accident
പുത്തനത്താണി: തൃശ്ശൂർ-കോഴിക്കോട് ദേശീയപാത പുത്തനത്താണി അതിരുമടയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ചാവക്കാട് മന്ദലംകുന്ന് കൂളിയാട്ട് മുഹമ്മദ് ശിഹാബ് (40) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ഭാര്യ ഹൈറുന്നീസ റോഡരികിലേക്ക് തെറിച്ചു വീഴുകയും പരുക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കോട്ടയ്ക്കലിൽ ചികിത്സയിലുള്ള ഹൈറുന്നീസയുടെ ബന്ധുവിനെ കാണാനായി പോവുന്നതിനിടെയായിരുന്നു അപകടം. സർവ്വീസ് റോഡിൽ വെച്ച് കെ.എൻ.ആർ.സി.എൽ കമ്പനിയുടെ ടോറസ് ലോറി ശിഹാബ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി ശിഹാബിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും തൽക്ഷണം മരണപ്പെടുകയും ചെയ്തു. അതേ സമയം ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും ചെയ്തു. ശിഹാബിൻ്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ട നടപടികൾക്കു ശേഷ...

തുറന്നു പറച്ചിലുകളുമായി ബഡ്സ് സ്കൂൾ അധ്യാപികമാർ

MALAPPURAM
കേരള വനിതാ കമ്മിഷൻ മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ബഡ്സ് സ്കൂളുകളിലെ അനുഭവങ്ങളും ആവശ്യങ്ങളും പങ്കുവച്ച് ബഡ്സ് സ്കൂൾ അധ്യാപികമാർ. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗിൽ നൂറോളം ടീച്ചർമാരാണ് തങ്ങൾ നേരിടുന്ന പ്രയാസങ്ങൾ വനിതാ കമ്മീഷനുമായി പങ്കുവച്ചത്. ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു.വിവിധ തൊഴിൽ മേഖലകളിലെ വനിതാ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിൽ കേട്ട് മനസിലാക്കുന്നതിനാണ് കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗുകൾ സംഘടിപ്പിക്കുന്നത്. അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെട്ടുത്തുന്നതിനൊപ്പം ഇവരുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിലേക്ക് കൊണ്ടുവരുകയും അതിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായാണ് ബഡ്സ് സ്കൂൾ അധ്യാപികമാരുടെ പബ്ലിക് ഹിയറിംഗ് മലപ്പുറത്ത് സ...

കാറില്‍ കടത്തിയ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍.

MALAPPURAM
മലപ്പുറം: കാറില്‍ കടത്തിയ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍. 'ഓപ്പറേഷന്‍ ഡി-ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ പൊലീസ് കഞ്ചാവ് പിടികൂടിയത്. ആലിപ്പറമ്പ് ബിടാത്തി സ്വദേശികളായ കുനിയങ്ങാട്ടില്‍ മുഹമ്മദ് ഷാനിഫ്(38), ചോരാംപറ്റ മുഹമ്മദ് റാഷിദ്(31), മേലാറ്റൂര്‍ ഏപ്പിക്കാട് സ്വദേശികളായ തോട്ടശ്ശേരി സയീദ് കോയ തങ്ങള്‍ (42), തയ്യില്‍ മുഹമ്മദ്(38) എന്നിവരാണ് പിടിയിലായത്. ലഹരിവില്‍പനയും ഉപയോഗവും തടയാനും ലഹരിമാഫിയക്കെതിരെ കേരള പൊലീസിന്റെ നടപടികള്‍ ശക്തമാക്കുന്നതിനുമായി ആരംഭിച്ചതാണ് ഓപ്പറേഷന്‍ ഡി ഹണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കാറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ആന്ധ്ര, ഒഡീഷ, സംസ്ഥാനങ്ങളില്‍ നിന്ന് ട്രയിന്‍ മാര്‍ഗവും ചരക്ക് ലോറികളില്‍ ഒളിപ്പിച്ചും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന ലഹരിക്കടത്ത് സംഘങ്...

യുവതിക്ക് കഠിന തടവ്.

CRIME NEWS
ചെർപ്പുളശ്ശേരി: പ്രായപൂർത്തിയാകാത്ത മകളുടെ മുൻപില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. ചെർപ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. 2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭർതൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോയത്. യാത്രക്കിടെ പരിചയപ്പെട്ട ഒഡിഷ സ്വദേശിയായ ലോചൻ നായ്കിനൊപ്പം രാത്രി ഏഴു മണിയോടെ നോർത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. അവിടെവെച്ച്‌ ഇരുവരും കുട്ടിയുടെ മുൻപില്‍ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. 17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ച്‌ ബന്ധുവിനെ ഏല്‍പ്പിച്ചു. തുടർ...

റിയാദില്‍ മലപ്പുറം സ്വദേശി മരിച്ചു

GULF NEWS
മഞ്ചേരി തുറക്കല്‍സ്വദേശി പുതുശേരി മഠത്തില്‍ വീട്ടില്‍ കിസാൻ മോൻ (28) റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയില്‍ മരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നഫീസ. ഭാര്യ: റംസീന. മക്കള്‍: ഹിന, ഹാദി. റിയാദിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പരേതന്റെ ജനാസ നാട്ടില്‍ കൊണ്ടുപോകും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി.

TIRURANGADI
തിരൂരങ്ങാടി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി മെമ്പർമാരായ ഫൗസിയ, പി.ടി ബിന്ദു, സ്റ്റാർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ സെൽഫ് എംപ്ലോയ്‌മെന്റ് ഓഫീസർ നസീമ കപ്രക്കാടൻ ക്ലാസെടുത്തു. ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പി. ഷാജി സ്വാഗതവും ക്ലർക്ക് പി.വി ഷീന നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജ്വല്ലറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

CRIME NEWS
പെരിന്തൽമണ്ണ; മേലെ പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ മാനേജറായി ജോലി ചെയ്തിരുന്ന നൗഫൽ, വയസ്സ് 38, S/o ഹംസ, പിച്ചൻ വീട്, കല്പറ്റ, വയനാട് എന്നയാളെ ആണ് പട്ടാമ്പി SI മണികണ്ഠൻ. കെ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ വളരെ കാലം മാനേജർ ആയിരുന്ന പ്രതി കസ്റ്റമേഴ്‌സിനെ തെറ്റിദ്ധരിപ്പിച്ചാണ് 10 വർഷത്തോളമായി തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പ് മനസ്സിലായ ഉടൻ മാനേജ്‍മെന്റ് പ്രതിയെ ജ്വല്ലറിയിൽ നിന്നും പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയും ആയിരുന്നു. പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തട്ടിപ്പ് നടത്തിയതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ച ഉടനെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പ് നടത്തിയതിന് പ്രതിക്ക് മറ്റ് ആളുകളുടെ സഹ...

ചെട്ടിപ്പടിയിലെ കോയംകുളത്തു നിന്നും കാണാതായി.

LOCAL NEWS
പ്രീതി (48) കാട്ടുങ്ങൽ ഹൌസ്. ഇവരെ 31-08-2024, രാവില ഏഴുമണിയോടെ പരപ്പനങ്ങാടി, ചെട്ടിപ്പടിയിലെ കോയംകുളത്തു നിന്നും കാണാതായി. കണ്ടു കിട്ടുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക. 98950726759037003365 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്...

സാഗർ ക്ലബ്ബിന്റെ കൈത്താങ്ങ്

VENGARA
കുറ്റാളൂരിലെ ഹുസൈൻ ബാവയുടെ സഹായ സമിതിയിലേക്ക് സാഗർ ക്ലബ്ബിന്റെ കൈത്താങ്ങ് ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ അനുകരണീയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്ന സാഗർ ആർട്സ് & സ്പോർട്ട്സ്‌ ക്ലബ്ബ് ഇരു കിഡ്നിയും തകരാറിലായ വേങ്ങര കുറ്റാളൂരിലെ ഹുസൈൻ ബാവയുടെ സഹായ സമിതിയിലേക്കുള്ള വിഹിതമായി ഒരു ലക്ഷം രൂപ സഹായ സമിതിയുടെ ചെയർമാനും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ മൻസൂർ കോയ തങ്ങൾക്ക് ക്ലബ്ബ്ഭാരവാഹികൾ കൈമാറി. ഹുസൈൻ ബാവയെ സഹായിക്കാൻ മുന്നോട്ടു വന്ന സാഗർ ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കൂടുതൽ പേർ അതിലേക്ക് വരാൻ പ്രചോദനമാണെന്നും സഹായ സമിതിയുടെ ചെയർമാൻ കൂടിയായ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ക്ലബ്ബ് സമിതി ഭാരവാഹികളായ കെ കെ.വലീദ്, അഫ്സൽ കെ.കെ മൊയിദീൻ കുട്ടി, നസീർ, സിറാജ്അത്തോളി, ബക്കർ കുണ്ടുപുഴക്കൽ, ഹകീം തുപ്പിലിക്കാട്ട് തുട...

ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി പൂക്കളുമായി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്

LOCAL NEWS
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി "പൂ കൃഷി" എന്ന പദ്ധതി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തയ്യൽ ഹസീന, ക്ഷേമകാര്യ സ്റ്റാൻഡിറ്റി ചെയർപേഴ്സൺ തയ്യിൽ റഹിയാനത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PK സിദ്ദീഖ്, മെമ്പർമാരായ സി കെ അഹമ്മദ്, ശങ്കരൻ ചാലിൽ, സോഫിയ പി പി, ഇസ്മായിൽ ടി പി , അനൂപ്കുമാർ സി, കെ കെ ഹംസ, റൂഫിയ ചോല, നുസൈബ നെടുമ്പള്ളി, കൃഷിഭവൻ ഉദ്യോഗസ്ഥർ. ശുഹൈബ്, എന്നിവർ പങ്കെടുത്തു.കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ അച്ഛനബലം പെരണ്ടക്കൽ അമ്പലത്തിനടുത്ത് വല്ല്യാട്ട് എന്ന പ്രദേശത്ത് അഹമ്മദ്.Ck, ബീരാൻ കുട്ടി PP, എന്നീ കർഷകരുടെ സംഘം ഓണ വിപണി മുന്നിൽ കണ്ട് 50 സെന്റ്സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിക്ക് വിജയകരമായി. ദിവസേന സമീപപ്രദേശത്തുള്ള നിരവധി ആളുകളാണ് ...

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കി.

KERALA NEWS
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാ​ഗമായാണ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി. ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. അതേസമയം വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ പി ജയരാജൻ തയാറായില്ല. വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി ജയരാജൻ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോൾ പറയാമെന്നുമാണ് പ്രതികരിച്ചത്. എകെജി സെന്ററിൽ നടക്കുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. പ്രകാശ് ജവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്...

മർജാൻ മൊയ്തീൻകുട്ടി മരണപ്പെട്ടു

MARANAM
കച്ചേരിപ്പടി സ്വദേശി മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു വേങ്ങര : കച്ചേരിപ്പടി സ്വദേശി പരേതനായ മർജാൻ മുഹമ്മദ് എന്നവരുടെ മകനും കച്ചേരിപ്പടിയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ - അബ്ദുള്ള (ചക്കാല ചിക്കൻ സ്റ്റാൾ), യൂസഫ്. പരേതൻ്റെ ജനാസ നമസ്കാരം രാവിലെ 11:30 ന് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദ്ൽ വെച്ച് നടത്തപ്പെടുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ആ പരാതി പിന്‍വലിക്കണം’; അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പിയുടെ ശ്രമം

KERALA NEWS
മലപ്പുറം: പൊലീസ് ക്യാംപ് ഓഫീസില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റിയെന്ന ആരോപണത്തില്‍ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ ശ്രമം.മരംമുറിയുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സുജിത് ദാസ് അന്‍വറുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. നിലവിലെ എസ്പിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുത് എന്നാണ് സുജിത് ദാസിന്റെ അപേക്ഷ. താന്‍ എസ്പിയാകുന്നതിന് മുന്‍പ് നടന്ന കാര്യങ്ങളാണ് ഇതെന്നും ഒരുപാട് മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ പോകുന്നത് എന്നും സുജിത് ദാസ് പറയുന്നുണ്ട്. തന്നെ രക്ഷപ്പെടുത്തണമെന്നും മുന്‍ എസ്പി എംഎല്‍എയോട് അപേക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷം താന്‍ മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട് എന്നും പൊലീസിന്റെ ജോലിയും നന്നായി ചെയ്തയാളാണ് താനെന്നും അദ്ദേഹം പറയുന്നു.ഞാന്‍ ചെയ്ത...

ചോലക്കുണ്ട് സ്വദേശി താഴേക്കാട്ട് മൂസക്കുട്ടി മരണപ്പെട്ടു.

MARANAM
ചോലക്കുണ്ട് സ്വദേശി ആലച്ചുള്ളിയിൽ താമസക്കാരനുമായ താഴേക്കാട്ട് മൂസക്കുട്ടി മരണപ്പെട്ടു.പറപ്പൂർ: ചോലക്കുണ്ട് സ്വദേശിയും ആലച്ചുള്ളിയിൽ താമസക്കാരനുമായ പരേതനായ താഴേക്കാട്ട് ഹുസൈൻ മാസ്റ്ററുടെ മകൻ മൂസക്കുട്ടി (58) മരണപ്പെട്ടു. എടരിക്കോട് സ്പിന്നിംങ് മിൽ ജീവനക്കാരനായിരുന്നു. പറപ്പൂർ 17-ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയാണ്. ഭാര്യ : നഫീസ ടീച്ചർ (ടി.ടി.കെ എം എൽ പി എസ് തെക്കെകുളമ്പ), മക്കൾ: അനസ്, അനീസ, അസ്ന, അമീൻ, മരുമകൻ: സിറാജുദ്ദീൻ ഖബറsക്കം 31 ശനി രാവിലെ 8.30 ന് ചോലക്കുണ്ട് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

TIRURANGADI
തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ കീഴിൽ 150 കുട്ടികൾക്കായി (9 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള) ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം തിരൂരങ്ങാടി തഹസിൽദാർ പി ഓ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ കേരള മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, കുട്ടികൾക്കായുള്ള ജേഴ്സിയുടെ പ്രകാശനം, ആമിയ ഗോൾഡൻ ഡയമണ്ട് മാനേജിംഗ് ഡയറക്ടർ സൽമാന് നൽകി ക്കൊണ്ട് നിർവഹിച്ചു കുട്ടികൾക്കുള്ള സ്പോർട്സ് ക്വിറ്റിന്റെ ഉദ്ഘാടനം ജെംസ് പബ്ലിക് സ്കൂൾ മാനേജിംഗ് ഡയറക്ടർ പി എം അഷ്റഫ് നിർവഹിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു.കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ വയനാട് ദുരന്തത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ടി എസ് എ മുഖ്യ രക്ഷാധികാരി സി എച്ച് ഖാലിദ്, തുക എസ് എഫ് എ പ്രതിനിധി വിന്നേഴ്സ് ബഷീറിന് കൈമാറി തുടർന്ന് നടന്ന പരിപാടിയിൽ ഇ...

കൊളപ്പുറത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് MLA സ്ഥലം സന്ദർശിച്ചു

LOCAL NEWS
പരപ്പനങ്ങാടി അരീക്കോട് സംസ്ഥാന പാത കൊളപ്പുറത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിട്ട് കാണാൻ കുഞ്ഞാലികുട്ടി MLA സ്ഥലം സന്ദർശിച്ചു. എത്രയും പെട്ടെന്ന് കലക്ടർ യുമായി കൂടികാഴ്ച്ച നടത്തുന്നതിന് സമരസമിതി പെട്ടവരെയും പഞ്ചായത്തിനെയും NHI ഉദ്ധേഗസ്ഥരെയും വിളിച്ചതിന് ശേഷം ഇപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് മന്ത്രി PA മുഹമ്മത് റിയാസുമായി മീറ്റിങ്ങ് അറൈജ് മെൻറ് ചെയ്യുമെന്ന് പി കെ കുഞ്ഞിലി കുട്ടി MLA അറിയിച്ചു. AR NAGAR പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ, സമരസമിതി കൺവീനർ നാസർ മലയിൽ, ചെയർമാൻ മുസ്തഫ പുള്ളിശ്ശേരി, ബ്ലോക്ക് മെമ്പർ അബ്ദുൽ റഷീദ് PK, മെമ്പർമാരായ സജ്ന അൻവർ, ബേബി, ഇസ്മായിൽ പൂങ്ങാടൻ, അസീസ്, സൈഫുദ്ധീൻ ചാലിൽ, ഹമീദ് കല്ലൻ, റിയാസ് മുസ്തഫ എടത്തിങ്ങൽ, അൻവർ ആവയിൽ, റഫീഖ് തലാപ്പൻ, മുസമ്മിൽ ഷാഫി ഷാരത്ത്… സമരസമിതി അംഗങ്ങളും ചർച്ച ...

ടാപ്പിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.

LOCAL NEWS
മലപ്പുറം: ടാപ്പിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. പോരൂർ അയനിക്കോട് സ്വദേശി മാഞ്ചേരികുരിക്കൾ ഷാഹിദ് (45) ആണ് മരിച്ചത്. പാണ്ടിക്കാട് വള്ളുവങ്ങാട് തറിപ്പടിയിലെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് മിന്നലേറ്റത്. തുടർന്ന് ഉടൻ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version