വാടകയിലുള്ള ജി എസ് ടി: കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.
ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന വാടകയിന്മേലുള്ള ജിഎസ്ടി നയം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിലെ ചെറുകിട വ്യാപാരികൾ, അടുത്തിടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പങ്കാളിത്തമുള്ള ജി എസ് ടി കൗൺസിലിന്റെ തീരുമാനപ്രകാരം വാടകയിൻമേൽ ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും ഇതു സംബന്ധിച്ച് അപ്പോൾ തന്നെ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നതായി കൊടിക്കുന്നിൽ പറഞ്ഞു . കഴിഞ്ഞദിവസം ഇത് സംബന്ധിച്ചിട്ടുള്ള മറുപടി ധനകാര്യവകുപ്പ് സഹമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭ്യമായി. മറുപടിയിൽ ചെറുകിട വ്യാപാരികളുടെ വാടകയിലുള്ള ജി എസ് ടി തീരുമാനം സംബന്ധിച്ച് പുനർചിന്തനം നടത്തുന്നതിനായി തുടർന്നുവരുന്ന കൗൺസിൽ യോഗത്തിൽ പരിഗണിക്കാം ...