Thursday, September 18News That Matters

മിഷന്‍ 2025 ക്യാമ്പ് എക്സിക്യൂട്ടീവ് അച്ഛനമ്പലം കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു.

മിഷന്‍ 2025 ക്യാമ്പ് എക്സിക്യൂട്ടീവ് അച്ഛനമ്പലം കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ വളരെ വിപുലമായ രീതിയില്‍ നടന്നു. ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, ഡിസിസി മെമ്പര്‍മാര്‍, ജനപ്രതിനിധി കള്‍, മുന്‍ ജനപ്രതിനിധികള്‍, വാര്‍ഡ് പ്രസിഡന്റ്മാര്‍, പോഷക സങ്കടന ഭാരവാഹികള്‍, കാരണവന്മാര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി കെ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു, ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി ഉല്‍ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ റഷീദ് പറമ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡീലിമിറ്റെഷന്‍ ക്ലാസ്സ് ഷറഫലി മാസ്റ്റര്‍ മൂന്നിയൂര്‍ നടത്തി. ക്യാബിനു നേതൃത്വം നല്‍കി ക്കൊണ്ട് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച EK ആലിമൊയ് ദീന്‍, ബാലന്‍ മാസ്റ്റര്‍, NP ചിന്നന്‍, അരീക്കാട്ട് കുഞ്ഞിപ്പ, കുഞ്ഞിമോയ്ദീന്‍ കെ, ഹസീന തയ്യില്‍, സമദ് പനക്കത്, വി പി കുഞ്ഞമ്മത് ഹാജി, ഷകീര്‍ അലി ,സുബ്രമണ്ണ്യന്‍ കാളങ്ങാടൻ, സാദിഖലി കോയിസ്സന്‍, CK അലവിക്കുട്ടി,ബഷീര്‍ അമ്പലവന്‍, EP സുബൈദ, അജിത വിപി, KV അയമു, ഹമീദ് കാപ്പന്‍, വിജയന്‍ കാളങ്ങാടൻ, പ്രജിത് പണിക്കര്‍,ബാബു കാളങ്ങാടൻ, ഹാജറ ചുക്കന്‍, പികെ അനഫ്, സിഎം വിശോമ്പരന്‍, സുന്ദരന്‍ മുട്ടുമ്പുറം, മനോജ് പുനത്തില്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാവുട്ടി കണ്ണെത്തു, CK മുജീബ്, CK ബാബു, ബാബു അരീക്കാട്, ഹമീദ് വളക്കുട, MT ഷാഫി, നൗഷാദ് അമ്പലവന്‍, ഉസ്മാന്‍ കോയ എന്നിവര്‍ നേതൃത്വം നല്‍കി. സലീം മാസ്റ്റര്‍ സ്വാഗതവും, അനൂബ് മെമ്പര്‍ നന്ദിയും പറഞ്ഞു. വഴനാട് ചൂരല്‍ മല ദുരന്തത്തില്‍ ജീവന്‍ പണയം വെച്ചും രക്ഷാ പ്രവര്‍ത്തനം നടത്തിയ നൗഷാദ് അമ്പലവനെ ചടങ്ങില്‍ ആദരിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version