കൊളപ്പുറം ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ഓവർ പാസ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി ഇ ടി മുഹമ്മദ് ബഷീർ എം പി യ്ക്ക് പരാതി സമർപ്പിച്ചു. ദേശീയപാത നിർമ്മാണത്തിലെ അപാകത കാരണം പ്രദേശം നിരന്തരമായി ഗതാഗത കുരുക്കിലാണ് ഇത് കാരണം കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും തൊട്ടടുത്ത സ്കൂൾ കുട്ടികൾക്കും ജീവനക്കാർക്കും സമയത്തിന് എത്തിച്ചേരാൻ സാധിക്കാതെയായി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത കൊളപ്പുറത്തു കട്ട് ചെയ്തിരുന്നു. ഈ ഭാഗത്ത് ഓവർ പാസ് നിർമ്മിച്ചു ജനങ്ങൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാഷണൽ ഹൈവേ സമരസമിതി ആവശ്യപ്പെടുന്നത്. എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ് വാർഡ് മെമ്പർ ജാബിർ, സമരസമിതി കൺവീനർ നാസർ മലയിൽ ഷറഫുദ്ദീൻ ചോലക്കൽ മുസ്തഫ എടത്തിങ്ങൽ ഷംസീർ പിടി അസ്ലം ആവയിൽ എന്നിവർ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com