Thursday, September 18News That Matters

സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ പല പടങ്ങളിലും തിരുകി വയ്ക്കുന്നു; മറുപടിയുമായി ചന്തു

സോഷ്യൽ മീഡിയയിൽ പരിഹാസ കമന്റിട്ട ആൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകൻ ചന്തു. മമ്മൂട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് ചന്തുവിനെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റ് വന്നത്. പിന്നാലെ കമന്റ് ഇട്ട ആൾക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി. ‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’- എന്നായിരുന്നു വിമർശകന്റെ കമന്റ്. ‘ഓക്കെ ഡാ’ എന്നാണ് കമന്റിന് താഴെ ചന്തു കുറിച്ചത്. പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേർ എത്തി. ‘ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും.’- എന്നായിരുന്നു ഒരാളുടെ കമന്റ് , നസ്ലിനെ നായകനാക്കി ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ ചന്തു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടി എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയാണ് താരപുത്രനെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റ് വന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version