രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടി
രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടി : എന്നാൽ കാട്ടിൽ കാട്ടാനാക്കൂട്ടത്തിന് മുന്നില്‍ തലനായിരയ്ക്ക് രക്ഷപെട്ട സുജാതയും കുടുംബവും
കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടിയപ്പോൾ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ നിന്ന് രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടിക്കയറിയതാണ് സുജാതയും കുടുംബവും. എന്നാൽ കാട്ടിൽ കാട്ടാനാക്കൂട്ടത്തിന് മുന്നിലാണ് ദുരന്തത്തില്‍ നിന്ന് തലനായിരയ്ക്ക് രക്ഷപെട്ട ഇവർ എത്തിപ്പെട്ടത്. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര്‍ ഒലിപ്പിച്ച് മാറിപ്പോയെന്ന് സുജാത പറഞ്ഞു. 'ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കുടുംബം ഒന്നാകെ ഓടി കാട്ടില്‍ കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കിൽ കാട്ടാനക്കൂട്ടത്തിനു മുൻപിൽ. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര്‍ ഒലിപ്പിച്ച് മാറിപ്പോയെ'ന്ന് ...