Wednesday, September 16News That Matters

Author: admin

കേരളം മിനി പാകിസ്താൻ, അതു കൊണ്ടാണ് രാഹുലും പ്രിയങ്കയും വിജയിച്ചത്: മന്ത്രി നിതേഷ് റാണെ

NATIONAL NEWS
മുംബൈ: കേരളത്തിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി. കേരളം മിനി പാകിസ്താനാണെന്നായിരുന്നു മന്ത്രി നിതേഷ് റാണെ പറഞ്ഞത്. 'മിനി പാകിസ്താനായതുകൊണ്ടാണ് രാഹുലും പ്രിയങ്കയും വിജയിച്ചത്. എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്യും. ഭീകരവാദികളെ ഒപ്പം കൂട്ടിയതിനുശേഷമാണ് ഇവർ എംപിമാരായത്'- റാണെ പറഞ്ഞു. പൂനെ ജില്ലയിലെ പുരന്ദർ താലൂക്കിൽ ശിവപ്രതാപ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി നിതേഷ് റാണെ. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ് റാണെയുടെ മകൻ കൂടിയാണ് നിതേഷ് റാണെ. മഹാരാഷ്ട്ര തുറമുഖ വകുപ്പാണ് മന്ത്രി നിതേഷ് റാണെ കൈകാര്യം ചെയ്യുന്നത്. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു. 'കേരളം മിനി പാകിസ്താനാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുമോ ഇല്ലയോ എന്ന...

പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് പെൺകുട്ടിയുടെ വീടിന് മുന്നിൽ 21കാരന് ദാരുണാന്ത്യം

NATIONAL NEWS
ബെംഗളൂരു: പ്രണയനൈരാശ്യത്തെത്തുടർന്ന് ജീവനൊടുക്കി 21കാരൻ. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. എന്നാൽ രക്ഷിതാക്കൾ ബന്ധത്തിന് തടസം നിന്നതോടെ കലേനഹള്ളിയിലെ ഇവരുടെ വീടിന് മുന്നിൽ എത്തി രാമചന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നു. പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ നേരത്തേ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. രാമചന്ദ്രയുടെ മരണത്തിൽ നാഗമംഗല പൊലീസ് കേസെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുത്തു. നിങ്ങൾ ...

കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികം ലോഗൊ പ്രകാശനം ചെയ്തു

KOTTAKKAL
ജനുവരി 8 ന് നടക്കുന്ന കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികത്തിൻ്റെ ലോഗൊ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ നിർവഹിച്ചു. ചടങ്ങിൽ ടി.ടി. അലവിക്കുട്ടി മാസ്റ്റർ, കെ. അവറു മാസ്റ്റർ, പി.കെ. ഹബീബ് ജഹാൻ, ഡോ. കുരുണിയൻ ഇസ്മായിൽ, കെ.വി. ഫൈസൽ, എഞ്ചി. അബ്ദുൽ കരീം, കെ.വി. അബ്ദുൽ ഹമീദ്, മുഹ്സിന ജഹാൻ എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പ്രസവവേദനയുമായി യുവതി നടന്നത് 5 കിലോമീറ്റർ, ഒടുവിൽ വഴിയിൽ പ്രസവം

KERALA NEWS
അയിലൂർ: പ്രസവവേദനയുമായി 5 കിലോമീറ്ററോളം നടന്ന ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു. പാലക്കാട് നെല്ലിയാമ്പതിയിൽ ഇന്നലെയാണ് സംഭവം. പ്രസവവേദന ആരംഭിച്ചതിന് പിന്നാലെ വനമേഖലയിൽ നിന്ന് ഇറങ്ങി നടന്ന യുവത യുവതി മലയോരത്ത് തന്നെ പ്രസവിക്കുകയായിരുന്നു. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് താമസിക്കുന്ന അനീഷിൻ്റെ ഭാര്യ സലീഷയാണ് വഴിയരികിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഞായ്റാഴച രാവിലെയാണ് പ്രസവ വേ​ദന അനുഭവപ്പെട്ടതിനെ തുടർന്ന് സലീഷ വീട്ടിൽ നിന്ന് ഇറങ്ങി നടന്നത്. അഞ്ച് കിലോമീറ്ററോളം നടന്നതിന് പിന്നാലെ ഇവർക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവതി കുഞ്ഞിന് ജന്മം നൽകി. വിവരം അറിഞ്ഞയുടൻ അയിലൂർ ​ഗ്രാമപഞ്ചായത്തം​ഗം കെ എ മുഹമ്മദ് കുട്ടി ആരോ​ഗ്യ പ്രവർത്തകരെ അറിയിച്ചു. ആരോ​ഗ്യ പ്രവർത്തകരെത്തി കുഞ്ഞിനെയും അമ്മയെയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുൻപ് കൽച്ചാടി ​ഗ്രാമത്തിൽ താമസ...

സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ചു; എട്ട് വയസുകാരന് കാഴ്ച നഷ്ടമായി

NATIONAL NEWS
അഹമ്മദാബാദ്: സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ​ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. അപകടത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്തും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂളിൽ നിന്ന് നൽകിയ ആറായിരം രൂപ വിലവരുന്ന റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. മറ്റ് പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കാനായെന്നും കണ്ണിന് സംഭവിച്ച പരിക്ക് ​ഗുരുതരമായിരുന്നുവെന്നും ഡോക്ടർമാർ പ്രതികരിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്...

പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ചത് 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികൾ അറസ്റ്റിൽ

LOCAL NEWS
തിരുവനന്തപുരം: വീട്ടിൽ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ചത് 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികൾ അറസ്റ്റിൽ. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വീട് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുതുവത്സരാഘോഷം പ്രമാണിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നിങ്ങൾ വാർത്തകൾ...

സ്കൂൾ ടൂർ ബസ് അപകടം വിദ്യാർത്ഥിനി മരണപ്പെട്ടു

Accident
വെളിയങ്കോട്ട്: പൊന്നാനി വെളിയങ്കോട്ട് ടൂറിസ്റ്റ് ബസ് ദേശീയ പാതയിലെ ഇലക്ട്രിക് പോസ്റ്റിൽ ഉരസി ഒരു വിദ്യാർത്ഥിനി മരണപ്പെട്ടു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മൊറയൂർ പഞ്ചായത്ത്, അറഫാ നഗർ സ്വദേശിമുജീബ് റഹ്മാൻ ബാഖവിയുടെ (മരംവെട്ട്) മകൾ ഫാത്തിമ ഹിബ (17) മരണപെട്ടത്. മരണപെട്ട കുട്ടിയുടെ മൃതദേഹം കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയിയിലെത്തിച്ചു ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ( തിങ്കൾ ) പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മൊറയൂർ ഒഴുകൂർ പള്ളിമുക്കിലെ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നിന്നും ഇടുക്കിയിലേക്ക് വിനോദയാത്രക്ക് പോയ ലുലു ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്ര സംഘം തിരികെ വരുമ്പോൾ വെളിയങ്കോട് ഹൈവേയിലെ പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ശേഷം ആ ബസ്സിൽ തന്നെ കുറ്റിപ്പുറം മിനി പമ്പവരെ പരിക്കേറ്റവരുമായി വരികയും അവിടെനിന്ന് ...

അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: റാഹിൽ സക്കീറിന് റെക്കോർഡ് സ്വർണം.

Sports
തേഞ്ഞിപ്പലം: കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വരിൽ വെച്ച് നടക്കുന്ന 2024 -25 വർഷത്തെ അഖിലേന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹർഡിൽസിൽ കാലിക്കറ്റ് സർവകലാശാലയുടെ വി.പി.റാഹിൽ സക്കീർ റെക്കോർഡോടുകൂടി സ്വർണം നേടി.14.08 സെക്കന്റിലാണ് റാഹിൽ റെക്കോർഡ് കരസ്ഥമാക്കിയത് . കാലിക്കറ്റ് സർവകലാശാലയുടെ തന്നെ മെയ്മോൻ പൗലോസ് 2017 ൽ ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റി, ഗുണ്ടൂറിൽ കുറിച്ച റെക്കോർഡാണ്(14.19) റാഹിൽ സക്കീർ തിരുത്തിക്കുറിച്ചത്. 2018 ൽ ഐഡിയൽ കടകശ്ശേരി സ്കൂളിലൂടെയാണ് റാഹിൽ സക്കീർ സ്പോർട്സ് കരിയറിന് തുടക്കം കുറിച്ചത്.ഇപ്പോൾ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. 2024- 25 വർഷത്തെ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിമഡൽ കരസ്ഥമാക്കുകയും കാലിക്കറ്റ് സർവകശാല ഇൻറർ കോളേജ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയ്ക്ക് വ...

ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്

ERANANKULAM, LOCAL NEWS
കൊച്ചി :കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർ നാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നു പോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു.പരിപാ...

അരിമ്പത്തൊടി മൊയ്തീൻ കുട്ടി മുസ്ലിയാർ മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം കൊടലിക്കുണ്ട് സ്വദേശി അരിമ്പത്തൊടി മൊയ്തീൻ കുട്ടി മുസ്ലിയാർ മരണപ്പെട്ടു…മയ്യിത്ത് നമസ്കാരം വൈകുന്നേരം 3.30 pm പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

സ്‌പോര്‍ട്‌സ് കൗണ്ഡസില്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു.

MALAPPURAM
സ്‌പോര്‍ട്‌സ് കൗണ്ഡസില്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്നു. സാമ്പത്തികമായ പരിമിതികളെ മറികടന്നുകൊണ്ട് മികച്ച കായികതാരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കാന്‍ അസോസിയേഷനുകള്‍ക്ക് കഴിയണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍കുമാര്‍, സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എ. ശ്രീകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ പി. ഋഷികേശ് കുമാര്‍, സി സുരേഷ്, വിവിധ അസോസിയേഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 2023-24 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും യോഗം അംഗീകരിച്ചു.ജില്ലാ കായിക മഹോത്സവത്തിന്റെ പോസ്റ്റര്‍ ജില്ലാകലക്ടര്‍ വ...

ജന്നത്തിന് ഇനി ജെൻഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിക്കാം; വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി

MALAPPURAM
മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസുകാരി ജന്നത്ത് സമരവീരയ്ക്ക് ഇനി സ്വന്തം ആഗ്രഹപ്രകാരം പാന്റും ഷർട്ടുമിട്ട് സ്കൂളില്‍ പോകാം. പി.ടി.എ. നിശ്ചയിച്ച യൂണിഫോം തന്നെ ധരിക്കണമെന്ന സ്കൂള്‍ അധികൃതരുടെ നിലപാട് തിരുത്തി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം പ്രത്യേക ഉത്തരവിറക്കി. സ്കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പാന്റും ഷർട്ടും പെണ്‍കുട്ടികള്‍ക്ക് ചുരിദാറും പാന്റും ഓവർകോട്ടുമാണ് യൂണിഫോം. സ്ലിറ്റ് ഇല്ലാത്ത സല്‍വാർ ടോപ്പ് ധരിക്കുന്നതുവഴി തന്റെ മകള്‍ക്ക് ബസില്‍ കയറാനോ സ്വതന്ത്ര ചലനത്തിനോ സാധിക്കുന്നില്ലെന്നും ഓവർകോട്ടിടുന്നത് ചൂടുകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രക്ഷിതാവ് അഡ്വ. ഐഷ പി. ജമാല്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതു പരിശോധിച്ചാണ് ജന്നത്തിന് തന്റെ ഇഷ്ടപ്രകാരം ജെൻഡർ ന്യൂട്രല്‍ യൂണിഫോം ധരിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇത...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

MALAPPURAM
മലപ്പുറം കീഴ്പറമ്ബ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് ടു വിദ്യർഥിയായ ദിയ ഫാത്തിമ മരണത്തിന് കീഴടങ്ങിയത്. ആദ്യദിവസം പോയപ്പോള്‍ ചികിത്സ നല്‍കി. എന്നാല്‍ അസുഖം ഭേദമാകത്തതിനെ തുടർന്ന് പിറ്റേ ദിവസവും ആശുപത്രിയിലെത്തി. എന്നാല്‍ ഡോക്ടർ യാതൊരു പരിഗണനയും നല്‍കിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

രാത്രിയിൽ പിക്കാസുമായി എടിഎം കുത്തി തുറക്കാനെത്തി; പൊലീസ് കൈയോടെ പൊക്കി.

KOLLAM, LOCAL NEWS
കണ്ണൂർ: രാത്രിയിൽ ഹെൽമെറ്റും തൂമ്പയുമായി എത്തി എടിഎം തുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചയാളാണ് പൊലീസ് പിടിയിലായത്. എടിഎമ്മിലെ സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ക്രിസ്മസ് ദിവസം രാത്രിയിലായിരുന്നു പ്രതി എടിഎം കുത്തിതുറക്കാൻ ലക്ഷ്യമിട്ടെത്തിയത്. ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ യുവാവിൻ്റെ കൈയിലെ തൂമ്പ ഉപയോ​ഗിച്ച് മെഷീനിൻ്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടർന്ന് ഇയാൾ പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. എന്നാൽ സിസിടിവിയിലൂടെ ദൃശ്യങ്ങൾ കണ്ട അധികൃതർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും വെള്ളിയാഴ്ചയോടെ പ്രതിയെ പിടികൂടുകയും ചെയ്തു. പ്രൊബേഷൻ എസ്.ഐ വിനീതിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സൗജിത്, തലശ്ശേരി എ.എസ്.പി സ...

രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് ഉത്തരവ്

KERALA NEWS
തിരുവനന്തപുരം: രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവ് നല്‍കി. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഉത്തരവ് ലഭിച്ചത്. ഡി.എം.എയുടേതാണ് ഉത്തരവ്. കോടതിയലക്ഷ്യ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നടപടി. രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് ആവശ്യമായ ജീവനക്കാരെ അനുവദിക്കാനും ഉത്തരവുണ്ട്. നേരത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം നിലവില്‍ വന്നത്. പരിശോധനാസമയം എട്ട് മണിവരെ നീട്ടിയായിരുന്നു നടപടി. രണ്ട് കൊല്ലം മുമ്പ് രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാരും നേരത്തെ ഉത്തരവിറക്കിയിരുന്നു. അതേസമയം കേന്ദ്ര ഉത്തരവ് വരുന്നതിന് മുന്നോടിയായി തന്നെ കേരളത്തില്‍ പ്രസ്തുത ഉത്തരവ്...

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയം: കാന്തപുരം

KERALA NEWS
തൃശൂര്‍: പാലക്കാട്‌ ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്. നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണം. ഇന്ത്യയിൽ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷമാണെങ്കിൽ ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ന്യൂനപക്ഷമാണ്. അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വ...

നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: കേസെടുത്തിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്

IDUKKI, LOCAL NEWS
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ അത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നൽകാതിരിക്കുകയും അധികൃതർ അപമര്യാദയായി പെരുമാറുകയും ചെയ്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. അഞ്ചു ദിവസം മുൻപാണ് കേസിൽ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. എന്നാൽ സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജല്ല കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി പോലും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവർക്കെതിരെയാണ് സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി ഇവർ മൂവരുമാണെന്ന് സാബു ആത്മഹത്യക്കുറപ്പിൽ എഴുതിയിരുന്നു. ...

റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികക്ക് കാറിടിച്ച് ദാരുണാന്ത്യം

Accident
കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികക്ക് കാറിടിച്ച് ദാരുണാന്ത്യം. മുക്കം ഗോതമ്പ്‌റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറാണ് ഇടിച്ചത്. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു, കൂടെയുള്ളവർക്ക് ഗുരുതര പരിക്ക്

ERANANKULAM
കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവറാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവില്‍ വെച്ചാണ് അപകടം. കാറ്ററിങ് സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറില്‍ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തടി ലോറി അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു. ഈ വളവിലെ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വളവിലെ പ്രശ്‌നം കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നാണ് വി...

‘ചോറിവിടെയും കൂറവിടെയും, ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചയാൾ’; വി.എസ് സുനിൽകുമാർ

KERALA NEWS
തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂർ മേയർ എം.കെ വർഗീസിന്റെ വസതിയിലെത്തി കേക്ക് കൊടുത്തതിനെക്കുറിച്ചാണ് വി.എസ് സുനിൽകുമാർ. ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് തൃശൂർ മേയർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും ബിജെപി സ്ഥാനാർഥിക്കുമായാണ് നേരിട്ടും പരോക്ഷമായും മേയർ പ്രവർത്തിച്ചത്. ഇടതുപക്ഷത്തിൻരെ ചെലവിൽ ബിജെപിക്കായി പ്രവർത്തിക്കുയാണ് മേയർ.സംസ്ഥാന അധ്യക്ഷൻ വീട്ടിൽ പോയി കേക്ക് കൊടുത്തതിൽ തനിക്ക് ആശ്ചര്യമില്ല. നാളെ മേയർ ബിജെപിയുടെ ആരാകുമെന്ന് പറയാനാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിക്കായി ഒരു വേദിയിൽ പോലും മേയർ പ്രത്യക്ഷപ്പെട്ടില്ല എന്ന് മാത്രമല്ല എൻഡിഎ സ്ഥാനാർഥിയെ ബൂസ്റ്റ് ചെയ്യാനായി പദവി ദുരുപയോഗം ചെയ്തു. ചോറിവിടെയും കൂറവിടെയുമുള്ള വ്യക്തിയാണ് മേയർ. തങ്ങൾ ഒര...

MTN NEWS CHANNEL

Exit mobile version