ഉടുമ്പൻചോല: മലനിരകളിൽ നീലവസന്തം തീർത്ത് വീണ്ടും കുറഞ്ഞിക്കാലം വന്നെത്തിയിരിക്കുകയാണ്. ഇടുക്കിയിലെ ഉടുമ്പൻചോലയ്ക്ക് സമീപമുള്ള ചതുരംഗപാറയിലാണ് നീലകുറിഞ്ഞി പൂവിട്ടിരിക്കുന്നത്. ചതുരംഗപാറ മലയുടെ നെറുകയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മനോഹരമായ കാഴ്ചകളുടെ മലമുകൾ കൂടിയായ ചതുരംഗപ്പാറ നീലവസന്തത്താൽ കൂടുതൽ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.
ട്രക്കിങ്ങിനായി മലകയറിയെത്തുന്ന വിനോദസഞ്ചാരികൾക്ക് മലമുകളിൽ പൂത്തുനിൽക്കുന്ന ഈ നീലവസന്തം പുത്തൻ അനുഭവം കൂടിയായിരിക്കും സമ്മാനിക്കുക. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചതുരംഗപ്പാറ. ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞി പൂവിട്ടത് ഈ മലനിരകളിലാണ്. നേരത്തെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് നീലക്കുറിഞ്ഞി കാണാനായി മലമുകളിലെത്തിയത്. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപത്തായിട്ടാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. മഞ്ഞ്മൂടുന്ന മലനിരകളും തമിഴ്നാടിൻ്റെ മനോഹര കാഴ്ചയും ചതുരംഗപ്പാറയിൽ നിന്ന് കാണാനാകും. ഈ മലനിരയ്ക്ക് എതിർവശമുള്ള കള്ളിപ്പാറിൽ രണ്ട് വർഷം മുൻപ് നീലക്കുറിഞ്ഞി പൂത്തിരുന്നു. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപത്തായിട്ടാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. മഞ്ഞ്മൂടുന്ന മലനിരകളും തമിഴ്നാടിൻ്റെ മനോഹര കാഴ്ചയും ചതുരംഗപ്പാറയിൽ നിന്ന് കാണാനാകും. ഈ മലനിരയ്ക്ക് എതിർവശമുള്ള കള്ളിപ്പാറിൽ രണ്ട് വർഷം മുൻപ് നീലക്കുറിഞ്ഞി പൂത്തിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com