പാലക്കാട് : കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ദീപ ജംങ്ഷനിൽ ഷിഫ്റ്റ് കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർ തൽക്ഷണം മരണപ്പെട്ടു.ഒരാൾ ആശുപത്രിയിൽ എത്തിയ ഉടനെ മരണപ്പെട്ടു.കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ അഞ്ച് പേരാണ് മരണപ്പെട്ടത്.
കോങ്ങാട് മണ്ണന്തറ സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ വിഷ്ണു(29), കീഴ്മുറിവീട്ടിൽ കൃഷ്ണന്റെ മകൻ വിജീഷ്(35), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിന്റെ മകൻ മുഹമ്മദ് അഫ്സൽ(17), വീണ്ടപ്പാറ സ്വദേശി വീണ്ടകുന്ന് ചിതമ്പരത്തിന്റെ മകൻ രമേശ്(31), തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. വാടാകക്ക് എടുത്ത KL55H3465 എന്ന സ്വിഫ്റ്റ് കാറും, കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത് ലോറി ഡ്രൈവർ വിഘ്‌നേശ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com