Wednesday, September 16News That Matters

Author: admin

അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി; 24 കാരന്‍ പിടിയില്‍

CRIME NEWS
ലഖ്‌നൗ: അമ്മയേയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ അര്‍ഷാദ് എന്ന 24 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമ്മ ആസ്മ, മക്കളായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആഗ്ര സ്വദേശിയാണ് പിടിയിലായ അര്‍ഷാദ്. അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള നിരാശയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്....

‘റോബിന്‍’ ബസിന് പിഴയിട്ട് MVD

KERALA NEWS
കല്‍പ്പറ്റ: നിയമവിരുദ്ധമായി മള്‍ട്ടികളര്‍ ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച് സര്‍വ്വീസ് നടത്തിയ ടൂറിസ്റ്റ് ബസിന് അരലക്ഷം രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. കൊല്ലം രജിസ്‌ട്രേഷനിലുള്ള റോബിന്‍ ബസിനാണ് ബത്തേരിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിഴയിട്ടത്. തിരുവല്ല ഭാഗത്ത് നിന്നും മൈസൂരുവിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബസിന്റെ അകത്ത് റിവോള്‍വിങ് ലൈറ്റുകളും പുറത്ത് എല്‍ഇഡി ലേസര്‍ ലൈറ്റുകളും മറ്റും ഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് പിഴയിട്ടതെന്നാണ് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എവിഐ പി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പോക്സോ കേസ്: ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയിൽ

CRIME NEWS
പോക്സോ കേസില്‍ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലില്‍ നിന്നുമാണ് നാഫിയെ കാണാതായത്. രണ്ടുമാസം മുമ്ബാണ് സംഭവം. നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലില്‍ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം. തുടർന്ന് കാളികാവ് പോലീസ്, ബേപ്പൂർ സ്റ്റേഷൻ പരിധിയിലെ കരയിലും സമീപ പ്രദേശങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലും നേരിട്ട് പോയി അന്വേഷണം നടത്തി. എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയും ചെയ്തു. കടലില്‍ കാണപ്പെട്ട എട്ടോ...

യുവാവ് കുത്തേറ്റു മരിച്ചു;

CRIME NEWS
തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിൻകാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുമായി ലിവിൻ തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടി ലിവിനെ കുത്തുകയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലിവിന്‍റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി മരണപ്പെട്ടു.

MARANAM
ഇരിങ്ങല്ലൂർ അമ്പലമാട് സ്വദേശി അമ്പലമാട്‌ ഹയാത്തുൽ ഉലൂം മദ്രസ റസീവരുമായിരുന്ന അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി 92 വയസ്സ് എന്നവർ മരണപ്പെട്ടു.മക്കൾ സൈദലവി, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്, റഷീദ് മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കടലുണ്ടിപ്പഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം

Accident
കോട്ടക്കൽ: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്‌ചയാണ് മരണം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മക്കയില്‍ മരിച്ചു

GULF NEWS
സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയില്‍ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്ബില്‍ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂള്‍ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്. കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച്ച മുമ്ബ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് മരണം. കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്. ഭർത്താവ്: കെ. അബ്ദുല്‍ കരീം (വനിത കോളേജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ), മകൻ: ഫാസില്‍. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും ...

15 വയസുകാരിയെ കാണാനില്ല

KERALA NEWS
പാലക്കാട്: പാലക്കാട് വലപ്പുഴ ചൂരക്കോട് നിന്ന് 15 വയസ്സുകാരിയെ കാണാതായതായി പരാതി.ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിൻ്റെ മകൾ ഷഹാനാ ഷെറിനെയാണ് കാണാതായത് കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചു. ശേഷം കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം എത്തിയതിൻ്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; തുക വീട്ടിലെത്തി കൈമാറി ബാങ്ക്

KERALA NEWS
തിരുവനന്തപുരം: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ നിക്ഷേപ തുക പൂര്‍ണ്ണമായും കുടുംബത്തിന് കൈമാറി ബാങ്ക്. നിക്ഷേപ തുകയും പലിശയും അടക്കം 14,59,944 രൂപയാണ് ബാങ്ക് കൈമാറിയത്. ബാങ്ക് ബോര്‍ഡ് മെമ്പര്‍ കെഎം ചന്ദ്രന്‍, സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ സാബുവിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. തുക പൂര്‍ണമായും കുടുംബത്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയായിരുന്നു. അതിനിടെ ജീവനൊടുക്കിയ തോമസിനെ അധിക്ഷേപിച്ച് എംഎം മണി എംഎല്‍എ രംഗത്തെത്തി. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോഓപ്...

മദ്യക്കട കുത്തിത്തുറന്ന് മോഷണം; മോഷ്ടാവ് ഉറങ്ങിപോയി

NATIONAL NEWS
ഹൈദരാബാദ്: മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന് അമളി പിണഞ്ഞു. കട കുത്തിതുറന്നു അകത്ത് കയറിയപ്പോള്‍ അകത്ത് കണ്ടത് ആവശ്യത്തിന് മദ്യം. ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ അമളി. രാവിലെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ മോഷ്ടാവിനെ കണ്ട് ഉടമ ഞെട്ടിപ്പോയി. അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിനെയാണ് ഉടമ കണ്ടത്. യുവാവിനെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. കടയുടമ പര്‍ഷ ഗൗഡിന്റെ പരാതിയില്‍ നര്‍സിങ്ജി പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് യുവാവ് മരിച്ചെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ താനാകര്‍ കാന്തിയാണ് മരിച്ചത്. ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം. 'ബാങ്ക് ലെസ്റ്റര്‍' എന്ന താനാകര്‍ കാന്തിയെ 75000 രൂപ നല്‍കിയാണ് ചലഞ്ചില്‍ പങ്കെടുത്തത്. 350 മില്ലി വിസ്‌കി ...

‘ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം’ ഗിന്നസ് പക്രു

KERALA NEWS
കോട്ടയം: ഗിന്നസ് റെക്കോര്‍ഡിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഗിന്നസ് പക്രു. ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പക്രു പറഞ്ഞു. ഗിന്നസ് റെക്കോര്‍ഡിനായി പണം കൊടുത്ത് പലരും ചതിയില്‍പെടാറുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആയിരിക്കും പലര്‍ക്കും ലഭിക്കാറുള്ളത്. ഗിന്നസ് റെക്കോര്‍ഡ് നേടിയാല്‍ സാമ്പത്തിക ലാഭമുണ്ടാക്കാം എന്നാണ് പലരുടെയും വിചാരം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു സാമ്പത്തിക ലാഭവും ലഭിക്കില്ല. റേക്കോര്‍ഡുകള്‍ ഒരു ക്രെഡിറ്റ് മാത്രമാണ്. ഒരു സര്‍ട്ടിഫിക്കറ്റായി കയ്യില്‍ വെക്കാം എന്ന് മാത്രം. ഗിന്നസ് റെക്കോര്‍ഡ് നേടുന്നത് അത്ര എളുപ്പമല്ലെന്നും പക്രു പറഞ്ഞു. ആള്‍ക്കൂട്ടം പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. സുരക്ഷാവീഴ്ച സംഭവിക്കുന്നത് നി...

ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രക്കാരന്‍; തടസ്സം സൃഷ്ടിച്ച് 22 കിലോമീറ്റര്‍

KOZHIKODE
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രക്കാരന്‍. വയനാട് മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന് മുന്‍പില്‍ ആണ് സ്‌കൂട്ടര്‍ വഴിമുടക്കിയത്. യാത്രാ തടസ്സം സൃഷ്ടിച്ച് 22 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടി. അടിവാരം മുതല്‍ കാരന്തൂര്‍ വരെയാണ് സ്‌കൂട്ടര്‍ സൈഡ് കൊടുക്കാതെ മുന്‍പിലോടിയത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു മണിക്കൂര്‍ വൈകി എന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആരോപിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലപ്പുറം എയർലയൻസ് ഹോട്ടൽ ഉടമ TP അലവിക്കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വലിയോറ: പുത്തനങ്ങാടി സ്വദേശി (ഇപ്പോൾ കച്ചേരിപ്പടിയിൽ താമസം) സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും നേതാവും അബൂദാബിയിൽ KMCC യുടെയും ഇസ്ലാമിക്ക് സെൻ്ററിൻ്റെയും സുന്നി സെൻ്ററിൻ്റെയും സാരധിയുമായിരുന്ന മലപ്പുറം എയർലയൻസ് ഹോട്ടൽ ഉടമ TP അലവിക്കുട്ടി ഹാജി (73) മരണപ്പെട്ടു മയ്യിത്ത് നമസ്കാരം 3 മണിക്ക് കച്ചേരിപ്പടി തുമരത്തിയിൽ ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മകളെ പീഡിപ്പിച്ച കേസില്‍ 41 വര്‍ഷം കഠിന തടവ്, ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം

CRIME NEWS
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് 57 വർഷം കഠിന തടവ് ശിക്ഷ വിധിച്ച്‌ മഞ്ചേരി പോക്സോ കോടതി. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ മുമ്ബ് പീഡിപ്പിച്ചതിന്‍റെ ശിക്ഷയില്‍ കഴിയവേ ജാമ്യത്തിലിറങ്ങി പ്രതി വീണ്ടും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. നേരത്തേ 2017 മുതല്‍ 21 വരെയുള്ള കാലഘട്ടത്തില്‍ പെണ്‍കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ കേസില്‍ ഇയാള്‍ 141 വർഷം കഠിന തടവ് അനുഭവിച്ച വരവേയാണ് വീണ്ടും പീഡനം നടന്നത്. തൃശൂർ മോഡല്‍ ഹോമില്‍ സർക്കാരിന്‍റെ സംരക്ഷണയില്‍ കഴിഞ്ഞു വരുന്നതിനിടെ 2022 ഡിസംബറില്‍ പത്ത് ദിവസത്തേക്ക് കുട്ടിയെ അധികൃതരുടെ അനുമതിയോടെ അമ്മ വീട്ടിലെത്തിച്ചിരുന്നു. ഈ സമയത്ത് ജാമ്യത്തിലിറങ്ങിയ പ്രത...

പന്തപ്പുലാൻ മുഹമ്മദ് ഹാജി മരണപ്പെട്ടു.

MARANAM
വലിയോറ പുത്തനങ്ങാടി അരീക്കപ്പള്ളിയാളി സ്വദേശി പന്തപ്പുലാൻ മുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടു. മക്കൾ-ഇബ്രാഹിം, നാസർ, സുഹറ, സാജിദ. മരുമക്കൾ ആട്ടക്കുളയൻ ഹംസക്കുട്ടി, ശരീഫ് മുള്ളൻ, സുഹറാബി, ആരിഫ. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11-30ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.

കൂന്തള അലവി ഹാജി നിര്യാതനായി.

MARANAM
അച്ചനമ്പലം സ്വദേശി കൂന്തള അലവി ഹാജി (85) നിര്യാതനായി. ഭാര്യ : മമ്മാത്തു KV ചേറൂർ, മക്കൾ മുഹമ്മദ്‌ അലി, അൻവർ ഹുസൈൻ സാബിറ സെലീന ,സെമീറ മരുക്കൾ: അബ്ദുൽ അസീസ് ,ഫാറൂഖ് റഷീദ് തിരൂർക്കാട് സാബിറ ,നുസ്രത്ത് തറയിട്ടാൽ. മയ്യിത്ത് നിസ്കാരം രാവിലെ 8:00 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു.

Accident
കോഴിക്കോട്: കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ മെഹറിഷ് ആണ് മരിച്ചത്. കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് എലിസ മെഹറിഷ്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ...

ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

Accident
മലപ്പുറം ഈങ്ങേങ്ങൽ പടിയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വളന്നൂർ ഗ്രാമ പഞ്ചായത്ത് കടുങ്ങാത്തുകുണ്ട് ഈങ്ങേങ്ങൽപടി യിൽ ആണ് സംഭവം. ബൈക്കിൽ ഇടിച്ച ലോറി ബൈക്കുമായി റോഡിലൂടെ നിരങ്ങി 20 മീറ്റർ കഴിഞ്ഞാണ് നിന്നത്. അപകടത്തിൽ കുറുക്കോൾ അഞ്ചാംമയിൽ സ്വദേശിയായ നീർക്കാട്ടിൽ നാസറിന്റെ മകൻ ഷാഹിൽ 21 ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ VIDEO https://youtube.com/shorts/C2YT4aKMudg നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബിദായത്തുൽ ഹിദായ മദ്രസ കുടുംബസംഗമം നടന്നു

MALAPPURAM
ഇരിങ്ങല്ലൂർ: കുറ്റിത്തറമ്മൽ ബിദായത്തുൽ ഹിദായ മദ്രസ്സ കുടുംബസംഗമം മഹല്ല് ഖാസി ഓടക്കൽ കുഞ്ഞാപ്പു ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി. എക്സ്സൈസ് ഓഫീസർ അബ്ദുറഹ്മാൻ വാഫി, അബ്ദുൽ ബാസിത് വാഫി,പി. സി. സിദ്ധീകുൽ അക്ബർ വാഫി എന്നിവർ ക്ലാസ്സെടുത്തു. എം. കെ. മുഹമ്മദ്‌ ഉനൈസ് വാഫി, വി . അബ്ദുൽ അസീസ്, എം. കെ. മുഹമ്മദ്‌ മുസ്ലിയാർ, ബി. മുഹമ്മദ്‌ മുസ്‌തഫ, കെ. കെ. മുസ്‌തഫ, സി. അഷ്‌റഫ്‌, കെ. കാദർ, മദ്രസ മുഅല്ലിംകളായ അബ്ദു മുസ്ലിയാർ, മുസ്‌തഫ മുസ്ലിയാർ, എ. കെ.അബ്ദുറഹ്മാൻ മുസ്ലിയാർ, സി. പി. കരീം മുസ്ലിയാർ, കുഞ്ഹിമുഹമ്മദ് അഹ്സനി തുടങ്ങിയവർ പ്രസംഗിച്ചു....

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഇ ലൈബ്രറിയുടെ ഭാഗമായി PYS സംഘത്തിനു ലാപ്ടോപ് നൽകി

MALAPPURAM
പറപ്പൂർ- വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരിധിയിലെ ഏഴ് പഞ്ചായത്തുകയിലെയും തെരഞ്ഞെടുത്ത വായനശാലകളെ ഇ ലൈബ്രറികളായി മാറ്റുന്നതിന്റെ ഭാഗമായി നൽകിയ ലാപ്ടോപ്പുകൾ അടക്കമുള്ള ഉപകരണങ്ങൾ പറപ്പൂർ യുവജന സംഘത്തിന് നൽകി.ചടങ്ങിൻ്റെ ഉൽഘാടനം ഡിവിഷൻ മെമ്പർ നാസർ പറപ്പൂർ ഉൽഘാടനം ചെയ്തു.പ്രസിഡൻറ് മുസ്സ എടപ്പനാട്ട് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമൈബ ഊർഗ്ഗമണ്ണിൽ,അബ്ദുറഹിമാൻ മാസ്റ്റർ1അസൈനാർ മാസ്റ്റർ,മുൻ ബി.ഡി.ഒ കുഞ്ഞിതുട്ടി,ബഷീർ പാക്കട,മാനു എടപ്പനാട്ട്,സുബ്രഹ്മണ്ണ്യൻ,മറിയാമു ടീച്ചർ,റഹീസ് പങ്ങിണിക്കാടൻ,അബ്ബാസ് അലി എന്നിവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version