വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണ സംഭവങ്ങളിൽ മലപ്പുറം സ്വദേശി പിടിയിൽ
കമ്ബിപ്പാര ഉപയോഗിച്ച് പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനം കൊള്ളയടിക്കും. മഞ്ചേരിയില്‍ മോഷണം പതിവ്. അറസ്റ്റിലായത് പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സ്ഥിരം മോഷ്ടാവ്. അറസ്റ്റിലാവുന്നത് ജയിലില്‍ നിന്ന് ഇറങ്ങി ഒരുമാസം കഴിയും മുൻപ്. മഞ്ചേരിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണ സംഭവങ്ങളിലാണ് നെച്ചിക്കുണ്ട് വീട്ടില്‍ വേണുഗാനൻ (51) പിടിയിലായത്.
മലപ്പുറം, വയനാട് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ രാത്രിയില്‍ വീടുകളും ഷോപ്പുകളും കുത്തി പൊളിച്ച് അമ്ബതിലധികം മോഷണങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായ വേണുഗാനൻ ഒരു മാസം മുൻപാണ് മറ്റൊരു മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സുനില്‍ പുളിക്കല്‍, മഞ്ചേരി എസ്.ഐ. കെ.ആർ. ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 11ന് പ്രതിയെ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുത്തു. ഈ മാസം 12ന് പുലർച്ച മഞ്ചേരി ...



















