Thursday, September 18News That Matters

ബൈക്ക് മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച് പോലീസ്.

തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്കിൽ നിന്നും മോഷണം പോയ ബൈക്കും മോഷ്ടാവിനെയും മണിക്കൂറുകൾക്കകം പൊക്കി തിരൂരങ്ങാടി പോലീസ് .ജാർക്കന്ത് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്.

മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ സൽമാ നിയാസിന്റെ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടടുത്ത സമയത്ത് മോഷണം പോവുന്നത്. മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ വൈകുന്നേരം ഏഴ് മണിയോടടുത്ത് ബൈക്കും മോഷ്ടാവിനെയും തിരൂരങ്ങാടി പോലീസ് സി.ഐ. കെ.ടി. ശ്രീനിവാസന്റെ നേത്രത്വത്തിൽ പോലീസ് പൊക്കുകയും ചെയ്തു.

മോഷണ വിവരം അറിഞ്ഞ ഉടനെ തന്നെ പരിസരത്തുള്ള സി.സി.ടി.വി. കേമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷ്ടാവ് വാഹനവുമായി പോയ ദിക്ക് മനസ്സിലാക്കുകയും തുടർന്ന് കൺട്രോൾ റൂമിലും സാമൂഹ്യ മാധ്യമങ്ങളിലും വിവരം സി.ഐ. പങ്ക് വെക്കുകയുമായിരുന്നു. അതിനിടെ താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മോഷണം പോയ പ്രസ്തുത ബൈക്കിൽ വന്ന മോഷ്ടാവ് മറ്റൊരു സ്ത്രീയുടെ മാല മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയിൽ പെട്ട ഒരു ഓട്ടോ യാത്രക്കാരി ഫോട്ടോ എടുത്ത് പോലീസിന് അയച്ച് അയച്ച് കൊടുക്കുകയുമായിരുന്നു. തുടർന്ന് പോലീസ് മഫ്ടിയിലും മറ്റു വാഹനങ്ങളുമായി തെരച്ചിൽ ഊർജ്ജിത മാക്കുകയും പോലീസ് തന്നെ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ മോഷ്ടാവ് മോഷണം നടത്തിയ സ്കൂട്ടർ തലപ്പാറ ദേശീയ പാതയിലെ പാലത്തിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

പാലത്തിൽ ഉപേക്ഷിക്കപ്പെട്ട മാഹനം ലഭിച്ചെങ്കിലും മോഷ്ടാവിനെ പിടിക്കണമെന്ന നിശ്ച്ചയ ദാർഡ്യത്തോടെ പോലീസും നാട്ടുകാരും ഒരു നിഗമനം വെച്ച് തലപ്പാറ പാടത്ത് നടത്തിയ പരിശോധന വിഫലമായെങ്കിലും തൊട്ടടുത്തുള്ള ബാറിൽ കയറി നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് കൊണ്ടിരുന്ന മോഷ്ടാവിനെ സി.ഐ.യുടെ നേത്രത്വത്തിൽ പിടികൂടിയത്. സ്കൂട്ടറിൽ ബാഗിൽ വെച്ചിരുന്ന 5000 രൂപയും വിലപിടിപ്പുള്ള ചില രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version