Wednesday, September 17News That Matters

Author: admin

എറണാകുളം- ബംഗളൂരു വന്ദേഭാരത് ബുക്കിങ് തുടങ്ങി

KERALA NEWS
കൊച്ചി: ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന്‍ മുതല്‍ ബംഗളൂരു കന്റോണ്‍മെന്റ് വരെ ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 620 കിലോമീറ്റര്‍ ദൂരം 9 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. അതിനിടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് ബംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത...

മണൽക്കടത്ത് റീൽസ് : ഏഴുപേർ അറസ്റ്റിൽ

MALAPPURAM
മലപ്പുറം: മണൽ കടത്തുന്ന വീഡിയോ ചിത്രീകരിച്ച ശേഷം റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മണൽ മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റിൽ. മമ്പാട് ഓടായിക്കൽ സ്വദേശികളായ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട സ്വദേശികളായ വലിയതൊടിക മർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം സ്വദേശികളായ ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുൾ മജീദ് (34), കരിമഠത്തിൽ സഹീർ (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 22-ാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇൻസ്പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഷാമിൽഷാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ടിപ്പർ ലോറി. പുള്ളിപ്പാടം കടവിൽനിന്നാണ് അനധികൃതമായി മണൽ കടത്തിക്കൊണ്ടു പോയത്. പോകുന്ന വഴിക്ക് പാലത്തിൽവെച്ചും നിലമ്പൂർ പൊലീസ് സ്റ്റേഷന് മുൻപിൽവെച്ചുമാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിക്കുന്ന സമയം വാഹനയുടമയായ ഷാമ...

അരാഷ്ട്രീയ വാദം യുവതയുടെ കര്‍മ്മശേഷിയെ തകര്‍ക്കും – പി കെ ഫിറോസ്

MALAPPURAM
മലപ്പുറം : ജനാധിപത്യ പ്രക്രിയയില്‍ ഫലപ്രദമായി ഇടപെടുന്നതിനു പകരം അരാഷ്ട്രീയ വാദം ഉയര്‍ത്തിപ്പിടിക്കുന്നത് യുവതയുടെ കര്‍മ്മ ശേഷിയെ തകര്‍ക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുക വഴി സമൂഹത്തില്‍ ഉണ്ടാവേണ്ട ഗുണപരമായ നേട്ടങ്ങളെ കൈവരിക്കാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സഞ്ചരിക്കുമ്പോഴും യുവതയുടെ സാമൂഹ്യ ഇടപെടല്‍ ശക്തിപ്പെടുത്തുവാന്‍ നാം സ്വയം തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സാമൂഹ്യ തിന്മ നിറഞ്ഞ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ വലിയ ഈ വിപത്തിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യന്റെ പ്രാപ്തിയും പ്രാഗത്ഭവ്യവും നാടിന്റെ നന്മക്ക് വേണ്ടി ഉപയോഗപ്പെുത്താന്‍ പുതിയ ...

നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും യുഡിഎഫ് വിജയിച്ചു

TIRURANGADI
നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. അബ്ദുൽ ഹമീദ് എന്ന ബാവ തറാല, പി.പി മുനീർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞുകണ്ണാട്ടിൽ, രവീന്ദ്രൻപാറയിൽ, സജിത്ത്കാച്ചീരി, സിദ്ധിഖ്തെയ്യാല, റഹീം മച്ചിഞ്ചേരി, ബീന എൻ, മുബീന വി.കെ, വേലായുധൻഎടപ്പരുത്തിയിൽ, ഹമീദ് കെ.കെ എന്നിവരും 13 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫ് പാനലിലെ എൻ അനിൽകുമാർ, സജിത കുറുപ്പത്ത് (കണ്ണമ്പള്ളി) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപെട്ടിരുന്നു. ആഹ്ലാദ പ്രകടനത്തിന് കെ പി ഹൈദ്രോസ്കോയ തങ്ങൾ , യു വി അബ്ദുൽ കരീം, രവി നായർ കൊല്ലം ചേരി ,പി കെ എം ബാവ, അഡ്വക്കറ്റ് പി പി മുനീർ , സലിം പൂഴിക്കൽ , ലത്തീഫ് കൊടിഞ്ഞി ഊർപ്പായി മുസ്തഫ, ജാഫർ പനയത്തിൽ, നടുത്തൊടി മുസ്തഫ ,എൻ അബ്ദുസ്സലാം തുടങ്ങിയവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി View this post on Instagram Shared post on T...

വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ MDMAയുമായി എത്തിയ സ്‌കൂബ ഡൈവർ പിടിയിൽ

KERALA NEWS
വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ എംഡിഎംഎയുമായി എത്തിയ സ്‌കൂബ ഡൈവർ പോലിസിന്റെ പിടിയിൽ. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലാത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ച് 20 ഗ്രാം എംഡിഎംഎയും മോട്ടോർ സൈക്കിളും സഹിതമാണ് യുവാവിനെ പിടികൂടിയത്. തൃശൂർ മേഖലയിൽ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് സ്കൂബ ഡൈവറായ ശ്യാം. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ കേസ്

KERALA NEWS
അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ കേസ്. യൂട്യൂബ് ചാനലിനെതിരെ (മഴവിൽ കേരളം)ബാലാവകാശ കമ്മീഷന് കേസ് എടുത്തു. അവതാരക അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. അവതാരകയ്ക്കും ചാനലിനുമെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. പോക്സോ വകുപ്പിന്റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അർജുന്റെ കുട്ടിയുടെ പ്രതികരണമെടുത്തതിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. അതേസമയം അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടര...

അർജുനെ കണ്ടെത്താനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു

KERALA NEWS
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചെന്ന് കാർവാർ എംഎൽഡ സതീഷ് കൃഷ്ണ സെയിൽ. ഷിരൂരിൽ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ തിരച്ചിൽ തുടരുമെന്ന് സതീഷ്‌കൃഷ്ണ സെയിൽ പറഞ്ഞു. ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറയണമെന്നും ജലനിരപ്പ് താഴുന്നത് വരെ കാത്തിരിക്കണമെന്നും എംഎൽഎ പറഞ്ഞു. തുടർനടപടികൾ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തുവെന്ന് സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. ചെളിയും, മണ്ണും, പാറയും മാത്രമാണ് ഇപ്പോൾ കാണുന്നത്. യന്ത്രങ്ങൾ എത്തിയാൽ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ്ങ് മെഷീൻ കൊണ്ട് വരുമെന്നും ടെക്നീഷൻ എത്തി ആദ്യം പരിശോധിക്കണമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അതേസമയം അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടു. തിരച്ചിൽ തുടരണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി എം വിജിൻ പറഞ്ഞു. കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് രക്ഷാദൗത്യം നടത്തണം....

ഗതാഗതം നിരോധിച്ചു

LOCAL NEWS
പാലക്കാട്- പൊന്നാനി റോഡില്‍ ശുകപുരത്ത് ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് മൂന്നു വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. എടപ്പാള്‍ ഭാഗത്തു നിന്നും പട്ടാമ്പി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നടുവട്ടം- നെല്ലിശ്ശേരി റോഡ്- കുറ്റിപ്പാല വഴി തിരിഞ്ഞു പോവണം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റിയാദ് എയർപോർട്ടിന് വീണ്ടും ഒന്നാം സ്ഥാനം

GULF NEWS
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തുടർച്ചയായി രണ്ടാം മാസവും (2024 ജൂൺ) ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം നേടി. യാത്രാ ആസൂത്രണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, വിമാനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ ഡാറ്റയുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ, ഏവിയേഷൻ അനലിറ്റിക്‌സ് രംഗത്തെ പ്രമുഖരായ സിറിയം ഡിയോ പ്രഖ്യാപിച്ച പട്ടിക അനുസരിച്ചാണിത്. കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ വിവിധ പങ്കാളികളുമായി ചേർന്ന് ഗുണപരമായ പ്രവർത്തന പ്രവർത്തനങ്ങൾ തുടരാനുള്ള കമ്പനിയുടെ താൽപ്പര്യമാണ് ഈ വ്യത്യാസം പ്രതിഫലിപ്പിക്കുന്നതെന്ന് റിയാദ് എയർപോർട്ട് കമ്പനി സിഇഒ അയ്മൻ ബിൻ അബ്ദുൽ അസീസ് പ്രസ്താവിച്ചു. സൌദിയിലെ വിമാനത്താവള സൗകര്യങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് ഭരണ നേതൃത്വത്തിൻ്റെ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. നിങ്ങൾ വാർ...

പാണ്ടിക്കാട്  നിപ്പ നിയന്ത്രങ്ങൾക്കിടയിൽ 3 കടകളിൽ മോഷണം

LOCAL NEWS
പാണ്ടിക്കാട്:  നിപ്പ നിയന്ത്രങ്ങൾക്കിടയിൽ 3 കടകളിൽ മോഷണം. മോഷ്ടാവിന്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പാണ്ടിക്കാട് ടൗണിലെ ടിഎ വെജിറ്റബിൾ കടയിലും മേലങ്ങാടിയിലെ എൻഎസ്ആർ ഫ്രൂട്ട്സ് കടയിലും കിഴക്കേ പാണ്ടിക്കാട് ചിക്കൻ സ്‌റ്റാളിലുമാണ് മോഷണം നടന്നത്.ചിക്കൻ സ്‌റ്റാളിൽ നിന്നു 1500 രൂപയും ഫ്രൂട്സ് കടയിൽ നിന്നു ചിറല്ല 300 രൂപയും പച്ചക്കറി കടയിൽനിന്നു ചില്ലറ തുകയുമാണ് മോഷണം പോയത്. മോഷണം നടത്തിയ ശേഷം ഫ്രൂട്സ് കടയിൽ കണ്ട ഒരുസിസിടിവി ക്യാമറ മോഷ്ടാവ് കേടു വരുത്തി. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പാണ്ടിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി പാണ്ടിക്കാട് പൊലീസിൽ പരാതി നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം

Sports
പാരിസ് ഒളിമ്പിക്സ്, ഇന്ത്യക്ക് ആദ്യ മെഡൽ. ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം. 2217 പോയിന്റ് നേടിയാണ് മനു ഭാക്കർ മൂന്നാം സ്ഥാനത്ത് എത്തിയത്. സ്വർണവും വെള്ളിയും ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ഭാക്കർ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എ ആ൪ നഗ൪ പുത്തലത്ത് മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര എ ആ൪ നഗ൪ പുത്തലത്ത് പരേതനായ മാട്ടറ അലവി ഹാജി എന്നവരുടെ മകൻ മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു.മയ്യിത്ത് നമസ്ക്കാരം ഉച്ചക്ക് 12 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച ‘ടോയ് ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം

TIRURANGADI
മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിൽ ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച 'ടോയ് ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ ,വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ പൂഴിത്തറ ,ലിബാസ് മൊയ്തീൻ ,മുസ്ഥഫ കളത്തിത്തൽ, എം.സി മാലിക്, സുബൈർ കോഴിശ്ശേരി ഡെയ്സമ്മ .സി എൽ , പി.പ്രസാദ്, സി.കെ റസാഖ്, ചെറിയാപ്പു ഹാജി എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു.

KERALA NEWS
കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആൾക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറി...

വഞ്ചിയൂരിൽ വെടിവയ്പ്പ്; മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീയെ വെടിവച്ചു

CRIME NEWS
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഞെട്ടിച്ച് സ്ത്രീക്ക് നേരേ വെടിവെപ്പ് നടത്തി മറ്റൊരു യുവതി. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  കൊറിയർ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വ...

മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

GULF NEWS
മക്കയിൽ അൽ-ലൈത്തിന് സമീപം ചെങ്കടലിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി മക്ക: മക്ക പ്രവിശ്യയിലെ അൽലൈത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടലിൻ്റെ മധ്യഭാഗത്ത് ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:09 ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി റിക്ടർ സ്കെയിലിൽ 4.7 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർവേ റിപ്പോർട്ട് തുടർന്നു. കടലിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഏകദേശം 10.4 കിലോമീറ്റർ ആഴത്തിലായിരുന്നു. ചെങ്കടൽ മേഖലയിലെ രണ്ടു പ്രദേശങ്ങളിൽ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   ആദ്യത്തെ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.7 ഉണ്ടായിരുന്നു, ഇത് സുഡാനിലെ വടക്കു കിഴക്കുള്ള ടോക്കർ നഗരത്തിൽ നിന്ന് 197 കിലോമീറ്റർ അകലെയാണ് ഉണ്ടായത്. രണ്ടാമത്തെ ചലനം അതെ സ...

കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌.

TIRURANGADI
വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌. തിരൂരങ്ങാടി : സ്‌കൂള്‍ വിടുന്ന സമയത്ത്‌ വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌. ജില്ല എന്‍ഫോഴ്‌സ്മെന്റ്‌ ആര്‍.ടി.ഒ. പി.എ. നസീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഉദ്യോഗസ്‌ഥരും തിരൂരങ്ങാടി സബ്‌ ആര്‍.ടി.ഒ. ഉദ്യോഗസ്‌ഥരും സംയുക്‌തമായാണ്‌ പരിശോധന നടത്തിയത്‌. തിരൂരങ്ങാടി സ്‌കൂള്‍ പരിസരങ്ങളിലും ചെമ്മാട്‌ ബസ്‌ സ്‌റ്റാന്‍ഡിലുമായി ഇരുപതോളം ബസ്സുകള്‍ പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ 10 ബസുകള്‍ക്കെതിരെ കേസെടുത്തു. ബസ്‌ ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും കുട്ടികളെ കയറ്റണമെന്ന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളെ കയറ്റാതെ മുന്നോട്ടെടുത്ത നാട്ടുകാര്‍ തടഞ്ഞ ബസ്‌ ഡ്രൈവറോട്‌ എന്...

ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി ചേളാരി സ്വദേശി മരിച്ചു

Accident
ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി ചേളാരി സ്വദേശി മരിച്ചു. ചേളാരി പാണക്കാട് മാളിയേക്കല്‍ അബ്ദുല്‍ റസാഖ്(59) ആണ് ചെട്ടിപ്പടി റെയില്‍വെഗേറ്റിന് അല്പം അകലെ ട്രെയിന്‍ തട്ടി മരിച്ചത്. പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ് മോര്‍ട്ടം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടികട നടത്തിയിരുന്ന AK സിദ്ദീഖ് മരണപ്പെട്ടു

MARANAM
വേങ്ങര പറപ്പൂർ ചേക്കാലിമാട് കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ അഞ്ചുകണ്ടൻ കാദർ എന്നവരുടെ മകൻ വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടിക ടനടത്തിയിരുന്ന AK സിദ്ദീഖ് (60) മരണപ്പെട്ടു. ഭാര്യ: റൂഖിയ, മക്കൾ: ശക്കിറ നാസിറ. മുനീറ. കദീജ ഉവൈസ്. മരുമക്കൾ: നാസർ ഊരകം കുന്നത്ത്, ജൈസൽ ബാബു, പലത്തിങ്ങൽ, അമീർ ദുബായ്, ഫാസിൽ ചേളാരി. നിസ്കാരം..ഇന്ന് രാവിലെ 9 മണിക്ക് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ നീക്കം ചെയ്തു

MALAPPURAM
കുറുവ മുത്ത്യാർകുണ്ടിന് സമീപം ചെറുപുഴയിൽ അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞുകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചിരുന്നത്. കേരള ഇൻലാൻഡ് ആന്റ് അക്വാകൾച്ചർ നിയമത്തിനെ ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മൽസ്യബന്ധനം. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ കെ.ശ്രീജേഷ്, ആര്‍. രാഹുൽ, ഫിഷറീസ് ഓഫിസർ സി. ബാബുരാജ് , കെ. രജിത് , ഗ്രൗണ്ട് റെസ്ക്യൂ അബ്ദുൾ റസാഖ് , അക്വാകർച്ചർ പ്രമോട്ടർ പ്രണവ് എസ്., ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തടയണകള്‍ പൊളിച്ചു കളഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version