തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിഡിയോയില്‍ പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായി ബൈജു പറഞ്ഞു.
അപകടത്തില്‍പ്പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വിഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ല. നിയമങ്ങള്‍ അനുസരിക്കാന്‍ താനും ബാധ്യസ്ഥനാണ്. ബൈജു പറഞ്ഞു
”എനിക്ക് കൊമ്പൊന്നുമില്ല. അപകടക സമയത്ത് എന്നോടൊപ്പം ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണ്. കൂടാതെ, യുകെയില്‍ നിന്ന് വന്ന എന്റെ ഫ്രണ്ട് ജോമിയും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു”- ബൈജു പറഞ്ഞു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com