ജയ്പൂര്‍: വിവാഹിതയായ യുവതിയുമായി പ്രണയത്തിലാണെന്ന സംശയത്തിന്റെ പേരില്‍ 25കാരനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ നീം കാ താന ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റാവത്ത് മജ്ര ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുകേഷ് കുമാര്‍ മീണ എന്നയാളെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേയ്ക്കും മുകേഷ് കുമാര്‍ മര്‍ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്‍സൂര്‍ സ്വദേശിനിയായ മീന സ്വന്തം ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള റാവത്ത് മജ്ര എന്ന ഗ്രാമത്തില്‍ ജോലിക്ക് പോയപ്പോഴാണ് സ്ത്രീയെ പരിചയപ്പെടുന്നത്. സംഭവ ദിവസം ഇയാള്‍ ആ സ്ത്രീയെ കാണാന്‍ പോയിരുന്നു.
മുകേഷ് കുമാര്‍ മീണയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആറ് പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തു. നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സംഘത്തിന്റെ ആക്രമണം മൂലമാണ് മീന മരിച്ചതെന്ന് വ്യക്തമാണെന്നും പോസ്റ്റമോര്‍ട്ട് റിപ്പോര്‍ട്ട് കൂടി കിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com