Wednesday, September 16News That Matters

Author: admin

ഹണി റോസിനെ അപമാനിച്ചുള്ള പരാമര്‍ശം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍.

KERALA NEWS
കൊച്ചി: നടി ഹണി റോസിനെ അപമാനിച്ചുള്ള പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതിനിടെ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി ഉയര്‍ന്നു. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടുക്കുന്നതടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയുള്ളൂ. വിഷയം സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കേസ് സൈബര്‍ സെല്ലിന് കൈമാറും. ബോ...

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി.

CRIME NEWS
അരീക്കോട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേര്‍ ചേര്‍ന്ന് ചൂഷണം ചെയ്‌തെന്നും യുവതിയുടെ 15 പവന്‍ സ്വര്‍ണം കവര്‍ന്നതായും എഫ്‌ഐആറില്‍ പറയുന്നു. 2022,23 വര്‍ഷങ്ങളിലാണ് യുവതി പീഡനത്തിന് ഇരയായത്. അയല്‍വാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി യുവതിയെ പലര്‍ക്കും ഇയാള്‍ കാഴ്ചവെച്ചതായും പരാതിയില്‍ പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായി തിരിച്ചറിഞ്ഞാണ് പ്രതികള്‍ ചൂഷണം ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. അയല്‍വാസിയായ യുവാവില്‍ നിന്ന് യുവതി കടംവാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതെ വന്നപ്പോള്‍ യുവതിയെ പലയിടങ്ങളിലേക്ക് പ്രതി വിളിച്ചുവരുത്തി എന്നും പരാതിയില്‍ പറയുന്നു. മുഖ്യപ്രതി അയല്‍വാസിയോട് പീഡിപ്പിച്ച കാര്യം അബദ്ധത്തില്‍ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്...

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കും: സെറ്റോ

MALAPPURAM
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചനാപരമായ നിലപാട് തുടരുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 2025 ജനുവരി 22ന് സംസ്ഥാന വ്യാപകമായി എല്ലാ വിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നു. പണിമുടക്ക് സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സെറ്റോ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു.സെറ്റോ ജില്ലാ ചെയര്‍മാന്‍ ശ്രീ സി വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു സെറ്റോ ജില്ലാ കണ്‍വീനര്‍ കെ വി മനോജ് കുമാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ പി പ്രശാന്ത് നന്ദിയും പറഞ്ഞ യോഗത്തില്‍ വിവിധ സംഘടനകളുടെ പ്രതിനിധികളായി ശ്രീ സി ബ്രിജേഷ്, ടി ഡാനിഷ് , പി അജിത് കുമാര്‍ ,അന്‍വര്‍ സാജിദ് , യുപി അബൂബക്കര്‍ , യൂസഫ് കെ , കെ പി ജാഫര്‍ ,സി കെ ഗോപകുമാ...

മലബാർ കോളേജ് മൾട്ടിമീഡിയ വകുപ്പിന്റെ പുതിയ സംരംഭം: വോക്സ്പോപ് ന്യൂസ്‌ പേപ്പറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി

VENGARA
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വോക്സ്പോപ് ന്യൂസ് പേപ്പറിന്റെ നവംബർ പതിപ്പ് പുറത്തിറക്കി. കോളേജിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ വോക്സ് പോപ്പ് ന്യൂസ്‌ പേപ്പറിന്റെ ആദ്യ പതിപ്പ് മലബാർ കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി സി ഊരകം പഞ്ചായത്ത്‌ പ്രസിഡന്റും, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പത്രത്തിന്റെ ഓൺലൈൻ (ഇ പേപ്പർ) പതിപ്പും ഇതോടൊപ്പം പുറത്തിറങ്ങി. നിലവിൽ മൾട്ടിമീഡിയ വകുപ്പിന്റെ നേതൃത്വത്തിൽ വോക്സ് പോപ്പ് ഓൺലൈൻ ന്യൂസ് വെബ്സൈറ്റ് പ്രവർത്തിക്കുന്നുണ്ട്. മൾട്ടിമീഡിയ വകുപ്പിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ ദിവസവും തയ്യാറാക്കുന്ന വാർത്തകളും കുട്ടികളുടെ കഥകൾ,കവിതകൾ, ലേഖനങ്ങൾ തുടങ്ങി വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികളും വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നു . കോളേജ് മാനേജർ സി.ടി മുനീർ, മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ...

അരീക്കന്‍ അലവി മരണപ്പെട്ടു

MARANAM
വേങ്ങര: ആശാരിപ്പടി പരേതനായ അരീക്കന്‍ മുഹമ്മദ് എന്നവരുടെ മകന്‍ അരീക്കന്‍ അലവി മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8:30ന് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ അസം സ്വദേശികൾ മലപ്പുറത്ത് പിടിയിൽ

CRIME NEWS
മലപ്പുറം: സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികൾ പിടിയിൽ. കുറ്റിപ്പുറം തങ്ങൾപ്പടിയിലെ ലോഡ്ജിൽ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശിയാണ് ഹണിട്രപ്പിൽ കുടുങ്ങിയത്. എടപ്പാളിൽ മൊബൈൽ ഷോപ്പ് നടത്തുന്ന യുവാവിനോട് ബന്ധം സ്ഥാപിച്ചാണ് പ്രതികൾ കെണിയൊരുക്കിയത്. കടയിൽ മൊബൈൽ ഫോൺ നന്നാക്കുന്നതിനായി എത്തിയ യാസ്മിൻ ആലം യുവാവുമായി സൗഹൃദം സ്ഥാപിച്ചു. നന്നായി ഹിന്ദി സംസാരിക്കുന്നതിനാൽ സൗഹൃദം വളർന്നു. ഇതോടെ യാസ്മിൻ ആലവും ഖദീജ ഖാത്തൂനും ചേർന്ന് ഹണിട്രാപ്പ് പദ്ധതി ഒരുക്കി.  പ്രതികൾ താമസിക്കുന്ന കുറ്റിപ്പുറം തങ്ങൾപടിയിലെ ലോഡ്ജ് മുറിയിലേക്ക് യുവാവിനെ വിളിച്ചുവരുത്തുകയും ഖദീജ ഖാത്തൂനെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൂട്ടുകാരിയാണെന്നു പറഞ്ഞാണ...

വേങ്ങര ഗ്രാമപഞ്ചായത്ത് ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി. വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗാന്ധിക്കുന്നിൽ വച്ച് 11/01/2025 ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞിമുഹമ്മദ് (പൂച്യാപ്പു) അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. സനൂദ് മുഹമ്മദ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തരുൺ, പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായി. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും മുട്ടക്കോഴി വിതരണം പൂർത്തിയാക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭാര്യയെയും ഭര്‍ത്താവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

CRIME NEWS
രാമനാട്ടുകരയില്‍ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂർ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് (41) ഭാര്യ പി വി സജിത (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനാട്ടുകര സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുഭാഷ്. സംഭവത്തില്‍ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛൻ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച്‌ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള...

താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ട വിവാദം: കളക്ടർക്കും DMO ക്കും നിവേദനം നൽകി.

MALAPPURAM
തിരൂരങ്ങാടി: ജനുവരി 2 ന് പുലർച്ചെ മൂനിയൂർ സ്വദേശി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട സംഭവത്തിൽ സംശയാസ്പദ മരണമായി ചിത്രീകരിച്ച് തിരൂരങ്ങാടിയിൽ പോസ്റ്റ്മോർട്ടം നടത്താതെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിടുകയും കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർക്കെതിരെയും പോസ്റ്റ്മോർട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെയും മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിക്കുകയും ചെയ്ത സംഭവത്തിൽ മുനിസിപ്പാലിറ്റി വിളിച്ച് കൂട്ടിയ ഉന്നത തല യോഗത്തിന്റെ തീരുമാനപ്രകാരം സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടും താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്നാവശ്യപ്പെട്ടും തിരൂരങ്ങാടി മുനിസിപ്പൽ അധികൃതർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി.ഇസ്മായിൽ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ല...

പി വി അൻവർ എം എൽ എ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു.

KERALA NEWS
പി വി അൻവർ എം എൽ എ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. യുഡിഎഫിലേക്കുള്ള പ്രവേശനം പാളിയത്തിന് തൊട്ട് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. കൊൽക്കത്തയിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജപ്തി നടപടി പേടിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.

LOCAL NEWS, PALAKKAD
പാലക്കാട് ജപ്തി നടപടി പേടിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി കിഴക്കേപുരക്കൽ വീട്ടിൽ ജയയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വീട് ജപ്തിക്കായി ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് ജയ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജയയുടെ പോസ്റ്റുമോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ആറാട്ടു തൊടിക അബൂബക്കർ നിര്യാതനായി

MARANAM
വെന്നിയൂർ: കൊടിമരം സ്വദേശി പരേതനായ ആറാട്ടു തൊടിക ബീരാൻ എന്ന വരുടെ മകൻ അബൂബക്കർ (74) നിര്യാതനായിഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുസ്സമദ്, സീനത്ത്, സു മീറ, റഷീദ, അൻസാർ, ഷറഫുദ്ധീൻ, സാദിഖ്, ഫിർദൗസ്, ആഷിഖ്, മുർഷിദ്, ആയിഷത്തു സഹദിയ്യ. മരുമക്കൾ: ബുഷ്റ (കുഴിപ്പുറം), ജുമൈല (വെന്നിയൂർ), ഫൗസിയ (കൂരിയാട് ), അഫീഫ (തിരൂരങ്ങാടി) സൈനാസ് ( പന്താരങ്ങാടി), മജീദ് (പുതുപറമ്പ്), ഫസലു (കൊടിമരം ), റഫീഖ് (ചെറുമുക്ക് ), ജുനൈദ് (തയ്യാല). ഖബറടക്കം ശനി രാവിലെ 8.30 ന് വെന്നിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മൂന്നിയൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു

GULF NEWS
മൂന്നിയൂർ : മുട്ടിച്ചിറ സ്വദശി കാളങ്ങാടൻ മമ്മാലി എന്നവരുടെ മകൻ കാളങ്ങാടൻ ഹനീഫ (58) സൗദിയിലെ അഫൽ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്. ഭാര്യ മറിയം . മക്കൾ മുഹമ്മദ് റഹീസ് സഹ്റ, സഹ് ല, അസ്‌നത്ത് മരുമക്കൾ മുഹമ്മദ് കോയ, അജ്മൽ തൻസീഹ ജനാസ നടപടി ക്രമങ്ങൾ കഴിഞ്ഞ് സൗദിയിൽ തന്നെ മറവ് ചെയ്യുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുഞ്ഞാണിയുടെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി അനുശോചനം രേഖപ്പെടുത്തി.

VENGARA
വേങ്ങരയിലെ ആഫിയ ഫാർമ ഉടമയും മുൻ പ്രവാസിയും ആയ അഞ്ച് കണ്ടൻ മുഹമ്മദ് എന്ന കൊട്ടയിൽ കുഞ്ഞാണിയുടെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി പ്രസിഡണ്ട് MK റസാക്കിന്റെ അധ്യക്ഷതയിൽ അനുശോചനം രേഖപ്പെടുത്തി. കാഴ്ചശക്തി നഷ്ടപെട്ടിട്ടും സ്വരം കൊണ്ടും സാന്നിധ്യം കൊണ്ടും ചുറ്റുപാടുകളെ തിരിച്ചറിഞ്ഞിരുന്ന കുഞ്ഞാണി പൗരസമിതിയുടെ എല്ലാ പ്രവർത്തനങ്ങളുമയും സഹകരിച്ച് പ്രവർത്തിച്ചിരുന്നു.ഏവർക്കും പ്രിയങ്കരനായ വ്യക്തിത്വത്തിന് ഉടമയായിരുന്ന കുഞ്ഞാണിയുടെ കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും ദുഖത്തിൽ പൗരസമിതിയും പങ്ക്ചേരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ത്യക്കുളം പള്ളിപ്പടി ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല: ബസ് ഓണര്‍മാരെ വിളിച്ചുവരുത്തി ജോ: ആര്‍ ടി ഒ

TIRURANGADI
തിരൂരങ്ങാടി: ബസ്സുകൾ സ്റ്റോപ്പിൽ നിറുത്താത്തത് കാരണം വിദ്യാർഥികൾ വലയുന്നതായി മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ( മാപ്സ്) തിരൂരങ്ങാടി ജോ. ആർ.ട്ടി ഒ ക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഓണർ മാരെയും പരാതിക്കാരനെയും തിരൂരങ്ങാടി ജോ. ആർടിഒ ഓഫീസിൽ വിളിച്ചുവരുത്തി ഹിയറിങ് നടത്തുകയും. ബസ് ഷോപ്പിൽ നിർത്താത്തത് പെർമിറ്റ് കട്ടാക്കുന്നത് അടക്കമുള്ള ലംഘനമാണെന്നും ബസ്സുകൾ നിർബന്ധമായും സ്റ്റോപ്പുകളിൽ നിർത്തണമെന്നും അല്ലാത്തപക്ഷം നടപടിയെടുമെന്നും പറഞ്ഞു. ബസ്' മാനേജർമാർ പറഞ്ഞത് പരപ്പനങ്ങാടിയിൽ നിന്നും ബസ് എടുത്താൽ മൂന്ന് സ്റ്റോപ്പ് കഴിയുമ്പോഴേക്കും ബസ്സുകൾ സ്കൂൾ കുട്ടികളെ കൊണ്ട് നിറയുകയാണെന്നും . കുട്ടികൾ വീണ്ടും തള്ളിക്കയറിയാൽ ബസ്സിൽ നിന്നും വീഴാൻ സാധ്യതയുള്ളതിനാലാണ് നിർത്താത്തതാണെന്നും ബോധിപ്പിച്ചു. ജോ. ആർ ടി ഒ ശ്രീ വിനു കുമാർ, മാപ്സ് ജില്ലാ സെക്രടറി അബ്ദുറഹീം പൂക്കത്ത്, പരാതിക്കാസ്പദമായ...

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ആക്രമിച്ച ആൾ മരണപ്പെട്ടു

LOCAL NEWS
മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞ ആൾ ചികിത്സയിലിരിക്കെ മരിച്ചു. തിരൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടി ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. നേർച്ചയുടെ സമാപനദിവസമായ രാത്രി 12.30 നാണ് ആനയിടഞ്ഞത്. തുടർന്ന് മുൻപിലുണ്ടായിരുന്ന കൃഷ്ണൻകുട്ടിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുകയായിരുന്നു. ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൃഷ്ണൻകുട്ടി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൊടക്കല്ലിൽ കുടുംബാരോഗ്യ ഉപകേന്ദ്രത്തിൻ്റെയും ഹെൽത്ത് ക്ലബിൻ്റെയും ഉദ്ഘാടനം നടന്നു

MALAPPURAM
വെന്നിയൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടക്കല്ലിൽ നിർമിച്ച കുടുംബാരോഗ്യ ഉപകേന്ദ്രത്തിൻ്റെയും ഹെൽത്ത് ക്ലബിൻ്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സലീന കരുമ്പിൽ ഉപഹാര സമർപ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുലൈഖപെരിങ്ങോടൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീമ സി വി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെഴർമാൻ ബാബു എൻ കെ, ബ്ലോക്ക്മെമ്പർമണി കാട്ടകത്ത്, മെമ്പർമാരായ മറിയാമു ടി, മറിയാമു എം പി, സാജിദ എം.കെ, ബഷിർ രണ്ടത്താണി, അഫ്സൽ പി പി, റഹിയാനത്ത് പി ടി, സലീം മച്ചിങ്ങൽ, മുഹമ്മദ് പച്ചായി, ബുഷറ പൂണ്ടോളി ബി കെ, സിദ്ധീഖ്എം പി, കുഞ്ഞിമൊയ്തീൻ, പി ടി സലാഹ്ഷ, ഷരീഫ് വടക്കയിൽ, സൈതാലി കെവി, അബ്ദു റസാഖ് ചെനക്കൽ സ...

ഹജ്ജിന് ഉയർന്ന ചാർജ്ജ്; കേന്ദ്ര മന്ത്രിയുമായി കൂടികാഴ്ച നടത്തി.

NATIONAL NEWS
ന്യൂ ഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജജുവിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. നിവേദനം നൽകി. എയർ ഇന്ത്യ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും മന്ത്രിയുമായുള്ള കൂടികാഴ്ചയിൽ...

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു.

KERALA NEWS
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു. ചേന്ദമംഗലത്തെ പാലിയം സ്കൂൾ, ആലുവ സെൻറ് മേര...

പൂർത്തീകരിച്ച വെറ്റിനറി ഹോസ്പിറ്റലിന്റെ ചുറ്റുമതിലും ഗൈറ്റും ഇന്റർലോക്കിന്‍റെയും ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി വെറ്റിനറി ഹോസ്പിറ്റലിന്റെ ചുറ്റുമതിൽ ഗേറ്റ് ഇന്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ച ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഹസീന ബാനുവിന്റെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞു മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സലീം AK, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, റഫീഖ് ചാേലക്കൻ, അബ്ദുൽ ഖാദർ സി പി, മടപ്പള്ളി മജീദ്, ഉണ്ണികൃഷ്ണൻ, മൈമൂന എൻ ടി, നഫീസ AK,ആസ്യ മുഹമ്മദ്, നുസ്രത്ത് തുമ്പയിൽ,എ കെ മജീദ് , രാധാകൃഷ്ണൻ മാസ്റ്റർ, അബ്ദുൽ ഹസീബ് പി, അസിസ്റ്റന്റ് എൻജിനീയർ കൃഷ്ണൻകുട്ടി, സെക്രട്ടറി അനിൽകുമാർ, ഡോ: സനുജ് തങ്കമ്മു തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പ...

MTN NEWS CHANNEL

Exit mobile version