സ്വർണം മോഷ്ടിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍.
കൊണ്ടോട്ടി: സ്കൂട്ടറില്‍ പോയ യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി സ്വർണം മോഷ്ടിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കൊണ്ടോട്ടി മുതുപറമ്പ് പരതക്കാട് വീട്ടിച്ചാലില്‍ കെ.വി. മുഹമ്മദ് ഫവാസ് (25) ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം മറ്റൊരു മോഷണ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയപ്പോള്‍ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഫവാസിനെ റിമാന്‍ഡ് ചെയ്തു.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറില്‍ പോകുകയായിരുന്ന പുളിക്കല്‍ പഞ്ചായത്തംഗ...