മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പ്രേക്ഷക പ്രിയങ്കരമായ കഥാപാത്രമാണ് റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിച്ച അയൺമാൻ. നിരവധി ആരാധകരാണ് ഈ കഥാപാത്രം അവതരിപ്പിച്ചതിലൂടെ റോബർട്ട് ഡൗണി ജൂനിയറിന് ഉണ്ടായത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വലിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. എഐ ഉപയോഗിച്ച് ആരെങ്കിലും അയൺമാനെ പുനർനിർമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് റോബർട്ട് ഡൗണി ജൂനിയർ അറിയിച്ചിരിക്കുന്നത്. തന്റെ മരണശേഷമായാൽ പോലും അതിൽ നടപടിയുണ്ടാകുമെന്നും തന്റെ അഭിഭാഷക സംഘം അപ്പോഴും സജീവമായിരിക്കുമെന്നും റോബർട്ട് ഡൗണി ജൂനിയർ പറഞ്ഞു. ഭാവിയിൽ അതിന് ശ്രമിക്കുന്നവർ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണ്‍ വിത്ത് കാര സ്വിഷര്‍ പോഡ്കാസ്റ്റിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. അയണ്‍മാനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയാണ് റോബർട്ട് ഡൗണിയുടെ ഈ തുറന്നുപറച്ചിൽ. ‘തന്റെ കഥാപാത്രത്തിന്റെ ആത്മാവ് തട്ടിയെടുക്കുന്നതില്‍ പരിഭ്രാന്തിയില്ല. കാരണം അവിടെ തീരുമാനങ്ങളെടുക്കുന്ന മൂന്നോ നാലോ ആളുകളുണ്ട്. അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും നടൻ പറഞ്ഞു. റോബർട്ട് ഡൗണിയുടെ ഈ പ്രഖ്യാപനത്തോട് മാർവെൽ സംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്ന് സിനിമകളാണ് മാർവെൽ സ്റ്റുഡിയോസിന്റെ നിർമാണത്തിൽ അയൺ മാനിന്റേതായി പുറത്തുവന്നിട്ടുള്ളത്. ഇത് കൂടാതെ അവഞ്ചേഴ്‌സ് സിനിമകളിലും ക്യാപ്റ്റൻ അമേരിക്ക സിനിമകളിലും അയൺമാൻ അവതരിച്ചിട്ടുണ്ട്. ഡോക്ടർ ഡൂം എന്ന വില്ലൻ കഥാപാത്രമായി മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് റോബർട്ട് ഡൗണി ജൂനിയർ. താരത്തിനെ മാർവെലിലേക്ക് തിരിച്ചുകൊണ്ടുവരുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് സിനിമ പ്രേമികൾ സ്വീകരിച്ചത്. ഇനി പുറത്തിറങ്ങാനുള്ള സ്‌പൈഡർമാൻ നാലാം ഭാഗത്തിൽ ഡോക്ടർ ഡൂം ഉണ്ടെന്നും ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com