ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ രണ്ടുദിവസം മുന്‍പ് കാണാതായ 50കാരിയായ ബ്യൂട്ടിഷ്യന്റെ മൃതദേഹഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ ആറ് ഭാഗങ്ങളായി മുറിച്ചെടുത്ത ശേഷം വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ 28ന് ഉച്ചയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ പൂട്ടി രാത്രിയായിട്ടും അനിത ചൗധരി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അനിതയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു കടയില്‍ ജോലി ചെയ്ത ഗുല്‍ മുഹമ്മദാണ് കൊലപാതകം നടത്തിയതെന്ന പൊലിസ് കണ്ടെത്തി. യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. അനിതയെ കാണാതാകുന്നതിന് മുന്‍പ് ഇവര്‍ ഓട്ടോറിക്ഷയില്‍ പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അനിത പോയ ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഡ്രൈവറുമായി പ്രതിയുടെ വീട്ടിലെത്തി. ആ സമയത്ത് ഗുല്‍മുഹമ്മദിന്റെ ഭാര്യ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ സഹോദരിയുടെ വീട്ടിലായിരുന്നെന്ന് അവര്‍ മൊഴി നല്‍കി.
തുടര്‍ന്ന് അനിതയുടെ വീട്ടില്‍ പൊലീസ് തിരിച്ചെത്തിയതിന് പിന്നാലെ മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഭര്‍ത്താവ് അറിയിച്ചു. പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് 12 അടി കുഴിയെടുത്തപ്പോഴാണ് യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് പ്ലാസ്റ്റിക് ബാഗുകളില്‍ വെവ്വേറെ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എയിംസിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com