മലപ്പുറം: പോലീസ്, മോട്ടോർ വാഹനം,എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റാഫിന്റെ ആഭിമുഖ്യത്തിൽ നവംബർ 17ന് ഞായറാഴ്ച ജില്ല, മേഖല തലങ്ങളിൽ റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ ഓർമ്മ പുതുക്കൽ ദിനമായി ആചരിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡ് സുരക്ഷാ ജന ജാഗ്രത ജനസദസ്സുകളും സൗജന്യ റോഡുസുരക്ഷ ലഘുലേഖ വിതരണവും നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന പ്രവർത്തക യോഗം റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ പാലോളി അബ്ദുറഹിമാൻ, അഡ്വ.സുജാത വർമ്മ (മലപ്പുറം), സിറാജുദ്ദീൻ കരമന,രാജു മണക്കാട് (തിരുവനന്തപുരം), ഡോ.രഘുനാഥ് പാറക്കൽ, ടി കെ രാധാകൃഷ്ണൻ (പാലക്കാട് ), അനീഷ് മലാപ്പറമ്പ്, ലൈജു മാങ്കാവ് (കോഴിക്കോട് ), അജിത ആറാട്ടുപുഴ (ആലപ്പുഴ),ടി ഐ കെ മൊയ്തു (തൃശൂർ), അസീസ് കരിമണ്ണൂർ(ഇടുക്കി), കെ എ അലി, അഡ്വ. സി പൗലോസ് (എറണാകുളം), കെ എം കോശി (കോട്ടയം), സുരേഷ് മാസ്റ്റർ (വയനാട്), ബേബി ഗിരിജ (യൂണിവേഴ്സിറ്റി), അസീസ് പത്തനാപുരം (കൊല്ലം) തുടങ്ങിയവർ പ്രസംഗിച്ചു. ഏകെ ജയൻ സ്വാഗതവും ടി ശബ്ന നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com