Wednesday, September 16News That Matters

Author: admin

“ഒരു കോടി ഫലവൃഷ തൈ വിതരണ പദ്ധതി”

VENGARA
"ഒരു കോടി ഫലവൃഷ തൈ വിതരണ പദ്ധതി" യുടെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ മാവ്, പ്ലാവ്, സപ്പോട്ട, റംമ്പൂട്ടാൻ, ചാമ്പ തുടങ്ങിയ വിവിധ ഇനം ഫലവൃക്ഷ തൈകൾകളുടെ വിതരണം നടത്തി. ബഹുമാനപ്പെട്ട വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ അവറുകൾ വിതരണ ഉത്ഘാടനം നടത്തി. ചടങ്ങിൽ വിവിധ വാർഡുമെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കിടപ്പിലായ രോഗികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു.

VENGARA
വേങ്ങര: ജനുവരി 15, പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വേങ്ങര കമ്മ്യുണിറ്റി ഹെൽത്ത് സെന്ററും, വേങ്ങര ബ്ലോക്ക് പഞ്ചായത്തും, വേങ്ങര ലയൺസ് ക്ലബ്ബും സംയുക്തമായി കിടപ്പിലായ രോഗികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു. വേങ്ങര ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ സുഹ്ജാബി ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉത്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് സോൺ ചെയർ പേഴ്സൺ മുനീർ ബുഖാരി, മുൻ പ്രസിഡന്റ് നൗഷാദ് വടക്കൻ, സി എച് സി - പബ്ലിക് റിലേഷൻ ഓഫീസർ നിയാസ് ബാബു, ഹെൽത്ത് സൂപ്പർ വൈസർ ഹരിദാസ്, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർ വൈസർ തങ്ക എന്നിവർ ആശംസകളർപ്പിച്ചു. ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോക്ടർ സലീല സ്വാഗതവും, ഹെൽത്ത് ഇൻസ്‌പെക്ടർ ശിവദാസ്നന്ദിയും രേഖപ്പെടുത്തി. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, സുധി ലയാലി, ഉണ്ണി എന്നവർ പരിപാടിക്ക് നേതൃത്വം നൽകി. ...

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

NATIONAL NEWS
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളൻ നടനെ കുത്തുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടൻ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. അദ്ദേഹത്തിന്റെ ശരീരത്ത് കുത്തേറ്റതിന്റെ ആറു മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ആഴത്തലുള്ളതാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം;മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Accident
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്. ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ നാഗവര റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്. മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഉടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശ്യാംപുര അംബേദ്ക്കര്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ശിഹാബ് തങ്ങൾ സെന്‍ററിൽ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടു പോയി. മാതാവ്: സുബൈദ. സഹോദരങ്ങൾ: മഹഷൂഖ്, സുമിന, സഫ്ന. നിസ്കാരം രാവിലെ ഒമ്പതിന് കാവനൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. നിങ്...

ഇനി വായ തുറക്കില്ലെന്ന് ബോബി; മാപ്പ് സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി

KERALA NEWS
: ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നടപടിയിലും തുടര്‍ന്നുണ്ടായ പ്രവര്‍ത്തിയിലും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അയാള്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഇനി മേലാല്‍ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബാക്കിയുള്ള അന്തേവാസികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതാ...

കെ പി കുഞ്ഞിമൊയ്ദു ഹാജി അനുസ്മരണ സമ്മേളനം നടത്തും

VENGARA
വേങ്ങര: അര നൂറ്റാണ്ട് കാലം മലപ്പുറം ജില്ലയിലും മലപ്പുറം അസംബ്ലി മണ്ഡലത്തിലും വേങ്ങര പഞ്ചായത്തിലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന 1977ല്‍ മലപ്പുറം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായി അതിന് ശേഷം മലപ്പുറം നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റും മലപ്പുറം നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാനും കെ പി സി സി അംഗവും ഡി സി സി ജനറല്‍ സെക്രട്ടറി യുമായിരുന്ന ശ്രീ കെ പി കുഞ്ഞിമൊയ്ദു സാഹിബിനെ അനുസ്മരിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ നൂറാം ചരമ ദിനത്തില്‍ ഫെബ്രുവരി 3 തിങ്കളായ്ച്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വ്യാപാര ഭവനില്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്താന്‍ തീരുമാനിച്ചു.യോഗത്തില്‍ എ കെ എ നസീര്‍ അധ്യക്ഷത വഹിച്ചു കെ എ അറഫാത്ത്, നാസര്‍ പറപ്പൂര്‍, മണി നീലഞ്ചേരി, ഇ കെ ആലിമൊയ്ദീന്‍, എം കെ മൊയ്ദീന്‍, പി പി എ ബാവ,പി കെ സിദ്ധീഖ്, ഹംസ തേങ്ങിലാന്‍, അരീക്കാട്ട് കുഞ്ഞിപ്...

ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കാറും പ്രതിയും പിടിയില്‍.

CRIME NEWS
കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കാറും പ്രതിയും പിടിയില്‍. കേസിലുള്‍പ്പെട്ട കാര്‍ വാഴക്കാട് സ്വദേശിയുടേത്. കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് ബൈക്ക് യാത്രികനെ കാറിടിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവിലായിരുന്ന പ്രതി റാഫി. കെ.പി- 29 വയസ്സ്, S/O ജാഫര്‍. കെ.പി, കിഴക്കുംപറമ്പില്‍ ഹൗസ്, തോന്നൊടുവില്‍, വട്ടപ്പാറ, നറുകര- PO, മഞ്ചേരി എന്നയാളെ 14.01.2025 തിയ്യതി കാലത്ത് മലപ്പുറം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി സാജു. കെ. എബ്രഹാം അറസ്റ്റ് ചെയ്തു. 2024 ഒക്ടോബര്‍ 18-ാം തിയ്യതി പുലര്‍ച്ചെ 01:15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതി റാഫി 17.10.2024 തിയ്യതി രാത്രിയോടെ കരിപ്പൂരില്‍ നിന്നും വാഴക്കാട് സ്വദേശി നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള KL10AQ6100 നമ്പര്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറുമായി മുണ്ടുപറമ്പ് പനമ്പറ്റ പാലം പടിഞ്ഞാറ്റുംമുറി ഭാഗത്തുകൂടി അതിവേഗതയില്‍...

നിറത്തിന്റെ പേരിൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി

CRIME NEWS
കൊണ്ടോട്ടിയില്‍ 19 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വടക്കേകുളം ഷഹാന മുംതാസ് ആണ് മരിച്ചത്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ട അവഹേളനം താങ്ങാനാവാതെയാണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കൊണ്ടോട്ടി ഗവ. കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. കൊണ്ടോട്ടി പോലീസ് കേസെടുത്തു. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരേയാണ് ആരോപണം. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടേയും വിവാഹം. നിറക്കുറവാണെന്ന് കുറ്റപ്പെടുത്തിയും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നു പറഞ്ഞും അബ്ദുല്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്നും യുവതിയുടെ കുടുംബം പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൂരിയാട് പനമ്പുഴ പാലം വീതി കൂട്ടി പുതുക്കി പണിയണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത്

VENGARA
കൂരിയാട് പനമ്പുഴ പാലം വീതി കൂട്ടി പുതുക്കി പണിയണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് KP ഹസീന ഫസൽ, 45 വർഷത്തിലധികം പഴക്കമുള്ള വീതി കുറഞ്ഞ പനമ്പുഴ പാലം നിലനിർത്തി NH 66 ദേശീയ പാതയുടെ പണി പുരോഗമിക്കുന്നതറിഞ്ഞ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് മെമ്പർമാരായ കുറുക്കൻ മുഹമ്മദ് ,മജീദ് മടപ്പള്ളി, PK അൻവർ മഷ് എന്നിവർ സ്ഥലം സന്ദർശിച്ചു, നിലവിലുള്ള പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വീതി കുറഞ്ഞ പാലം ദേശീയ പാതയാക്കി ഉപയോഗിക്കാനാണ് എൻ, എച്ച്, ഐ യുടെ നിർദേശം. വീതി കൂട്ടാൻ സ്ഥലമുണ്ടായിരിക്കെ നിലവിലെ പാലം ഉപയോഗിക്കുന്നത് ദേശീയ പാതയുടെ ലക്ഷ്യത്തെ ഹനിക്കുന്നതും ഭാവിയിൽ വലിയ രീതിയിൽ റോഡ് ബ്ലോക്കിനും പാലത്തിൻ്റെ തകർച്ചക്കും കാരണമാകും, ആയതിനാൽ പഴയ പനമ്പുഴ പാലം പൊളിച്ച് മാറ്റി റോഡിന് അനുസൃതമായ വീതിയിൽ പുനർനിർമിക്കണമെന്ന ആവശ്യം. പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാക്കി നേഷണൽ ഹൈവേ അതോറിട്ടിയോട് ആവശ്യപ്പെടുമെന്ന് ...

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി.

NATIONAL NEWS
മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി. നിയമനം രാഷ്ട്രപതി അംഗീകരിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളില്‍ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. കേരളാ ലോ അക്കാദമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 1991 മുതല്‍ അഭിഭാഷകനായി പ്രാക...

കോഴിക്കോട്ടെ ഉയർന്ന ഹജ്ജ് യാത്രാനിരക്ക്: ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു

MALAPPURAM
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരാകയാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിനായി ഒരുങ്ങുക. ഈ സാഹചര്യത്തിൽ കേരളത്തിലെ മറ്റ് എംബാർകേഷൻ പോയിന്റുകളിൽ നിന്നുള്ളതിനേക്കാൾ വലിയ തുക കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരിൽ നിന്ന് ഈടാക്കുന്നത് അനീതിയും വിവേചനവുമാണ്. കേരളത്തിലെ ഹജ്...

പനക്കത്ത് കോമു എന്നവർ മരണപ്പെട്ടു

MARANAM
അച്ചനമ്പലം: കടുക്കുന്നിയിൽ താമസിക്കുന്ന പനക്കത്ത് കോമു കാക്ക എന്നവർ മരണപ്പെട്ടു. മക്കൾ: മുജീബ്, ഗഫൂർ (നജ ലൈറ്റ് ആൻഡ് സൗണ്ട്) , ബുഷ്റ, നസീമ, സുബൈദ. മയ്യിത്ത് നമസ്കാരം ഇന്ന് (13.01.2025 തിങ്കൾ) രാത്രി 9 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പിണങ്ങിക്കഴിയുന്ന ഭാര്യയെ വെട്ടികൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ.

NATIONAL NEWS
ചെന്നൈ: ആളുകൾ നോക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ജ്യോതി (37) ആണ് മരിച്ചത്. മേടവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതി. ജ്യോതിയുടെ ഭർത്താവ് മണികണ്ഠൻ (42) ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഏഴ് വർഷം മുമ്പാണ് ജ്യോതി മണികണ്ഠനുമായി വേർപിരിഞ്ഞത്. ഇതിന് ശേഷം മൂന്ന് ആൺമക്കളോടൊപ്പം മേടവാക്കത്തേക്ക് താമസം മാറിയതായിരുന്നു ജ്യോതി. തുടർന്ന് മണികണ്ഠൻ്റെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി ഇവർ പ്രണയത്തിലായെന്ന് പൊലീസ് പറഞ്ഞു. ശബരിമലയിൽ നിന്ന് മടങ്ങിയെത്തിയ മണികണ്ഠൻ പ്രസാദം നൽകാൻ എന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. നേരിൽ കണ്ടതിനു ശേഷം ഇവർ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് അറിയിച്ചു. തുടർന്ന് ജ്യോതി മണികണ്ഠനെ മർദ്ദിച്ചിരുന്നു. ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ ചെരിപ്പൂരി അടിച്ച ശേഷം യുവതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൃഷ്ണമൂർത്തിയുമ...

മുഹമ്മദ്കുട്ടിയുടെ കച്ചവടം മുടങ്ങില്ല; അദാലത്തില്‍ മന്ത്രിയുടെ ഉറപ്പ്

MALAPPURAM
കൊണ്ടോട്ടി: ഭിന്നശേഷിക്കാരനായ തനിക്ക് ഉപജീവനത്തിനായി അനുവദിച്ച ബങ്ക് റോഡരികില്‍ സ്ഥാപിച്ച് കച്ചവടം നടത്താന്‍ കൊണ്ടോട്ടി നഗരസഭ അനുവദിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് കൊണ്ടോട്ടി കൊടമ്പാട്ടിക്കുഴി ചെമ്പന്‍ മുഹമ്മദ് കുട്ടി (65) അദാലത്തിന് എത്തിയത്. 1987 ല്‍ സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡ് വഴി അനുവദിച്ച ബങ്ക് ഉപയോഗിച്ച് വര്‍ഷങ്ങളോളം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്തിയിരുന്നു. പിന്നീട് കൊളത്തൂര്‍- എയര്‍പോര്‍ട്ട് റോഡരികിലേക്ക് ബങ്ക് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നഗരസഭ ലൈസന്‍സ് നല്‍കുന്നില്ലെന്നായിരുന്നു പരാതി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മാത്രമാണ് തന്റെ ഏക വരുമാനം. ബങ്ക് ഉപയോഗിച്ച് കച്ചവടം നടത്തുന്നതിന് പി.എം സ്വാനിധി പദ്ധതി വഴി 50,000 രൂപ വായ്പയായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബങ്ക് പ്രവര്‍ത്തിപ്പിക്കാനാവാത്തത് മൂലം വായ്പാ തിരിച്ചടവ് പ്രതിസന്ധിയില...

കൽപകഞ്ചേരി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരണപ്പെട്ടു

Accident
തിരൂർ കൽപകഞ്ചേരി അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരണപ്പെട്ടു.  ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം മഞ്ഞച്ചോല സ്വദേശിക്കുന്നക്കാട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ (62) വയസ്സ് മരണപ്പെട്ടത്. കടുങ്ങാത്തുകുണ്ട് ജി. എൽ.പി.സ്കൂളിലെ പാചക തൊഴിലാളിയാണ് നബീസ. മകനുമൊത്ത് സ്കൂളിലേക്ക് വരുന്ന വഴിക്കാണ് അപകടം ,നബീസ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു,മകൻ ദുഹമ്മദ് നിസാന് നിസാര പരിക്കേറ്റു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കേക്ക് വിവാദത്തില്‍ പ്രതികരിച്ച്‌ സാദിഖലി ശിഹാബ് തങ്ങള്‍.

TIRURANGADI
ക്രിസ്മസ് കേക്ക് വിവാദത്തില്‍ പ്രതികരിച്ച്‌ സാദിഖലി ശിഹാബ് തങ്ങള്‍. ആരെങ്കിലും ക്ഷണിച്ചാല്‍ പോകുകയും തരുന്നത് ഭക്ഷിക്കുകയും ചെയ്യണം. കുഴിമന്തി തന്നെ വേണമെന്ന് പറയരുത്. ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടിയാകരുത് സംസാരമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. മലപ്പുറം ചെമ്മാട്ട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റൂബി ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം. പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാ...

അബൂബക്കര്‍ മുസ്ലിയാരുടെ മരണം ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: മുസ്ലിം യൂത്ത്‌ ലീഗ്

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ജനുവരി 2 ന് പുലർച്ചെ മൂന്നിയൂര്‍ സ്വദേശി അബൂബക്കര്‍ മുസ്ലിയാര്‍ ചികില്‍സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തിരൂരങ്ങാടി പൊലീസിലും മനുഷ്യാവകാശ കമ്മീഷനും യൂത്ത്‌ലീഗ് പരാതി നല്‍കും. പുലര്‍ച്ചെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ജീവനുണ്ടായിരുന്നെന്നും വീല്‍ ചെയറിലാണ് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചതെന്നും ബെഡ്ഡില്‍ കിടത്തിയ ശേഷം നഴ്സിനെയും റസ്റ്റ് റൂമിൽ ഉറക്കത്തിലായിരുന്ന ഡോക്ടറെയും വിളിച്ചു വന്നപ്പഴേക്കും രോഗി മരിച്ചതെന്നും ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരാനായിരുന്ന ഹംസ പ്രാദേശിക ചാനലിനും മറ്റു മാധ്യമങ്ങളോടും നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. രോഗിയെ ആ...

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.

TIRURANGADI
തിരൂരങ്ങാടി: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി. കെ. നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - നസീമ എന്നിവരുടെ മകനും തിരൂരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 മണിക്ക് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ശബ്ദം കേട്ട് വീട്ടുകാർ വന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം തിരൂരങ്ങാടി വലിയ പള്ളിയിൽ സഹോദരി ഹിബയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വൈദ്യക്കാരൻ മൊയ്‌ദിൻ കുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര : കൂരിയാട് മാതാട് വൈദ്യക്കാരൻ മൊയ്‌ദിൻ കുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ നാസർ മോൻ , സറഫു, റെഷീദ്.മയ്യിത്ത് നമസ്ക്കാരം കാലത്ത് 9 മണിക്ക് കുന്നുമ്മൽ പള്ളിയിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം അഡ്വ. ഹാരിസ് ബീരാൻ എം.പി ഉത്ഘാടനം ചെയ്തു.

MALAPPURAM
മലപ്പുറം ജില്ലാ ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം അഡ്വ. ഹാരിസ് ബീരാൻ എം.പി ഉത്ഘാടനം ചെയ്തു.പെട്രോളിയം മേഖലയിലെ ഡീലർമാർ നേരിടുന്ന പ്രശ്നങ്ങൾ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ പെട്രോളിയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എം.പി അറിയിച്ചു. മാനദണ്ഡങ്ങളില്ലാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതും ഏഴു വർഷങ്ങൾക്കു ശേഷം ഡീലർ കമ്മീഷനിൽ വർദ്ധനവിലുണ്ടായ അപാകതയും കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഹാരിസ് ബീരാൻ എം.പി അറിയിച്ചു. മലപ്പുറം ഗവ. ആശുപത്രിയിലേക്കുള്ള വീൽ ചെയർ വിതരണം ആശുപത്രി സൂപ്രണ്ട് ഡോ: അലീഗർ ബാബുവിന് കൈമാറി കൊണ്ട് മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് സുഹൈൽ സി.പി അധ്യക്ഷത വഹിച്ചു എച്ച്.പി.സി.എൽ സെയിൽസ് ഓഫീസർ മുഹമ്മദ് ജംഷാദ് ആംശംസാ പ്രസംഗം നടത്തി. കരീം ഹാജി കൊളപ്പുറം, ഗോപി കോട്ടക്കൽ, എ.കെ.എ നസീർ, പ്രഫ: അബൂബക്കർ വള്ളുവ...

MTN NEWS CHANNEL

Exit mobile version