Sunday, January 18News That Matters

Author: admin

വേങ്ങര ഗാന്ധിക്കുന്ന് അരീക്കാട്ട് ഫാത്തിമ കുട്ടി നിര്യാതയായി.

MARANAM
വേങ്ങര: ഗാന്ധിക്കുന്ന് അരീക്കാട്ട് അഹമ്മദ്ഹാജിയുടെ മകളും പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ മമ്മദ്ക്കുട്ടി ഹാജിയുടെ ഭാര്യയുമായ അരീക്കാട്ട് ഫാത്തിമ കുട്ടി (90) 19.10.24 രാവിലെ നിര്യാതയായി. മക്കൾ :അഹ്മദ്‌ ബാവ T. K, റംല T. K, സാബിറ T. K. പരേതരായ മുഹമ്മദ് T. K, അബ്ദുൽജബ്ബാർ T. K. മരുമക്കൾ : AP ചേക്കുട്ടി(Late), VK അബ്ദുൽ റഷീദ്, മൈമൂന T. K, ഹഫീല K, സുജീറ K. P.റിലീഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയിരുന്ന പരേതനായ അരീക്കാട്ട് Dr മൊയ്‌ദീൻകുട്ടി സഹോദരനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് 19.10.24 വൈകുന്നേരം 8.00 pm നു ഗാന്ധിക്കുന്നു ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ ഇ-മെയില്‍ വഴി ബോംബ് ഭീഷണി

GULF NEWS
ദുബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 12.45ന് ഇ മെയില്‍ സന്ദേശം വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എസ്എച്ച്ഒ സന്ദീപ് ബസേര പറഞ്ഞു. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വ്യാജ ബോംബ് ഭീഷണികളാണ് വിവിധ വിമാന സർവീസുകളെ തടസ്സപ്പെടുത്തിയയത്. ഇതേ തുടര്‍ന്ന് വ്യോമയാന അധികൃതർ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ...

MDMA യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു.

CRIME NEWS
എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഷംനത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

TIRURANGADI
സംസ്ഥാനപാതയായ അരീക്കോട് പരപ്പനങ്ങാടി റോഡിന്റെ ഭാഗമായി കടന്ന് പോകുന്ന കൊളപ്പുറം സൗത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് കാരണം ഏറെക്കാലമായി പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും, ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ഇത് സർക്കാരിന്റെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാറിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പ്രവർത്തി പെട്ടെന്ന് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ സജ്ന അൻവർ, വിപിന അഖിലേഷ് എന്നിവർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

KERALA NEWS
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ്. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 364422 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ആനി രാജ 283,023 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ 141,045 വോട്ടുകള്‍ നേടി. 2019ലെ തെരഞ്ഞടുപ്പില്‍ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പോള്‍ ചെയ്തതിന്റെ 64. 7 ശതമാനം വോട്ടുകള്‍ രാഹുലിന് ലഭ...

പൊന്നാനി പീഡനം: നടപടി എടുക്കാത്തത് ഞെട്ടിക്കുന്നത്; ഹൈക്കോടതി

KERALA NEWS
പൊന്നാനി പീഡനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി. എഫ്‌ഐആർ എടുക്കാത്തത് 'ഷോക്കിംഗ്' ആണെന്ന് വ്യക്തമാക്കിയ കോടതി അതിജീവിതയെ വിമർശിച്ചുള്ള സർക്കാർ റിപ്പോർട്ടും തള്ളി.സംഭവം നടന്ന് മൂന്ന് വർഷമായിട്ടും എഫ്‌ഐആർ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. 2022ല്‍ സിഐ വിനോദ് പീഡിപ്പിച്ച പരാതിയില്‍ നടപടി എടുത്തില്ല. മൂന്ന് വർഷമായിട്ടും നടപടി എടുക്കാത്തത് ഞെട്ടിക്കുന്നതാണ്. സിഐ വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് നേരിട്ട് ഉത്തരവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവിടേണ്ടത് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ്. പൊന്നാനി മജിസ്‌ട്രേറ്റ് വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഗുരുതര കുറ...

ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി സ​ന്ദ​ർ​ശി​ച്ചു

TIRURANGADI
പ​ര​പ്പ​ന​ങ്ങാ​ടി: കു​ടും​ബ​ത്തി​ന് അ​ന്നം​തേ​ടി പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ച​ല​ന​മ​റ്റ് വീ​ട​ണ​ഞ്ഞ​ത് ചെ​ട്ടി​പ്പ​ടി ക​ട​ലോ​ര​ത്ത് സ​ങ്ക​ട ക​ട​ലി​ര​മ്പം തീ​ർ​ത്തു. നാ​ൽ​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന കാ​സ​ർ​കോ​ട്ട് പ​ട​ന്ന സ്വ​ദേ​ശി​യു​ടെ ഫൈ​ബ​ർ വ​ള്ള​ത്തി​ലാ​ണ് മ​രി​ച്ച ചെ​ട്ടി​പ്പ​ടി ആ​ലു​ങ്ങ​ൽ ബീ​ച്ചി​ലെ മു​ജീ​ബ് എ​ന്ന മു​നീ​റും അ​രി​യ​ല്ലൂ​ർ ബീ​ച്ചി​ലെ കോ​യ​മോ​നും ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പ​ടെ മ​റ്റു മു​പ്പ​തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ​നി​ന്നും നീ​ന്തി ക​ര​പ​റ്റു​ക​യാ​യി​രു​ന്നു. മ​ത്സ്യ​വു​മാ​യി ക​ര​പ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​നി​ല​യി​ൽ കോ​യ​മോ​നെ ക​ര​ക്കെ​ത്തി​ച്ചെ​ങ്കി​ലും മു​ജീ​ബ് എ​ന്ന മു​നീ​റി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ജീ​വ​നോ​ടെ തി​രി​ച്ചു​കി​ട്ടാ​ൻ നാ​ട് ഒ​ന്ന​...

സഖാവ് സരിന് അഭിവാദ്യങ്ങള്‍’; സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

KERALA NEWS
പാലക്കാട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍. വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന്‍ പ്രതികരിച്ചു. ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവും. ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വ്വഹിക്കും എന്നും സരിന്‍ പറഞ്ഞു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരിനായിരിക്കും ജനവിധി തേടുക. സരിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന നിര്‍ദേശിക്കുകയായിരു...

വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലെന്ന് സംശയം; 25 കാരനെ തല്ലിക്കൊന്നു, യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്

CRIME NEWS
ജയ്പൂര്‍: വിവാഹിതയായ യുവതിയുമായി പ്രണയത്തിലാണെന്ന സംശയത്തിന്റെ പേരില്‍ 25കാരനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ നീം കാ താന ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാവത്ത് മജ്ര ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുകേഷ് കുമാര്‍ മീണ എന്നയാളെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേയ്ക്കും മുകേഷ് കുമാര്‍ മര്‍ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്‍സൂര്‍ സ്വദേശിനിയായ മീന സ്വന്തം ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള റാവത്ത് മജ്ര എന്ന ഗ്രാമത്തില്‍ ജോലിക്ക് പോയപ്പോഴാണ് സ്ത്രീയെ പരിചയപ്പെടുന്നത്. സംഭവ ദിവസം ഇയാള്‍ ആ സ്ത്രീയെ കാണാന്‍ പോയിരുന്നു. മുകേഷ് കുമാര്‍ മീണയു...

യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കി; റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

MALAPPURAM
മലപ്പുറം: യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കിയെന്ന പരാതിയില്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായിരുന്ന മുള്ളമ്പാറ സ്വദേശി കാടന്‍തൊടി ഹിതയ്ക്ക് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷനില്‍ നിന്നാണ് അനുകൂലമായ വിധിയുണ്ടായത്. രാജ്യറാണി എക്‌സ്പ്രസില്‍ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ പക്കല്‍ അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാല്‍ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടിടിഇ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴയായി 250 രൂപയും ട്രെയിന്‍ പുറപ്പെട്ട നിലമ്പൂരില്‍ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 രൂപയും ചുമത്തി. ഇതിനു പുറമെ ...

ഷട്ടില്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

MALAPPURAM
മലപ്പുറം: എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതില്‍ സുരേഷാണ് (43) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടന്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നമ്പര്‍ പ്ലേറ്റ് തിരുത്തിയ സ്‌കൂട്ടറിൽ പ്രണയിതാക്കളുടെ കറക്കം

KERALA NEWS
കൊച്ചി: നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയ കമിതാക്കളെ കൈയോടെ പൊക്കി. നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കമിതാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളില്‍ പലയിടങ്ങളിലായി 35 തവണയാണ് ഇവര്‍ കുടുങ്ങിയത്. 44,000 രൂപ പിഴ അടയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജ് ഉത്തരവിട്ടു. സ്‌കൂട്ടറിന്റെ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ നോട്ടീസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടര്‍ച്ചയായി നോട്ടീസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആര്‍ടി ഓഫിസിലെത്തിയപ്പോഴാണു നമ്പര്‍ തിരുത്തിയ സ്‌കൂട്ടറാണ് വില്ലനെന്നു തിരിച്ചറിഞ്ഞത്. നി...

‘മരണകാരണം ക്രൂരമായ മാനസിക പീഡനം’; നവീൻ ബാബുവിന് അന്ത്യാഞ്ജലി അർപ്പിച്ച് ജി സുധാകരൻ

KERALA NEWS
ആലപ്പുഴ: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് ആദരാഞ്ജലി അർപ്പിച്ച് സിപിഎം നേതാവ് ജി സുധാകരൻ. ക്രൂരമായ മാനസിക പീഡനമാണ് നവീന്റെ മരണത്തിന് കാരണമായത് എന്നാണ് ഫെയ്സ്ബുക്കിൽ സുധാകരൻ കുറിച്ചത്. ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെ ഈ ലോകത്തോട് വിടപറഞ്ഞ നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ...അദ്ദേഹത്തിന്റെ ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നു...- ജി സുധാകരൻ കുറിച്ചു. നിരവധി പേരാണ് സുധാകരന്റെ വാക്കുകളെ പിന്തുണച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റു ചെയ്യുന്നത്. കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ അപമാനിച്ചതില്‍ മനംനൊന്ത...

ജില്ലാറാലിയുടെ വിളമ്പരജാഥ നടത്തി

VENGARA
പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിളമ്പരജാഥ നടത്തി വേങ്ങര : മലപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കുറ്റാളൂരിൽ വിളംബര ജാഥ നടത്തി വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, പഞ്ചായാത്ത് ജനറൽ സെക്രട്ടറി എൻ.ബൈദ് മാസ്റ്റർ, പി.പി.ഹസ്സൻ എം.കുഞ്ഞാപ്പ , എം.കെ. മുഹമ്മദ് മാസ്റ്റർ, ടി മൻസൂർ, പി. മുസ്തഫ ടി.അബ്ദുൽ ഹക്കീം,ഹുസൈൻ ഊരകം, നൗഫൽമമ്പീതി, വി.കെ. അമീർ,സമീർ കുറ്റാളൂർ, എം.കെ. നിയാസ്, എൻ. മുസ എ.ടി.ഇബ്രാഹീം കുട്ടി എന്നിവർ നേതൃതം നൽകി....

കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരം: ഹൈക്കോടതി

KERALA NEWS
കൊച്ചി∙ കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്നും പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും ഹൈക്കോടതി. പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ബദറുദീന്റെ ഉത്തരവ്. ലോഡ്ജിൽ വച്ച് വാതിൽ അടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതാണു സംഭവം. വാതിൽ തുറന്ന് അകത്തേക്കു വന്ന കുട്ടി രംഗം കാണുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ കുട്ടിയെ മർദിച്ചു എന്നാണ് കേസ്. തനിക്കെതിരെയുള്ള കുറ്റങ്ങളൊന്നും ശരിയല്ലെന്നു ഹർജിക്കാരൻ വാദിച്ചു. ഒരാൾ കുട്ടിക്കു മുന്നിൽ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോടു ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്നു കോടതി നിരീക്ഷിച്ചു. ഇവിടെ ഹ...

പിഴ യഥാസമയം അടവാക്കുവാന്‍ ഇ-ചെലാന്‍ അദാലത്ത്

KERALA NEWS
പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന് പങ്കെടുക്കുന്നവർ ഇ-ചെലാൻ കോപ്പി കൈവശം കരുതേണ്ടതാണ്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ-ചെലാന്‍ പിഴകളില്‍ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകള്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി മലപ്പുറം ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്‍റ് വിഭാഗം) സംയുക്തമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം ...

NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി.

VENGARA
വേങ്ങര ജി.വി.എച്ച്.എസ്.എസിലെ NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് വേങ്ങര ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്. എസ്. ഇ വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് ഫഹീം വി.ടി, ഫാത്തിമ ജസ്ന .പി . നേതൃത്വം നൽകി. വളണ്ടിയർമാരായ അൻഷിഫ് . എം.പി, ഹാനി നവാസ് സി, സംഗീത് സുനിൽ ടി , സൽമാൻ അബ്ദുള്ള കെ, നൈന ഫാത്തിമ .എം, റിൻഷാന തസ്നി ടി. പി, ഫാത്തിമ റിൻഷ കെ. വി, അർച്ചന .പി, അനഘ .എം, അനശ്വര എം. പൂജശ്രീ ടി ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ്. എ , പ്രിൻസിപ്പാൾ ഇൻ ചാർജ് അജ്മൽ കെ. തുടങ്ങിയവർ പങ്കെടുത്തു....

അവനെത്തി ….. ആര്‍മിയുടെ സൂര്യതേജസ്.

Entertainment
വോഞ്ജു: ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ്. ബിടിഎസിലെ പ്രധാന താരമായ ജെ ഹോപിന്റെ മടങ്ങി വരവ് ആഘോഷിക്കുകയാണ് ആരാധകര്‍. ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷമാണ് ജെ ഹോപ് സംഗീത രംഗത്തേക്ക് മടങ്ങി വരുന്നത്. 18 മാസത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനായി 2023 ഏപ്രിൽ 13 ന് ആണ് ജെ ഹോപ് ചേര്‍ന്നത്. ബാന്‍ഡിലെ സഹതാരമായ ജൂണില്‍ തന്റെ സൈനിക സേവനം അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ പ്രധാന താരമായ ജെ-ഹോപ്, സെന്‍ട്രല്‍ വോഞ്ജു നഗരത്തിലെ സെനിക താവളത്തിന്റെ ഗേറ്റില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ജൂണില്‍ തന്റെ സേവനം പൂര്‍ത്തിയാക്കിയ സഹ ബാന്‍ഡ് അംഗം ജിന്‍ സ്വീകരിക്കാനെത്തിയിരുന്നു. സ്വീകരണത്തിനായി വിദേശത്ത് നിന്നടക്കം എത്തിയ നിരവധി ആരാധകരും തടിച്ചുകൂടിയിരുന്നു. ബാന്‍ഡിലെ മറ്റു അംഗങ്ങളുടെ സൈനിക സേവനം 2025 ഓടെ പൂര്‍ത്തിയാകും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂ...

‘പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല’: ഒളിയമ്പുമായി വി കെ സനോജ്

KERALA NEWS
കോഴിക്കോട്: പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 'പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല' എന്നാണ് വി കെ സനോജ് കുറിച്ചത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പുമായി പി സരിന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. സരിന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സരിനെ ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് നേതൃത്വം പ്രതിക...

‘ഇനി എന്‍റെ ഇടം എല്‍ഡിഎഫ്’; പി സരിന്‍ കോണ്‍ഗ്രസ് വിട്ടു, സിപിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും

KERALA NEWS
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സരിന്‍. സിപിഎം ആവശ്യപ്പെട്ടാല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സരിന്‍ പാലക്കാട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസ് കേരളത്തില്‍ അശക്തമാണ്. അശക്തമാക്കിയത് ആരാണെന്ന് തെളിവ് സഹിതം പറഞ്ഞിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു. ഇനി തനിക്ക് കോണ്‍ഗ്രസിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് അറിയില്ല. ഇടതുപക്ഷമെന്നത് ഒരു മനോഭാവമാണ്. താന്‍ കോണ്‍ഗ്രസില്‍ ഇടതുപക്ഷമായിരുന്നു. കോണ്‍ഗ്രസിലെ ഇടതുപക്ഷത്ത് തനിക്ക് സ്ഥാനമില്ലെങ്കില്‍ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ ഇടയില്‍ താന്‍ എന്റെ സ്ഥാനം അന്വേഷിക്കുകയാണെന്ന് സരിന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പുഴുക്കുത്തകുളെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായിരിക്കുന്നു. മൃദുബിജെപി സമീപനത്തില്‍ വോട്ടുകച്ചവടം കോണ്‍ഗ്ര...

MTN NEWS CHANNEL

Exit mobile version