Thursday, September 18News That Matters

കൊണ്ടോട്ടി മുന്‍ MLA മുഹമ്മദുണ്ണിഹാജി മരണപ്പെട്ടു

മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി(81) അന്തരിച്ചു. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം നാളെ (ഞായര്‍)രാവിലെ 10 മണിക്ക് വളളുവമ്പ്രം മഹല്ല് ജുമുഅത്ത് പള്ളിയില്‍ നടക്കും. വാര്‍ദ്ധ്യക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1943 ജൂലൈ 1 ന് കോടാലി ഹസന്‍ പാത്തു ദമ്പദികളുടെ മകനായി ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുതല്‍ നിയമസഭാഗത്വം വരെയുള്ള പദവികള്‍ വഹിച്ചു.ഭരണ പക്ഷത്തായും പ്രതിപക്ഷത്തായും രണ്ട് തവണ നിയമസഭ സാമാജികനായി.2006 ലും 2011ലും മത്സരിച്ചു. പതിനേഴ് വര്‍ഷം കെണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയായും, പതിനാറ് വര്‍ഷത്തോളം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാല്‍ നൂറ്റാണ്ട ്പൂക്കോട്ടൂര്‍ പഞ്ചായത്ത് അംഗമായും പതിനാല് വര്‍ഷത്തോളം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം ചെയ്തു. ചന്ദ്രികയെ നെഞ്ചോട് ചേര്‍ത്തിയ വെക്തിത്വം, ചന്ദ്രിക ഏജന്റും ജില്ലാ കോ.ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. ചെയര്‍മാന്‍ കോ.ഓപറേറ്റീവ് സ്പിന്നിംഗ് മില്‍, ചെയര്‍മാന്‍ യുണൈറ്റഡ് ഇലട്രിക്കല്‍ കൊല്ലം, മെമ്പര്‍ ഏറനാട് കോ.ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ബാങ്ക് എന്നീ നിലകളില്‍ സേവനം ചെയ്തു. ദീര്‍ഘ ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റായ അദ്ദേഹം, ചന്ദ്രികയുടെ പ്രചാരകനായും പ്രവര്‍ത്തകനായുംഏഴരപതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചു. മതസാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ അദ്ദേഹം ഇക്കാലമത്രയും വള്ളുവമ്പ്രം മുഈനുല്‍ ഇസ്ലാം സംഘം മഹല്ല് പ്രസിഡന്റായി സേവനം ചെയ്തു.
ഭാര്യ: പരേതയായ ആയിഷക്കുട്ടി
മക്കള്‍:ഹസ്സന്‍ ജിദ്ധ, റഷീദ് എന്ന കുഞ്ഞാപ്പു, അനീസ, ബേബി ബറത്ത് മരുമക്കള്‍: യുപിഅബൂബക്കര്‍, ശഫീഖ് മാസ്റ്റര്‍ (പിപിഎംഎച്ച്എസ് കൊടുക്കര), നസറി, ജംഷീദ എന്നിവരാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version