Saturday, April 18News That Matters

Month: March 2026

പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു

Accident
പൊന്നാനി ദേശീയപാതയിൽ ബാർലിക്കുളത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മരണപ്പെട്ടു. പൊന്നാനി ആർ.വി ഹാളിന് സമീപം താമസിക്കുന്ന തട്ടേക്കാനകത്ത് ഇബ്രാഹിമിൻ്റെ മകൻ അൻസിഫ് (19), പള്ളപ്രം സ്വദേശി മാലിക്കുളം അലിയുടെ മകൻ അസ്ലം (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.​അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ പള്ളപ്രം സ്വദേശി അൻഷിയെ ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട അൻസിഫും അസ്ലമും പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....

സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

MALAPPURAM
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയിൽ ചെയ്ത കേസിൽ പ്രതി മുഹമ്മദ് റോഷനെ പോലീസ് പിടികൂടി. അങ്ങാടിപ്പുറത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എഫ്.ഐ.ആർ വ്യക്തമാക്കുന്നത്. കാപ്പ കേസ് പ്രതി കൂടിയായ മുഹമ്മദ് റോഷൻ ദീർഘനാളായി ഒളിവിലായിരുന്നു. 'Shan shanu' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു തങ്ങൾക്കെതിരായ അപകീർത്തികരമായ പ്രചാരണം നടന്നത്. മാർച്ച് 21-നാണ് ഈ അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് മുൻപ് ജനുവരി 31-ന് മുഹമ്മദ് റോഷൻ, പാണക്കാട് മോയീൻ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചു വരുത്തി അവ്യക്തമായ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 15 കോടി രൂപ നൽകണ...

സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര വാഗ്ദാനം; സി.പി. ബാവ ഹാജിക്കെതിരെ കേസ്

MALAPPURAM
തവനൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര ഓഫർ ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ പോലീസ് കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരൂർ എസ്.എച്ച്.ഒയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. ബാവ ഹാജിയുടെ പ്രസംഗത്തെക്കുറിച്ച് നേരത്തെ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരുന്നു. തവനൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി.പി. ബാവ ഹാജി വിവാദ പ്രഖ്യാപനം നടത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന കമ്മിറ്റിക്ക് 15 ദിവസത്തെ ഗൾഫ് യാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ടിക്കറ്റും 15 ദിവസത്തെ താമസവും അടക്കമുള്ള സമ്പൂർണ്ണ പാക്കേജായിരുന്നു ബാവ ഹാജിയുടെ ഓഫർ.​നേരത്തെ തവനൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് ബാവ ഹാജി. എന്നാൽ അപ്രതീക്ഷിതമായി മലപ്പുറം ഡി.സി.സി ...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിമരുന്ന് വേട്ട: ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ

CRIME NEWS
കൊച്ചി: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. സർക്കാർ ബോട്ടിൽ നടന്ന സംഗീത വിരുന്നിന് ശേഷം ഹോട്ടൽ മുറിയിൽ ലഹരി പാർട്ടിക്കായി ഒത്തുചേർന്ന എട്ടുപേരടങ്ങുന്ന സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് മാരക ലഹരിമരുന്നുകളായ കൊക്കെയ്ൻ, സ്ഫടിക രൂപത്തിലുള്ള രാസലഹരി, സങ്കരയിനം കഞ്ചാവ് എന്നിവ കണ്ടെടുത്തു. സർക്കാർ ബോട്ടിൽ നടന്ന സംഗീത വിരുന്നിന് ശേഷമാണ് സംഘം ലഹരി ഉപയോഗത്തിനായി റാഡിസൺ ബ്ലൂ ഹോട്ടലിലെ 23-03 നമ്പർ മുറിയിലേക്ക് മാറിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരം കടവന്ത്ര പോലീസ് സ്റ്റേഷനിൽ ലഭിച്ചതിനെത്തുടർന്ന് ഉപനിരീക്ഷകൻ രാജീവ് പി.ആറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ശേഷം പരിശോധന നടത്തുകയായിരുന്നു.​സമൂഹത്തിന്റെ വിവിധ ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായ എട്ടുപേരും. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും...

പരിശീലനം പൂർത്തിയാക്കിയെത്തിയ CRPF ജവാൻ ദിൽഷാദ് റോഷന് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം

PARAPPANAGADI
പരപ്പനങ്ങാടി: രാജ്യസേവനത്തിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ സി.ആർ.പി.എഫ് ജവാൻ ദിൽഷാദ് റോഷന് ഉജ്ജ്വല സ്വീകരണം നൽകി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പരപ്പനാട് വാക്കഴ്സ് ക്ലബ്ബും പുത്തരിക്കൽ ഡോട്സ് സ്ട്രൈക്കേഴ്സും സംയുക്തമായാണ് ആവേശകരമായ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. സൈനിക സേവനത്തിലേക്കുള്ള കായികക്ഷമതാ പരീക്ഷയ്ക്കായി ദിൽഷാദിനെ പ്രാപ്തനാക്കിയത് പരപ്പനാട് വാക്കഴ്സ് ക്ലബ്ബിന്റെ പരിശീലനമായിരുന്നു. കൂടാതെ, മികച്ച വോളിബോൾ താരം കൂടിയായ ദിൽഷാദ് തന്റെ കായിക മികവിലൂടെ സി.ആർ.പി.എഫ് സെൻട്രൽ വോളിബോൾ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൈനിക സേവനത്തിനൊപ്പം കായിക നേട്ടവും സ്വന്തമാക്കിയ ദിൽഷാദിന്റെ വിജയം നാടിനാകെ അഭിമാനമായി. പരപ്പനാട് വാക്കഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കെ.ടി. വിനോദ്, ട്രഷറർ സന്ദീപ് ടി.കെ, കോച്ച് ഉനൈസ് സി.പി എന്നിവ...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ ഫിസിഷ്യൻ ചാർജ്ജെടുത്തു; ഒ.പി. തിങ്കളാഴ്ച മുതൽ

TIRURANGADI
തിരൂരങ്ങാടി: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ പുതിയ ഫിസിഷ്യൻ ചുമതലയേറ്റു. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. നിസാമുദ്ധീൻ ശനിയാഴ്ചയാണ് ചാർജ്ജെടുത്തത്. ഇതോടെ മൂന്ന് മാസത്തോളമായി മുടങ്ങിക്കിടന്ന ജനറൽ മെഡിസിൻ ഒ.പി. തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മുൻപുണ്ടായിരുന്ന ഫിസിഷ്യൻ സ്ഥാനക്കയറ്റം ലഭിച്ചു പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം നടന്നിരിക്കുന്നത്.​ദിവസേന രണ്ടായിരത്തിലേറെ രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ സേവനം ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ ഇതോടെ ഏറെ പ്രയാസത്തിലായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് (എൻ.എഫ്.പി.ആർ) താലൂക്ക് ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ ...

ചോലക്കപറമ്പൻ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു

MARANAM
വേങ്ങര: പറപ്പൂർ പുതുപ്പറമ്പ് സ്വദേശിയും പരേതനായ ആലസ്സൻ കുട്ടി മുസ്ല്യാരുടെ മകനുമായ ചോലക്കപറമ്പൻ മുഹമ്മദ് കുഞ്ഞി മൗലവി (സാലിം ബുർഹാനി) അന്തരിച്ചു. ജനാസ നിലവിൽ ഖലീഫ ഉപ്പാപ്പ റോഡിലുള്ള മകളുടെ വീട്ടിലാണുള്ളത്. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുതുപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും

എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

Accident
എടവണ്ണ: പാലപ്പറ്റ പള്ളിപ്പടിയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. പള്ളിപ്പടി ഓഡിറ്റോറിയത്തിന് മുകളിൽ താമസിക്കുന്ന കാരി (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വീടിന് സമീപത്ത് നിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്....

വെങ്കുളം സൽമാനുൽ ഫാരിസി മദ്‌റസയിൽ പ്രവേശനോത്സവം

VENGARA
ഊരകം: വെങ്കുളം സൽമാനുൽ ഫാരിസി ഹയർ സെക്കണ്ടറി മദ്‌റസയിൽ 'അക്ഷര ലോകത്തേക്ക് ആദ്യ ചുവട്' എന്ന ശീർഷകത്തിൽ പ്രവേശനോത്സവം - ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു. അറിവിന്റെ അക്ഷര വഴിയിലേക്ക് ആദ്യമായി പ്രവേശിച്ച കുരുന്നുകൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ആദ്യാക്ഷരം കുറിച്ചു നൽകി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ബാഖവി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി മദ്‌റസയിൽ പുതുതായി ഒരുക്കിയ സ്മാർട്ട് ക്‌ളാസ് റൂമുകളുടെയും നവീകരിച്ച ക്ലാസ് റൂമുകളുടെയും സമർപ്പണവും ചടങ്ങിൽ നടന്നു. ആധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച അധ്യയന സാഹചര്യങ്ങൾ അറിവിന്റെ വലിയ ലോകം വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നുനൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അലി ഫാളിലി പാലാണി ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. മൂസ സഖാഫി, നവാസ് അസ്ഹരി ...

സൗദിയിൽ വാഹനപകടം വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം

GULF NEWS
സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശിനിയായ യുവതി മരിച്ചു. വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഹിദയുടെ ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറും ഒരാഴ്ച മുമ്പായിരുന്നു ഹിദയുടെയും യാസീന്റെയും വിവാഹം ദമ്മാമിൽ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളെ കാണാനായി പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം സംഭവിച്ചത്. ഹിദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു....

റിട്ട. സബ് രജിസ്ട്രാർ കുഞ്ഞിപോക്കർ കുട്ടി ഹാജി നിര്യാതനായി

MARANAM
പരപ്പനങ്ങാടി: പാലത്തിങ്ങൽ-കൊട്ടന്തല സ്വദേശിയും റിട്ടേർഡ് സബ് രജിസ്ട്രാറുമായ കടവത്ത് വലിയ പീടിയേക്കൽ കുഞ്ഞിപോക്കർ കുട്ടി ഹാജി (65) നിര്യാതനായി. ഖബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൊട്ടന്തല ജുമാ മസ്ജിദിൽ നടക്കും. സാമൂഹിക, രാഷ്ട്രീയ, മത മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പാലത്തിങ്ങൽ മഹല്ല് സെക്രട്ടറി, മുസ്‌ലിം ലീഗ് ഡിവിഷൻ 22 പ്രസിഡന്റ്‌, ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, കൊട്ടന്തല ടി.ഐ. മദ്രസ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.​പരപ്പനങ്ങാടി ഫാർമേഴ്‌സ് സഹകരണ സംഘം ഡയറക്ടർ, പാലത്തിങ്ങൽ മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, പരപ്പനങ്ങാടി മുനിസിപ്പൽ സർവിസ് പെൻഷനേഴ്‌സ് ലീഗ് പ്രസിഡന്റ്‌, പാലത്തിങ്ങൽ മീഡിയ പ്രസിഡന്റ്‌, എസ്.വൈ.എസ് കൊട്ടന്തല യൂണിറ്റ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പരപ്പനങ്ങാടി മുനിസിപ്പൽ മുൻ ചെയർപേഴ്സണും ത...

വളപ്പിൽ ഹംസക്കോയ നിര്യാതനായി

TIRURANGADI
മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ വളപ്പിൽ ഹംസക്കോയ (59) നിര്യാതനായി. ചേർന്നൂർ തയ്യിലക്കടവ് കേന്ദ്രീകരിച്ച് മത, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ദാന ബേക്കറി ഗ്രൂപ്പിന്റെ ഉടമ കൂടിയാണ്. ഭാര്യ: സൗദ. മക്കൾ: അൻസീർ, അസ്ന, അൻഫൽ. മരുമക്കൾ: റിയാസ് പാക്കട, ദിൽന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, മൂസ്സ, സൈതലവി, സലാം, ഖദീജ, പാത്തുമ്മു. ഖബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക് ചേർന്നൂർ മൂച്ചിക്കൽ പള്ളി ഖബർസ്ഥാനിൽ നടക്കും....

KPSTA വേങ്ങര ഉപജില്ലാ സമ്മേളനം; സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും യാത്രയയപ്പും നൽകി

VENGARA
വേങ്ങര: കെ.പി.എസ്.ടി.എ. വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും യാത്രയയപ്പ് സമ്മേളനവും മുൻ പി.എസ്.സി. അംഗം ആർ.എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. അധ്യാപക ലോകത്തെ മികച്ച പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും നേതൃത്വം നൽകിയവർക്കുള്ള ആദരവായി ചടങ്ങ് മാറി.ഉപജില്ലാ പ്രസിഡന്റ് കെ. രാഗിണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര എ.ഇ.ഒ. ടി. ഷർമിലി മുഖ്യാതിഥിയായിരുന്നു. കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എം.പി. മുഹമ്മദ്, ജില്ലാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി കെ.വി. മനോജ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോസഫ്, സംസ്ഥാന കൗൺസിലർ കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു. കൂടാതെ ജില്ലാ ജോയിന്റ് സെക്രട്ടറി ലത്തീഫ് കൊടിഞ്ഞി, ടി.ടി. അബ്ദുൽ ഗഫൂർ, ഷൈനി മാത്യു, ഡോ. പി.വി. അബ്ദുൽ ഹമീദ്, കെ. റമീസ്, സുനീഷ് കുമാർ, ഇ.പി. വിനോദ് കുമാർ, പി.കെ. മുഹമ്മദ് മുസ്തഫ തുടങ്ങിയവരും ആശംസകൾ നേ...

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് കൊള്ളവില; പൂഴ്ത്തിവെപ്പിനെതിരെ അധികൃതർക്ക് പരാതി നൽകാൻ ഐ.എൻ.ടി.യു.സി തീരുമാനം

MALAPPURAM
മലപ്പുറം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലമുണ്ടായ ഗ്യാസ് വിതരണ പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ ഗ്യാസ് ഏജൻസികൾ നടത്തുന്ന കൊള്ളവില ഈടാക്കലിനെതിരെ ശക്തമായ നടപടി വേണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊമേഴ്‌സ്യൽ ഗ്യാസിന് നിലവിൽ 2000 രൂപയുണ്ടായിരുന്ന സ്ഥാനത്ത് കുറ്റി ഒന്നിന് 4000 രൂപ മുതൽ 5000 രൂപ വരെയാണ് പല ഏജൻസികളും ഈടാക്കുന്നത്. അവസരം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്ന ഏജൻസികൾക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ചെറുകിട ഹോട്ടൽ വ്യാപാരികൾക്ക് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ പ്രഥമ പരിഗണന നൽകണം. "പുര കത്തുമ്പോൾ വാഴ വെട്ടുന്ന" സമീപനമാണ് ചില ഏജൻസികൾ സ്വീകരിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ പരാതി നൽകാനും നിയമപോരാട്ടം നടത്താനും കൺവെൻഷനിൽ തീരുമാനമായി. ...

LDF സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

VENGARA
വേങ്ങര നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിൻ്റെ വിജയത്തിനായി സബാഹ് സ്ക്വയറിന് സമീപം സജ്ജമാക്കിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി വി.പി അനിൽ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനകീയ ഇടപെടലുകൾ ശക്തമാക്കുന്നതിനുമായാണ് ഓഫീസ് തുറന്നത്. കെ. നയീം അധ്യക്ഷത വഹിച്ച ചടങ്ങിൽ തെരഞ്ഞെടുപ്പ് കൺവീനർ കെ.ടി അലവിക്കുട്ടി സ്വാഗതം ആശംസിച്ചു. എൽ.ഡി.എഫ് നേതാക്കളായ മുസ്തഫ കടമ്പോട്, കെ.വി ബാലസുബ്രഹ്മണ്യൻ, സി.പി രാധാകൃഷ്ണൻ, ഡോ. മോഹൻ മാമുണ്ണി, എം.കെ റസാഖ്, കെ.ടി സമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും മണ്ഡലത്തിലെ വികസന ചർച്ചകൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും ഈ ഓഫീസ് കേന്ദ്രബിന്ദുവാകുമെന്ന് അറിയിക്കുകയും ചെയ്തു. സ്ഥാനാർത്ഥി സബാഹ് കുണ്ട...

വേനൽചൂടിൽ ആശ്വാസമായി വേങ്ങരയിൽ പൗരസമിതിയുടെ സൗജന്യ കുടിവെള്ള വിതരണം

VENGARA
വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. കഠിനമായ വേനൽച്ചൂടിൽ ടൗണിലെത്തുന്ന യാത്രക്കാർക്കും സാധാരണക്കാർക്കും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പൗരസമിതി ഈ മാതൃകാപരമായ സേവനം ഏർപ്പെടുത്തിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ. സാദത്തലി നിർവഹിച്ചു. പൗരസമിതി പ്രസിഡന്റ് എം.കെ. റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. ഉമ്മർ കുട്ടി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ.സി. രാജൻ, പൂച്ചയങ്ങൾ മുത്തു, എം.ടി. മുഹമ്മദലി വടക്കൻ, സെയ്തലവി എസ്ടിയു, കോയ കീരി, സിറാജ് നല്ല നാടൻ, മുഹമ്മദാജി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കിയ പൗരസമിതിയുടെ നടപടിയെ നാട്ടുകാർ അഭിനന്ദിച്ചു. സി.എച്ച്. സൈനുദ്ദീൻ ചടങ്ങിന് നന്ദി പറഞ്ഞു....

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളണം സ്വദേശി മരണപ്പെട്ടു

TIRURANGADI
തിരൂരങ്ങാടി: മൂന്നിയൂർ കുന്നത്ത് പറമ്പ് ബിരാൻപടി ടർഫിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഉള്ളണം സ്വദേശിയായ സുഫൈക്ക് (24) ആണ് മരിച്ചത്.​അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുഫൈക്കിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരൂരങ്ങാടിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു...

വള്ളിക്കുന്നിലെ AAP സ്ഥാനാർഥി കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു

PARAPPANAGADI
വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും ആം ആദ്മി പാർട്ടി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറുമായ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച് അനുഗ്രഹം തേടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക് ഔദ്യോഗികമായി കടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഉസ്താദിനെ നേരിൽ കണ്ട് പിന്തുണ തേടിയത്. നാടിന്റെ നന്മയ്ക്കും വിജയത്തിനുമായി കാന്തപുരം ഉസ്താദും മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളും ചേർന്ന് അദ്ദേഹത്തെ ആശീർവദിച്ചു. സന്ദർശന വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത്, അബ്ദു ഷുക്കൂർ പി.എം എന്നിവരും അനുഗമിച്ചിരുന്നു. പ്രവാസ ലോകത്തെ സജീവ സാന്നിധ്യമായ അസീസ് കടലുണ്ടി കാന്തപുരം ഉസ്താദിനെ സന്ദർശിച്ച വാർത്ത വള്ളിക്കുന്ന് മണ്ഡലത്തിലെ രാഷ്ട്രീയ ...

SSLC പരീക്ഷ കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസുകാരൻ കനാലിൽ മുങ്ങി മരിച്ചു

ERANANKULAM, LOCAL NEWS
കൊച്ചി: മുവാറ്റുപുഴ വളയൻചിറങ്ങരയിൽ കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് (15) ആണ് മരണപ്പെട്ടത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു റിനാസ്. ബുധനാഴ്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം വളയൻചിറങ്ങര ഐ.ടി.സിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിൽ കുളിക്കാൻ പോയതായിരുന്നു. വെള്ളം നിറഞ്ഞ വലിയ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും റിനാസിന് നീന്തൽ അറിയില്ലായിരുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കിൽപ്പെട്ടതോടെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ കുറച്ചകലെയുള്ള കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ പെരുമ്പാവൂർ താലൂക്...

വള്ളിക്കുന്ന് മണ്ഡലം ആം ആദ്മി പാർട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

PARAPPANAGADI
വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി അസീസ് കടലുണ്ടി വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറായ അസീസ് കടലുണ്ടി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൂടിയായ റിട്ടേണിംഗ് ഓഫീസർ എം. ഗിരീഷിനാണ് പത്രിക കൈമാറിയത്. നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി ഷമീം ഹംസ പി.ഒ, കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത് എന്നിവർക്ക് പുറമെ വിവിധ മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. പ്രവാസ ലോകത്തെ സംഘടനാ പ്രവർത്തനങ്ങളിലെ മികവുമായെത്തുന്ന അസീസ് കടലുണ്ടി വള്ളിക്കുന്നിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സജീവമായി രംഗത്തുണ്ട്....

MTN NEWS CHANNEL

Exit mobile version