Tuesday, April 7News That Matters

വേനൽചൂടിൽ ആശ്വാസമായി വേങ്ങരയിൽ പൗരസമിതിയുടെ സൗജന്യ കുടിവെള്ള വിതരണം

വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. കഠിനമായ വേനൽച്ചൂടിൽ ടൗണിലെത്തുന്ന യാത്രക്കാർക്കും സാധാരണക്കാർക്കും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പൗരസമിതി ഈ മാതൃകാപരമായ സേവനം ഏർപ്പെടുത്തിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ. സാദത്തലി നിർവഹിച്ചു. പൗരസമിതി പ്രസിഡന്റ് എം.കെ. റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. ഉമ്മർ കുട്ടി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ.സി. രാജൻ, പൂച്ചയങ്ങൾ മുത്തു, എം.ടി. മുഹമ്മദലി വടക്കൻ, സെയ്തലവി എസ്ടിയു, കോയ കീരി, സിറാജ് നല്ല നാടൻ, മുഹമ്മദാജി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കിയ പൗരസമിതിയുടെ നടപടിയെ നാട്ടുകാർ അഭിനന്ദിച്ചു. സി.എച്ച്. സൈനുദ്ദീൻ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version