Saturday, April 18News That Matters

Month: March 2026

പരപ്പനങ്ങാടി സി.ഐയെ കുത്തിയ പ്രതി മംഗലാപുരത്ത് പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സ്റ്റെപ്‌റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഒടുവിൽ പോലീസ് വലയിലായി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ സജേഷിനെയാണ് മംഗലാപുരത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മതിൽ ചാടിയതിനെത്തുടർന്ന് രണ്ടു കാലുകളുടെയും എല്ലിന് പൊട്ടലേറ്റു. മംഗലാപുരത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സജേഷ് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തർക്കത്തിലേർപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മംഗലാപുരം പോലീസ് എത്തിയതോടെയാണ് ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതി നിലവിൽ പോലീസ് കാവലിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ...

ലോകക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു.

VENGARA
വേങ്ങര ഗ്രാമപ്പഞ്ചായത്ത് സായംപ്രഭയിൽ വേങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. മേനക വാസുദേവ് നിർവഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ വി.സി. സനിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ മേഖലയിലെ വിവിധ പ്രതിനിധികൾ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ വി. ശിവദാസൻ, പി.എ. പിഞ്ചു, പി. ഭവ്യ, എസ്. ആനന്ദ്, ജെ.എച്ച്.ഐ. എ. ജിജിൻ ജയറാം എന്നിവർ ചടങ്ങിൽ സംസാരിക്കുകയും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു....

റിയാദിൽ വിഷവാതകം ശ്വസിച്ച് വേങ്ങര സ്വദേശി മരിച്ചു

GULF NEWS
റിയാദിൽ താമസസ്ഥലത്തെ മലിനജല പൈപ്പിലെ തടസ്സം നീക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു. വേങ്ങര നെടുംപറമ്പ് കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരണപ്പെട്ടത്. അസീസിയയിലെ താമസസ്ഥലത്ത് വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ബാത്ത്റൂമിലെ പൈപ്പിലെ തടസ്സം നീക്കാനായി സൾഫ്യൂറിക് ആസിഡ് കലർന്ന ശക്തമായ ദ്രാവകം ഉപയോഗിച്ചിരുന്നു. ഇതറിയാതെ ബാത്ത്റൂമിൽ പ്രവേശിച്ച ഈസ്മായിൽ, ആസിഡിന്റെ പ്രതിപ്രവർത്തനത്തെ തുടർന്നുണ്ടായ മാരകമായ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. ആലസ്സൻകുട്ടി ഹാജിയുടെയും പരേതയായ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മയുടെയും മകനാണ്. നസീറയാണ് ഭാര്യ. ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: കദീജ...

നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

MALAPPURAM
നിയമസഭാ തെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ ചുമതലകള്‍ വഹിക്കുന്ന ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനുഷ്യവിഭവശേഷി മാനേജ്‌മെന്റ്, ഗതാഗത സംവിധാനങ്ങള്‍, ഇ.വി.എം. മാനേജ്‌മെന്റ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്, ബാലറ്റ് പേപ്പര്‍, ഇലക്ടറല്‍ റോള്‍, പെരുമാറ്റച്ചട്ട നിരീക്ഷണം, ഉദ്യോഗസ്ഥ പരിശീലനം, എക്‌സ്‌പെന്‍ഡീച്ചര്‍ മോണിറ്ററിങ്, മീഡിയ മോണിറ്ററിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഐടി സൈബര്‍ സുരക്ഷ, വെബ്കാസ്റ്റിങ്, കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, പരാതി പരിഹാര സെല്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഈ വകുപ്പുകളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു....

പറവകൾക്ക് കുടിവെള്ളമൊരുക്കി ഊരകം കല്ലേങ്ങൽപടി അങ്കണവാടി

VENGARA
ഊരകം: കഠിനമായ വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്കും മറ്റു ജീവികൾക്കും ആശ്വാസമേകാൻ മാതൃകാപരമായ നീക്കവുമായി ഊരകം കല്ലേങ്ങൽപടി അങ്കണവാടി. അങ്കണവാടിയിലെ കുരുന്നുകളും പ്രവർത്തകരും ചേർന്നാണ് പറവകൾക്കായി കുടിവെള്ളം ഒരുക്കിയത്. പരിസ്ഥിതി സ്നേഹവും സഹജീവികളോടുള്ള കരുണയും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. അങ്കണവാടി പരിസരത്തെ വിവിധ ഇടങ്ങളിൽ പക്ഷികൾക്ക് എളുപ്പത്തിൽ കുടിക്കാവുന്ന രീതിയിൽ പാത്രങ്ങളിൽ വെള്ളം സജ്ജീകരിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. കുട്ടികളുടെ ഈ കുഞ്ഞു കരുതലിനെ നാട്ടുകാരും അഭിനന്ദിച്ചു....

കണ്ണാട്ടിപ്പടി സ്വദേശിനി താച്ചൂട്ടി മരണപ്പെട്ടു

MARANAM
കണ്ണാട്ടിപ്പടി ചാലിൽ (മാസ്) അലവി ബാപ്പുവിന്റെ ഭാര്യ താച്ചൂട്ടി (71) മരണപ്പെട്ടു. അസ്‌കർ അലി, ഹബീബ്, സാഗർ അലി, ഉമ്മുൽ ഖൈറ, നജുമുന്നീസ, നസീമ എന്നിവരാണ് മക്കൾ. മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കണ്ണാട്ടിപ്പടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.

മരണത്തിന് വിട്ടുകൊടുക്കാതെ ഷഫീഖ്; ഇരവഴിഞ്ഞിപ്പുഴയിൽ വിദ്യാർത്ഥിനിക്ക് പുതുജീവൻ

MALAPPURAM
ചെറുവാടി ഇരവഴിഞ്ഞിപ്പുഴ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് വെട്ടത്തൂർ സ്വദേശി മദീന ഷഫീഖ്. ഇന്ന് രാവിലെ മൽസ്യം വാങ്ങി മടങ്ങുകയായിരുന്ന ഷഫീഖ് പാലത്തിൽ തനിച്ച് നിന്ന വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം ദൂരെ ഒതുക്കി നിർത്തി നിരീക്ഷിക്കുകയായിരുന്നു. പെൺകുട്ടി പാലത്തിന്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ ഒരുങ്ങിയതോടെ ഷഫീഖ് പാഞ്ഞെത്തി കുട്ടിയെ തടഞ്ഞു. ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ കുട്ടിയുടെ വസ്ത്രത്തിൽ പിടിമുറുക്കിയ ഷഫീഖ്, വസ്ത്രം കീറിപ്പോയപ്പോൾ മുടിയിൽ ചുറ്റിപ്പിടിച്ച് താഴേക്ക് വീഴാതെ കാത്തു. ഈ സമയം ഓടിയെത്തിയ മറ്റു യാത്രക്കാരുടെ സഹായത്തോടെയാണ് കുട്ടിയെ സുരക്ഷിതമായി താഴെയിറക്കിയത്. വീട്ടുകാരുമായുണ്ടായ പിണക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടി നിലവിൽ കെ.എം.സി.ടി മെഡിക്കൽ കോളേജ...

ഒൻപതാം ക്ലാസുകരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

KOLLAM, LOCAL NEWS
കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദനയോടെ ബന്ധുക്കളും നാട്ടുകാരും. കുമ്മിൾ പുല്ലുപണ ഇരട്ടകുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി ഷൈനിമോൾ ദമ്പതികളുടെ മകൾ 14വയസ്സുള്ള ഫാത്തിമ മുബഷിറയെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പഠിക്കാനായി മുറിയിൽ കയറിയ പെൺകുട്ടിയെ 12 മണിയോടുകൂടി ഭക്ഷണം കഴിക്കാനായി മാതാവിന്‍റെ അമ്മ വിളിക്കാൻ ചെന്നപ്പോഴാണ് നിലത്ത് കമഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാകും മരണകാരണം വ്യക്തമാവുക. കടക്കൽ പൊലീസ് കടക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേ...

കോട്ടയത്ത് വള്ളത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ഇൻസ്റ്റഗ്രാം താരം പിടിയിൽ

KOTTAYAM, LOCAL NEWS
കോട്ടയം വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ വള്ളത്തിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇൻസ്റ്റഗ്രാം താരം പോലീസ് പിടിയിലായി. അരിഞ്ഞാമൂഴി സ്വദേശിയായ അഭിജിത്ത് സാബു (29) ആണ് 580 ഗ്രാം കഞ്ചാവുമായി പിടിയിലായത്. വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപം ആറാട്ടുകടവിൽ വെച്ച് ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട് മീൻ പിടിക്കുന്ന ദൃശ്യങ്ങൾ റീൽസായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഏറെ ശ്രദ്ധേയനായ ആളാണ് പിടിയിലായ അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് ഇയാൾ കയറാൻ എത്തിയ സമയത്താണ് പോലീസ് സംഘം വളഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വള്ളത്തിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യുവതികൾ ഉൾപ്പെടെയുള്ള നിരവധി ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനായി കരുതിയിരുന്ന കഞ്ചാവാണിതെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ...

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍

KOTTAKKAL
മലപ്പുറം: നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആട്ടീരി സ്വദേശി വടക്കേതില്‍ സല്‍മാനുല്‍ ഫാരിസിനെയാണ് (35) കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. മൂന്നു മാസമായി എ.വി.എസ് റോഡിലുള്ള വാടക കെട്ടിടത്തിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിദേശത്തുള്ളയാളാണ് നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ അയച്ച് കൊടുത്തതെന്നും ഇയാള്‍ക്കെതിരെ കര്‍ണാടകയിലും സമാന കേസുള്ളതായും പൊലീസ് പറഞ്ഞു....

തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടറായി അനിഷ് പി ചുമതലയേറ്റു

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ പുതിയ ഹൗസ് ഓഫീസറായി (SHO) ഇൻസ്പെക്ടർ അനിഷ് പി. ചുമതലയേറ്റു. നിലവിലുണ്ടായിരുന്ന എസ്.എച്ച്.ഒ.മാറിയ ഒഴിവിലാണ് പുതിയ നിയമനം. ​പ്രദേശത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും ജനമൈത്രി പോലീസ് സംവിധാനം ശക്തമാക്കുന്നതിനും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം തിരൂരങ്ങാടിയിൽ എത്തുന്നത്....

പെരുവള്ളൂർ ഇല്ലത്തുമാട് സ്വദേശി പുഷ്പവല്ലി അന്തരിച്ചു

MARANAM
പെരുവള്ളൂർ: ഇല്ലത്തുമാട് താമസിക്കുന്ന പുഷ്പവല്ലി കെ (68) അന്തരിച്ചു. റിട്ടയർഡ് ഹെഡ് മാസ്റ്റർ പത്മനാഭൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: മനോജ് (സൗദി അറേബ്യ), മഞ്ചു, മല്ലിക (ടീച്ചർ). മരുമക്കൾ: ശശി, മനോജ്, മിനി. സംസ്കാരം നാളെ (22/03/2026) രാവിലെ 8 മണിക്ക് നടക്കും.

മമ്പുറത്ത് കുഴഞ്ഞുവീണ് മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു.

TIRURANGADI
തിരൂരങ്ങാടി: മമ്പുറം മക്കാം പരിസരത്ത് ഇന്ന് (21/03/2026) കുഴഞ്ഞുവീണ് മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസ് സഹായം തേടുന്നു. മരിച്ച വ്യക്തി പാലക്കാട് സ്വദേശിയായ കബീർ ആണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.​നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവരോ ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.​ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ: 0494 2460331​തിരൂരങ്ങാടി താലൂക്ക് ആശുപത്രി: 0494 2460371...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ അതിക്രമം; പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു യുവതി.

MALAPPURAM
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന യുവതിക്ക് നേരെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം. രാത്രി ഒന്നരമണിയോടെ സ്റ്റേഷനിലെത്തിയ യാസ്മിൻ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷനിലിരുന്ന് യുവതിയെ നോക്കി മധ്യവയസ്കൻ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങൾ സഹിതമാണ് യാസ്മിൻ പ്രതിഷേധം അറിയിച്ചത്.​സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ സംഭവമെന്ന് യുവതി വീഡിയോയിൽ പറയുന്നു. താൻ പർദ്ദയാണ് ധരിച്ചിരുന്നതെന്നും ഒട്ടും എക്സ്പോസ് ചെയ്യാത്ത വസ്ത്രമണിഞ്ഞിട്ടും ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത് സമൂഹത്തിന്റെ പരാജയമാണെന്നും യാസ്മിൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഇതിനോടകം ആറ് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോ ഡിലീറ്റ് ചെയ്യാൻ താൻ തയ്യാറല്ലെന്നും നിയമപോ...

ചെറുവളപ്പിൽ മുഹമ്മദ് ഹാജി (ബാപ്പു) മരണപ്പെട്ടു

MARANAM
വേങ്ങര: കുറ്റൂർ നോർത്ത് സ്വദേശി ചെറുവളപ്പിൽ പരേതനായ മമ്മൂട്ടിയുടെ മകൻ മുഹമ്മദ് ഹാജി (ബാപ്പു) മരണപ്പെട്ടു. ഭാര്യ : കുഞ്ഞാത്തുമ്മ കെ ടി. മക്കൾ: അക്ബർ, ഫൈസൽ, റഊഫ്, ഉമ്മർ ഫാറൂഖ്, സഹീർ മുക്തർ. മരുമക്കൾ : സുമയ്യ ചാലിൽ, ജിൻസിയ സി.വി, ഷമീമ പുത്തേക്കാടൻ, ജെസ്മിൻ പത്തുമുച്ചി. മയ്യിത്ത് നമസ്കാരം നാളെ ശനി രാവിലെ 9 മണിക്ക് കൊറ്റശ്ശേരിപുറായ അമീൻ ജുമാ മസ്ജിദിൽ വെച്ച് നടക്കും....

വേങ്ങര ടൗൺ ജുമുഅ മസ്ജിദിൽ മധുരപലഹാര വിതരണവും പെരുന്നാൾ പ്രാർത്ഥനയും നടന്നു

VENGARA
വേങ്ങര: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് വേങ്ങര ടൗൺ ജുമുഅ മസ്ജിദിൽ വിശ്വാസികൾക്കായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മസ്ജിദ് കാരണവർ എൻ.ടി. ബാവ ഹാജി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം.കെ. റസാഖ്, കെ.എസ്. മുസാപ്പു, പി.എ. ബാവ നല്ലടാൻ, മുഹമ്മദ് ഹാജി, സി.എച്ച്. സൈനുദ്ദീൻ, കെ.എസ്. ഷാക്കിർ, പി.എ. സക്കറിയ എന്നിവർ പങ്കെടുത്തു. പെരുന്നാൾ നമസ്കാരത്തിന് ശേഷം മസ്ജിദ് ഖത്തീബ് അബ്ദുസമദ് ഹസനി കൊട്ടുമല ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നിർവഹിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും പങ്കുചേർന്നത്....

പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട് ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. പെരുന്നാള്‍ ഖുതുബക്കിടെയായിരുന്നു മരണം. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാമായ അബ്ദുല്‍ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം നടന്ന പ്രഭാഷണത്തിനിടെ ദേഹസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇമാം പെട്ടെന്ന് കുഴഞ്ഞ് വീണു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി തൊടുപുഴ സ്വദേശിയാണ് അബ്ദുല്‍ ഷുക്കൂർ....

വേങ്ങര ഡൗൺ ടൗൺ ഈദ് ഗാഹ്.

VENGARA
വേങ്ങര: താഴെ അങ്ങാടി ലിയാനക്ക് മുന്നിലെ മൈതാനിയിൽ വെച്ച് വേങ്ങര ഡൗൺ ടൗൺ ഈദ് ഗാഹ് പ്രാർത്ഥനാനിർഭരമായി നടന്നു. റമദാൻ മാസത്തിലൂടെ വിശ്വാസികൾ നേടിയെടുത്ത ജീവിതവിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്താൻ തയ്യാറാവണമെന്ന് ഈദ് സന്ദേശം നൽകിയ കെ. അവറു മാസ്റ്റർ ഉദ്ബോധിപ്പിച്ചു. ആഘോഷവേളകളിൽ നിയന്ത്രണം വിടരുതെന്നും മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ഏകനായ അല്ലാഹുവിന്റെ അടിമത്തം സ്വീകരിക്കുക എന്നതാകണം വിശ്വാസിയുടെ ലക്ഷ്യം. മറിച്ച്, അക്രമികളായ ഭരണാധികാരികളെ പ്രീണിപ്പിക്കാൻ ഇസ്ലാമിന്റെ പേര് ഉപയോഗിക്കുന്നത് സൃഷ്ടികളുടെ അടിമത്തം സ്വീകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുന്നാൾ നിസ്കാരത്തിന് വേങ്ങര ഡൗൺ ടൗൺ മസ്ജിദ് ഇമാം ആസിഫ് കമാൽ നേതൃത്വം നൽകി. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നൂറുകണക്കിന് വിശ്വാസികളാണ് ഈദ് ഗാഹിൽ പങ്കെടുത്തത്. ...

വിശ്വാസ തീരങ്ങളിൽ തക്ബീർ ധ്വനികൾ; മാഞ്ഞുപോയ പുണ്യമാസത്തിന് വിടയേകി ലോകമെങ്ങും ഇന്ന് ചെറിയ പെരുന്നാൾ

LOCAL NEWS
ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും പരിശുദ്ധിയുടെയും പുണ്യമാസം അസ്തമിക്കുമ്പോൾ, മാനത്ത് ശവ്വാലമ്പിളി ഉദിച്ചുയർന്നതോടെ മുസ്ലിം കൈരളിക്ക് മറ്റൊരു ഈദ് കൂടി ആഗതമായിരിക്കുകയാണ്. 'അല്ലാഹു അക്ബർ, അല്ലാഹു അക്ബർ' എന്ന തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നാടെങ്ങും ആഹ്ലാദപൂർവ്വം ഈ പുണ്യ മുഹൂർത്തത്തെ വരവേൽക്കുന്നു. ഒരു മാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങളിലും പ്രാർത്ഥനകളിലും ദാനധർമ്മങ്ങളിലും മുഴുകിയ വിശ്വാസികൾ, പുണ്യമാസത്തെ കണ്ണീരോടെ യാത്രയാക്കുമ്പോഴും അല്ലാഹുവിൽ നിന്ന് ലഭിച്ച അവർണ്ണനീയമായ സമ്മാനമായാണ് ഈദുൽ ഫിത്വറിനെ കാണുന്നത്. നാടും നഗരവും പെരുന്നാൾ ലഹരിയിലാണ്. കുട്ടികൾ മതിമറന്ന ആഹ്ലാദത്തിലും മുതിർന്നവർ പ്രാർത്ഥനാ നിർഭരമായ മനസ്സിലുമാണ്. മൈലാഞ്ചി മൊഞ്ചണിഞ്ഞ കൈകളുമായി പെണ്ണുങ്ങൾ പെരുന്നാളിനെ വരവേൽക്കുമ്പോൾ, വീടകങ്ങളിൽ പെരുന്നാൾ വിഭവങ്ങളുടെ സുഗന്ധം നിറയുന്നു. ഈദ്ഗാഹുകളിലെ നിസ്കാരത്തിന് ശേഷം പരസ്...

വേങ്ങര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായി വി.എൻ. ജയകൃഷ്ണനെ പ്രഖ്യാപിച്ചു

VENGARA
വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായി എ.ആർ. നഗർ കുന്നുംപുറം സ്വദേശി വി.എൻ. ജയകൃഷ്ണനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഇരുപതോളം വർഷമായി സംഘടനാ പ്രവർത്തനത്തിലും പൊതുരംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിത്വമാണ് ജയകൃഷ്ണന്റേത്. ബാലഗോകുലത്തിലൂടെ പ്രവർത്തനരംഗത്തേക്ക് എത്തിയ അദ്ദേഹം ബി.ജെ.പിയുടെ ബൂത്ത് തലം മുതൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ മൂന്നാം തവണയും ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയാണ്. കഴിഞ്ഞ 21 വർഷമായി പൊതുവിതരണ കേന്ദ്രം നടത്തിവരുന്ന അദ്ദേഹം കോമൺ സർവീസ് സെന്ററിലൂടെ വിവിധ ജനസേവന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്. ഇതിനുപുറമെ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി താലൂക്ക് വൈസ് പ്രസിഡന്റ്, കൊടുവായൂർ വ്യാസവിദ്യാനികേതൻ വർക്കിംഗ് കമ്മിറ്റി മെമ്പർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഏജന്റ് എന്നീ നിലകളിലും അദ്ദേഹം പ്...

MTN NEWS CHANNEL

Exit mobile version