കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന യുവതിക്ക് നേരെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം. രാത്രി ഒന്നരമണിയോടെ സ്റ്റേഷനിലെത്തിയ യാസ്മിൻ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷനിലിരുന്ന് യുവതിയെ നോക്കി മധ്യവയസ്കൻ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങൾ സഹിതമാണ് യാസ്മിൻ പ്രതിഷേധം അറിയിച്ചത്.സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ സംഭവമെന്ന് യുവതി വീഡിയോയിൽ പറയുന്നു. താൻ പർദ്ദയാണ് ധരിച്ചിരുന്നതെന്നും ഒട്ടും എക്സ്പോസ് ചെയ്യാത്ത വസ്ത്രമണിഞ്ഞിട്ടും ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത് സമൂഹത്തിന്റെ പരാജയമാണെന്നും യാസ്മിൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഇതിനോടകം ആറ് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോ ഡിലീറ്റ് ചെയ്യാൻ താൻ തയ്യാറല്ലെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും യുവതി വ്യക്തമാക്കി.
