Tuesday, April 7News That Matters

KPSTA വേങ്ങര ഉപജില്ലാ സമ്മേളനം; സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും യാത്രയയപ്പും നൽകി

വേങ്ങര: കെ.പി.എസ്.ടി.എ. വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും യാത്രയയപ്പ് സമ്മേളനവും മുൻ പി.എസ്.സി. അംഗം ആർ.എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. അധ്യാപക ലോകത്തെ മികച്ച പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും നേതൃത്വം നൽകിയവർക്കുള്ള ആദരവായി ചടങ്ങ് മാറി.ഉപജില്ലാ പ്രസിഡന്റ് കെ. രാഗിണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര എ.ഇ.ഒ. ടി. ഷർമിലി മുഖ്യാതിഥിയായിരുന്നു. കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എം.പി. മുഹമ്മദ്, ജില്ലാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി കെ.വി. മനോജ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോസഫ്, സംസ്ഥാന കൗൺസിലർ കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു. കൂടാതെ ജില്ലാ ജോയിന്റ് സെക്രട്ടറി ലത്തീഫ് കൊടിഞ്ഞി, ടി.ടി. അബ്ദുൽ ഗഫൂർ, ഷൈനി മാത്യു, ഡോ. പി.വി. അബ്ദുൽ ഹമീദ്, കെ. റമീസ്, സുനീഷ് കുമാർ, ഇ.പി. വിനോദ് കുമാർ, പി.കെ. മുഹമ്മദ് മുസ്തഫ തുടങ്ങിയവരും ആശംസകൾ നേർന്നു. യാത്രയയപ്പ് സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, പി. വിനോദ് കുമാർ, കെ. ഉണ്ണികൃഷ്ണൻ, കെ.സി. രാജേഷ്, എ. സലീം, സി. ഉബൈദ്, കെ.കെ. പ്രസീത, മീന മാലിനി, മെഹറുന്നീസ, സി. ഐഷാബി, എം. സഫിയ, ഹസൈൻ പല്ലാട്ട് തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. ഉപജില്ലാ സെക്രട്ടറി കെ.പി. പ്രജീഷ് സ്വാഗതവും ട്രഷറർ എൻ. ഹംസ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version