മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ വളപ്പിൽ ഹംസക്കോയ (59) നിര്യാതനായി. ചേർന്നൂർ തയ്യിലക്കടവ് കേന്ദ്രീകരിച്ച് മത, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ദാന ബേക്കറി ഗ്രൂപ്പിന്റെ ഉടമ കൂടിയാണ്. ഭാര്യ: സൗദ. മക്കൾ: അൻസീർ, അസ്ന, അൻഫൽ. മരുമക്കൾ: റിയാസ് പാക്കട, ദിൽന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, മൂസ്സ, സൈതലവി, സലാം, ഖദീജ, പാത്തുമ്മു. ഖബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക് ചേർന്നൂർ മൂച്ചിക്കൽ പള്ളി ഖബർസ്ഥാനിൽ നടക്കും.
