Tuesday, April 7News That Matters

എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

എടവണ്ണ: പാലപ്പറ്റ പള്ളിപ്പടിയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. പള്ളിപ്പടി ഓഡിറ്റോറിയത്തിന് മുകളിൽ താമസിക്കുന്ന കാരി (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വീടിന് സമീപത്ത് നിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version