Tuesday, April 7News That Matters

പരിശീലനം പൂർത്തിയാക്കിയെത്തിയ CRPF ജവാൻ ദിൽഷാദ് റോഷന് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം

പരപ്പനങ്ങാടി: രാജ്യസേവനത്തിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ സി.ആർ.പി.എഫ് ജവാൻ ദിൽഷാദ് റോഷന് ഉജ്ജ്വല സ്വീകരണം നൽകി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പരപ്പനാട് വാക്കഴ്സ് ക്ലബ്ബും പുത്തരിക്കൽ ഡോട്സ് സ്ട്രൈക്കേഴ്സും സംയുക്തമായാണ് ആവേശകരമായ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. സൈനിക സേവനത്തിലേക്കുള്ള കായികക്ഷമതാ പരീക്ഷയ്ക്കായി ദിൽഷാദിനെ പ്രാപ്തനാക്കിയത് പരപ്പനാട് വാക്കഴ്സ് ക്ലബ്ബിന്റെ പരിശീലനമായിരുന്നു. കൂടാതെ, മികച്ച വോളിബോൾ താരം കൂടിയായ ദിൽഷാദ് തന്റെ കായിക മികവിലൂടെ സി.ആർ.പി.എഫ് സെൻട്രൽ വോളിബോൾ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൈനിക സേവനത്തിനൊപ്പം കായിക നേട്ടവും സ്വന്തമാക്കിയ ദിൽഷാദിന്റെ വിജയം നാടിനാകെ അഭിമാനമായി. പരപ്പനാട് വാക്കഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കെ.ടി. വിനോദ്, ട്രഷറർ സന്ദീപ് ടി.കെ, കോച്ച് ഉനൈസ് സി.പി എന്നിവർ സംസാരിച്ചു. ഡോട്സ് സ്ട്രൈക്കേഴ്സ് ഭാരവാഹികളായ പ്രസിഡന്റ് ശ്രീ ഭക്തവത്സലൻ, അഷ്റഫ്, സഫ്‌വാൻ, റഹീം, റാഫി, വിഷ്ണു, അനീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കഠിനാധ്വാനത്തിലൂടെ സൈനിക വേഷമണിഞ്ഞെത്തിയ ദിൽഷാദിനെ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയുമാണ് സുഹൃത്തുക്കളും നാട്ടുകാരും വരവേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version