ബ്ലോക്ക് പഞ്ചായത്ത് തല ക്വിസ് മൽസരം സംഘടിപ്പിച്ചു
വേങ്ങര : ഹരിത കേരളം മിഷൻ ആഭിമുഖ്യം കൊടുക്കുന്ന നീലക്കുറിഞ്ഞി പഠനോത്സവം 2025 ബ്ലോക്ക്തല ക്വിസ് മത്സരം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഹരിത കേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിതമായാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ അഖിലേഷ്.ടി.എസ് സ്വാഗതം പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്വിസ് മത്സരത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴോളം പഞ്ചായത്തുകളിൽ നിന്നായി 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കടുത്ത മത്സരം കാഴ്ചവെച്ച പരിപാടിയിൽ എ കെ എം എച്ച് എസ് എസ് കോട്ടൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി എ ഒന്നാം സ്ഥാനം കരസ്ഥമാക്കി, പി കെ എം എച്ച്എസ്എസ് എ...