നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കക്കാട് ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ കീഴിൽ വൃക്ഷത്തൈ നട്ടു. കക്കാട് വെസ്റ്റ് യൂണിറ്റിൽ ഇബ്രാഹിം ഹാജി നാലകത്ത് വൃക്ഷ തൈ നട്ടു.ചടങ്ങിൽ റഹൂഫ് മിസ്ബഹി,ശാഹിദ് K, മുബാറക് P ,ജസീം PT, റബീഹ് മുസ്‌ലിയാർ, ഉവൈസ് സുഹ്രി എന്നിവർ സംബന്ധിച്ചു. കക്കാട് ഈസ്റ്റ് യൂണിറ്റിൽ നടന്ന ചടങ്ങിൽ ഷുക്കൂർ ബാവ എട്ടുവീട്ടിൽ വൃക്ഷ തൈ നട്ടു.PK ബഷീർ ഹാജി,എം.ടി ഷബീബ്,മുഹമ്മദലി ലത്വീഫി,മാജിദ് മുസ്‌ലിയാർ,നൗഷാദ് കൊല്ലഞ്ചേരി എന്നിവർ സംബന്ധിച്ചു.