കൊച്ചി: കൂരിയാട് പണിനടന്നു വരുന്ന ദേശീയപാത ഇടിഞ്ഞു താണ സംഭവത്തിൽ ഹൈകോടതി നാഷണൽ ഹൈവേ അതോറിറ്റിയുടെ റിപ്പോർട്ട് തേടി. റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. റോഡ് പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടിയെടുക്കുമെന്നും ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും എൻ.എച്ച്.എ.ഐ അറിയിച്ചു. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും
മലപ്പുറം: കൂരിയാട്ട് ദേശീയപാത 66 ഇടിഞ്ഞു താഴ്ന്നുണ്ടായ അപകടം പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും. ദേശീയപാത അതോറിറ്റി അധികൃതരിൽനിന്ന് വിവരങ്ങളാരായും. റിപ്പോർട്ട് കിട്ടിയശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com