Wednesday, January 21News That Matters

Author: admin

ചേറൂർ ശുഹദാക്കളുടെ മൗലൂദ് കിത്താബ് പുനർപ്രസിദ്ധീകരിച്ചതിന്റെ പ്രകാശന കർമ്മം നടന്നു

LOCAL NEWS
തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ ചേറൂർ ശുഹദാക്കളെ പറ്റി ഉണ്ടാക്കിയ മൗലൂദ് കിത്താബ് പുനർ പ്രസിദ്ധീകരിച്ചതിന്റെ പ്രകാശന കർമ്മം എസ് വൈ എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അബ്ദുൽ ഹക്കീം അസഹരി നിർവഹിച്ചു. യൂനാനി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോക്ടർ ഓടക്കൽ അബ്ദു റഹ്മാൻ ഏറ്റുവാങ്ങി.സമീപം തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ മകൻ മുസ്തഫ തിരൂരങ്ങാടി,അബൂബക്കർ മുസ്ലിയാർ,മഞ്ചേരി മെഡിക്കൽ കോളെജ് ഗവേണിങ് ബോർഡ് മെമ്പർ പിഎച്ച് ഫൈസൽ,ജലീൽ തോട്ടശേരിയറ തുടങ്ങിയവർ നോളെജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ക്ലീന്‍ കേരള : KSRTC യില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം.

MALAPPURAM
ക്ലീന്‍ കേരള : കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം. ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ് ആര്‍ ടി സി യും ചേര്‍ന്നാണ് മാലിന്യം നീക്കുന്നത്. അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്ലീന്‍ കേരള. മാലിന്യ കൈമാറ്റത്തിന്റെ ഫ്ളാഗ് ഓഫ് എടപ്പാള്‍ ഡിപ്പോയിലെ വര്‍ക്‌സ് മാനേജര്‍ ഇന്‍ ചാര്‍ജ് വി.കെ സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കെ എസ് ആര്‍ ടി സി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജാന്‍സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ ബി .ശ്യാം കൃഷ്ണന്‍, സൂപ്രണ്ട് എം .ബിന്ദു, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റിജു ഡിപ്പോയിലെ മറ്റ് ജീവനക്കാര്‍, ക്ലീന്‍ കേരള...

രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി വേങ്ങര ഊരകം സ്വദേശി പിടിയില്‍

KOTTAKKAL
മലപ്പുറം: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി കോട്ടക്കലില്‍ മധ്യവയസ്‌കന്‍ പിടിയില്‍. വേങ്ങര ഊരകം തോട്ടശ്ശേരി യുസുഫിനെയാണ്(52)കോട്ടക്കല്‍ ഇന്‍ സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്. അനധികൃതമായി രേഖകളില്ലാത്ത പണം കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ സ്‌കൂട്ടറില്‍ കവറിനകത്തായി 500 രൂപയുടെ നൂറ് എണ്ണം വീതമുള്ള 80 കെട്ടുകളാക്കിയാണ് രേഖയില്ലാത്ത പണം സൂക്ഷിച്ചത്. കുറ്റിപ്പുറം, കോട്ടക്കല്‍ പ്രദേശങ്ങളിലായി വിതരണം ചെയ്യാന്‍ വേങ്ങര സ്വദേശി നല്‍കിയ പണമാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. മലപ്പുറം കോടതിയില്‍ സമര്‍പ്പിച്ച പണം ജില്ല ട്രഷറിയില്‍ അടച്ചു. ജില്ല പൊലീസ് മേധാവിക്ക് കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ കൂടാതെ എസ്.ഐ സൈഫുള്ള. പൊലീസുകാരായ ബിജു. ജിതേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്...

കടയില്‍ നിന്ന് വാങ്ങിയ കവറുകള്‍ തുറന്നപ്പോള്‍ ഞെട്ടി, ഉള്ളില്‍ കറന്‍സി

KASARAGOD, LOCAL NEWS
കാസര്‍കോട്: വാങ്ങിയത് വെറും കവറുകള്‍, അതിനുള്ളില്‍ പണം. കാസര്‍കോടുള്ള ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങിയ സ്ത്രീ അതിനുള്ളില്‍ കറന്‍സി കണ്ട് അമ്പരന്നു. അന്‍പത് കവറുകളില്‍ 24 എണ്ണത്തിലും പത്ത് രൂപയുടെ പുത്തന്‍ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അമ്പരപ്പ് മാറും മുന്‍പ് അവര്‍ കവര്‍ വാങ്ങിയ കടക്കാരനെ സമീപിച്ചു. കഥയറിഞ്ഞ് കടക്കാരനും അമ്പരന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആന്വേഷിച്ചു. ഇതോടെയാണ് കവറില്‍ പണം പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥ പുറത്തറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വ്യക്തി ഇതേ ബുക്ക് സ്റ്റോറില്‍ നിന്നും 800 കവറുകള്‍ വാങ്ങിയിരുന്നു. അതില്‍ കുറച്ച് പിന്നീട് തിരികെ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ മടങ്ങിയത്തിയ കവറുകളായിരുന്നു പിന്നീട് വില്‍പന നടത്തിയത്. ഇത്തരത്തില്‍ മടങ്ങിയയെത്തിയ നൂറോളം കവറുകളിലായി 920 രൂപയോളം ഉണ്ടായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയു...

രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി.

CRIME NEWS
കൊല്ലം: താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അജീഷിന് ചില ആരോ​ഗ്യ പ്രശ്നങ്ങളും, സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.MTN ന്യൂസ് ഗ്രൂപ്പിൽ അംഗമാകാംകൊല്ലത്ത് മരിച്ച കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി, അജീഷിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു: പൊലീസ്.കൊല്ലം താന്നിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കുടുംബത്തിന് സാമ്പത്തിക ബാധ്യതയെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. മരിച്ച അജീഷിന് കഴിഞ്ഞ ദിവസം കാന്‍സര്‍ സ്ഥി...

നേവി ഓഫീസറെ ഭാര്യയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി സൂക്ഷിച്ചു

CRIME NEWS
ഉത്തർപ്രദേശിൽ മെർച്ചന്റ് നേവി ഓഫീസറെ ഭാര്യയും ആൺ സുഹൃത്തും ചേർന്ന് കൊലപെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കിയ സിമന്റ്‌ ഡ്രമ്മിനുള്ളിൽ സൂക്ഷിച്ചു. നേവി ഉദോഗ്യസ്ഥനായ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് മീററ്റിലാണ് സംഭവം. മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടിയായിരുന്നു മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് നാട്ടിലേക്ക് എത്തിയത്. മാർച്ച് 4 നാണ് ഭാര്യ മുസ്‌കൻ റസ്‌തോഗിയും സുഹൃത്ത് സാഹിൽ ശുക്ലയും ചേർന്നു സൗരഭിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതിനു ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ച് ഡ്രമ്മിനുള്ളിൽ സൂക്ഷിച്ചു. സംശയം തോന്നാതിരിക്കാൻ ഡ്രമ്മിൽ സിമൻറ് നിറച്ചു. കൊലപാതകത്തിനു ശേഷം സുഹൃത്തായ സാഹിലിനൊപ്പും മുസ്കിൻ യാത്രപോയി. സംശയം ഉണ്ടാകാതിരിക്കാൻ ഇരുവരും ചേർന്ന് സൗരഭിൻ്റെ ഫോണിലൂടെ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ...

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും

NATIONAL NEWS
വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യും. വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ് ലിങ്കിംഗ് നടത്തുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ...

ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിര്‍ കടുത്ത മാനസിക വൈകൃതമുള്ള വ്യക്തി.

CRIME NEWS
കോഴിക്കോട് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിര്‍ കടുത്ത മാനസിക വൈകൃതമുള്ള വ്യക്തി. യാസിറുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ ഷിബിലയുടെ വസ്ത്രങ്ങള്‍ കത്തിച്ച്‌ ചിത്രമെടുത്ത് ഇയാള്‍ വാട്‌സ്‌ആപ്പ് സ്റ്റാറ്റസാക്കി. ഷിബില ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം. പൊലീസില്‍ നല്‍കിയ പരാതിയില്‍ യാസിറിനെതിരെ ഷിബില ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. കഴിഞ്ഞ മാസം 28നായിരുന്നു ഷിബില യാസിറിനെതിരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തങ്ങളുടേത് സ്വന്തം ഇഷ്ടപ്രകാരമുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് ഷിബില പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. വിവാഹത്തിന് ശേഷം യാസര്‍ ഉപദ്രവിക്കുന്നതും തെറി വിളിക്കുന്നതും പതിവാക്കി. ആക്രമണം പതിവായതോടെ മധ്യസ്ഥത വഹിച്ചാണ് മുന്നോട്ടുപോയത്. എന്നാല്‍ ഫെബ്രുവരിയുടെ തുടക്കത്തില്‍, തന്നെ വീട്ടില്‍ നിന്ന...

പുല്ലമ്പലവൻ അലവി ബാപ്പു ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ചേറൂർ റോഡ് പുല്ലമ്പലവൻ അഹമ്മദ് കുട്ടി' (Late)& കുഞ്ഞീവി കള്ളിക്കൽ (Late)എന്നിവരുടെ മൂത്തമകൻ അലവി ബാപ്പു ഹാജി (83) മരണപ്പെട്ടു മുൻ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് (ചെമ്മാട്) സ്റ്റാഫ്., വേങ്ങരയുടെ പഴയകാല ഫുട്ബോൾ & വോളിബാൾ താരം, സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ.ഭാര്യ :ആയിഷ (കുഞ്ഞിമ്മു), മക്കൾ: മിനു മുംതാസ് (ജിദ്ദ), ഇക്ബാൽ പുല്ലമ്പലവൻ (മുണ്ടിയൻ തടം ഗ്രൂപ്പ് വേങ്ങര), ബുഷ്‌റ അക്ബർ (ജിദ്ദ), മരുമകൾ : അമീർ പെരുവൻ കുഴിയിൽ (മൈലപ്പുറം മലപ്പുറം), അക്ബർ പാലേമ്പടിയൻ (ഇരുമ്പുഴി മലപ്പുറം), ഹസീന തെക്കേവീട്ടിൽ (മാറ്റാനം താഴേ അങ്ങാടി വേങ്ങര). മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ നടക്കും. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.

CRIME NEWS
കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ...

ഒന്നര വയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അന്വേഷണം നടത്താതെ കേസെടുത്ത പൊലീസിനെതിരെ അന്വേഷണം

KERALA NEWS
തൃശൂർ: ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിചിത്ര കേസ് എടുത്ത പൊലീസിന് എതിരെ അന്വേഷണത്തിന് നിർദേശം. ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പൊലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയാണ് നിർദേശം നൽകിയിട്ടുള്ളത്. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യക്ക് എതിരെ നൽകിയ പരാതിയിലാണ് ആഴ്ചകൾക്ക് മുമ്പ് കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുത്തത്. പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇത്തരം കേസ് വിശ്വസിക്കുവാൻ കഴിയില്ലെന്ന് ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ലഭിച്ച ആസൂത്രിതമായ പരാതിയിൽ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പൊലീസ് നൽകിയതെ...

കഞ്ചാവ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയില്‍

LOCAL NEWS
കഞ്ചാവ് കേസില്‍ രാവിലെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി വൈകീട്ട് വീണ്ടും കഞ്ചാവുമായി അറസ്റ്റിലായി. മംഗലം കൂട്ടായി കമ്ബളക്കുത്ത് ഉമ്മർകുട്ടി (52)യെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് കഞ്ചാവ് എത്തിച്ചവരെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഏഴോടെ ആലത്തിയൂരില്‍വച്ചാണ് ഉമ്മർകുട്ടിയെ ആദ്യം എക്സൈസ് പിടികൂടിയത്. സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. എട്ട് പൊതികളിലായി പോക്കറ്റിലും സ്കൂട്ടറിലും സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും 7500 രൂപയും എക്സൈസ് കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച പ്രതി വൈകീട്ടോടെ ജാമ്യത്തിലിറങ്ങി.പ്രതിയെ എക്സൈസ് പിന്തുടരുന്നുണ്ടായിരുന്നു. നിറമരുതൂർ മങ്ങാട് കുമാരൻപടിയിലെ വാടക ക്വാർട്ടേഴ്‌സില്‍ പ്രതിയെത്തിയപ്പോള്‍ ഉദ്യോഗസ്ഥരും പിന്തുടർന്ന് എത്തുകയും ഇവിടെ നടത്തിയ റെയ്ഡില്‍ 1.138 കിലോ കഞ്ചാവ് കണ്ട...

കോട്ടാടൻ സിദ്ദീഖ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം പഞ്ചായത്ത് മുൻ മെമ്പറും ചേറൂർ വി കെ മാട് സ്വദേശിയുമായ കോട്ടാടൻ സിദ്ദീഖ് (63) മരണപ്പെട്ടു. ഭാര്യ മറിയാമുമണ്ടോട്ടിൽ അസ്മാബി എടക്കര മക്കൾനസീമ, നുസൈബ, നിസാന, നാസിഹ, അൻവർ നിയാസ്, റഷജബിൻ, മർസൂക്ക്, മഹ്റൂഫ്. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9.30ന് ചേറൂർ വികെ മാട് ജുമാ മസ്ജിദിൽ നടക്കും

LDF വേങ്ങര നിയോജക മണ്ഡലം പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

VENGARA
വേങ്ങര : കേന്ദ്ര ബജറ്റിൽ കേരളത്തിന് പണം നീക്കിവെക്കാത്തതിലും കേരളത്തോട് മോദി സർക്കാർ പുലർത്തുന്ന അവഗണനയിലും പ്രതിഷേധിച്ച് എൽ ഡി എഫ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി ഒ എ ഷംസു ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി കെ നയീം അധ്യക്ഷനായി. മുസ്തഫ കടമ്പോട്ട്, സിപി രാധാകൃഷ്ണൻ, പി സൈഫുദ്ദീൻ, ഹനീഫ പാറയിൽ എന്നിവർ സംസാരിച്ചു. കൺവീനർ കെ ടി അലവിക്കുട്ടി സ്വാഗതവും പി പത്മനാഭൻ നന്ദിയും പറഞ്ഞു. മാർച്ചിന് ഐ എൻ എൽ ജില്ലാ പ്രസിഡൻ്റ് ടി എ സമ്മദ്, എൻ കെ പോക്കർ, കെ പുഷ്പാംഗദൻ ,വി ശിവദാസ് , ചെമ്പൻ ശിഹാബുദ്ദീൻ, കെ ടി എ സമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2022ല്‍ വിദ്യാര്‍ഥിനി പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബംഗളൂരുവില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ക...

സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള രണ്ടു ലക്ഷം രൂപ സമാഹരിച്ച് സമാഹരിച്ച് വിദ്യാർഥികൾ

VENGARA
വേങ്ങര: സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള ഫണ്ട് സമാഹരണത്തിലേക്ക് രണ്ടു ലക്ഷം രൂപ സമാഹരിച്ച് വിദ്യാർഥികൾ. വേങ്ങര കുറ്റാളൂർ മലബാർ കോളേജ് ഓഫ് സയൻസ് ആൻഡ് സ്കില്ലിലെ മറ്റത്തൂർ മൂലപ്പറമ്പ് സ്വദേശിനിയായ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുടെ ചികിത്സയ്ക്കായാണ് സഹപാഠികളുടെ നേതൃത്വത്തിൽ പണം സമാഹരിച്ചത്. സമാഹരിച്ച തുക കോളേജ് അധികൃതർ ചികിത്സാ സഹായ സമിതി ഭാരവാഹികളായ മുഹമ്മദ്‌ മാസ്റ്റർ, അഷ്‌റഫ്‌ കുറുങ്ങാട്ടിൽ എന്നിവർക്ക് കൈമാറി. മാനേജിങ് ഡയരക്ടർ അഡ്വ.പി.നിയാസ് വാഫി, പ്രിൻസിപ്പൽ പി. അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ്, അധ്യാപകരായ പി. സിറാജുദ്ദീൻ വാഫി, നീതു, യൂനിയൻ ഭാരവാഹികളായ എം. ഷാദിൽ, അഫ്നാൻ, ഹാദി, ഷാൻ കെ.പി,റുഹായ്‌ബ തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സേഫ് ആപ് കോ-ഓഡിനേറ്റർ മാർക്ക് പരിശീലനം സംഘടിപ്പിച്ചു.

VENGARA
വേങ്ങര: ഊരകം പഞ്ചായത്ത് മസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കെ.കെ. പൂക്കോയതങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടപ്പിലാക്കുന്ന കിഡ് - കാൻ പദ്ധതി ,രോഗീ സൗഹൃദം പദ്ധതി, വി-ഓൺ പദ്ധതി,എന്നിവയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ് ( SAFE - Social Activities For Enfeebled)പരിചയപ്പെടുത്തുന്നതിനായി വാർഡ് കോ-ഓഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്ന് ഗൃഹസന്ദർശനം നടത്തി ഡാറ്റ തയാറക്കുന്നതിന് വേണ്ടിയാണ് കോ - ഓഡിനേറ്റർമാരെ നിയമിച്ചത്, പരിശീലനപരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.ടി. അബ്ദു സമദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. അസ്ലു, എൻ. ഉബൈദ് മാസ്റ്റർ,കെ.കെ. അലി അക്ബർ തങ്ങൾ, എം.കെ. അബ്ദുൽ മജീദ്,പൂക്കുത്ത് മുഹമ്മദ്, എം.കെ. മുഹമ്മദ് മാസ്റ്റർ, എം.കുഞ്ഞാപ...

ഖുർആനിക മൂല്യങ്ങൾ മുറുകെ പിടിച്ചാൽ വിജയം സുനിശ്ചിതം: അബ്ദുൽ ഹകീം നദ്‌വി

VENGARA
വേങ്ങര: മൂല്യങ്ങളുടെ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും സംശയലേശമന്യ സമൂഹത്തിന് മുമ്പിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ജനാബ് അബ്ദുൽ ഹകീം നദ്‌വി പ്രസ്താവിച്ചു. ഖുർആനിക മൂല്യങ്ങൾ അനുധാവനം ചെയ്താൽ ഇഹപര വിജയം സുനിശ്ചതമാണ്. സങ്കുചിതത്വവും സങ്കീർണ്ണതയും അല്ല വിജയത്തിൻ്റെ വിശാല ലോകത്തേക്കാണ് ഖുർആൻ ക്ഷണിക്കുന്നത്. ആധുനിക കാലത്തെ സങ്കീർണമായ പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കാൻ വേദഗ്രന്ഥത്തിന് കരു ത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "വിജയമാണ് റമദാൻ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ, പത്തു മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡൻ്റ് ഇ.വി അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. "ഖുർആൻ ആസ്വാദനം" എന്ന വിഷയത്തിൽ ഹാഫിസ് ആദിൽ അമാൻ സംസാരിച്ച...

തയ്യിൽ സൈതലവി മരണപ്പെട്ടു

MARANAM
വേങ്ങര: കച്ചേരിപ്പടി സ്വദേശി തയ്യിൽ സൈതലവി (74) എന്നവർ മരണപ്പെട്ടു പരേതന്റെ ജനാസ നമസ്കാരം ഇന്ന് ( 17/3/25 തിങ്കൾ) ഉച്ചക്ക് 12 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാമസ്ജിദിൽ വെച്ച് നടക്കും.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ MDMAയും കഞ്ചാവും പിടിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍

MALAPPURAM
പാണ്ടിക്കാട് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റില്‍. ജില്ലയില്‍ ലഹരിമരുന്ന് വില്‍പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ .വിശ്വനാഥ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ലഹരിക്കടത്തു സംഘത്തിലെ ചില കണ്ണികളെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായാണ് പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാഞ്ഞിരക്കാടന്‍ ഷിയാസിന്‍റെ വീട്ടില്‍ പാണ്ടിക്കാട് എസ്.ഐ. ദാസന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനയില്‍ 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ ബാദുഷാന്‍ എന്ന വാവ (31)...

MTN NEWS CHANNEL

Exit mobile version