Wednesday, January 21News That Matters

Author: admin

തിരൂരില്‍ വൻ MDMA വേട്ട; മൂന്ന് പേർ അറസ്റ്റില്‍

MALAPPURAM
തിരൂരില്‍ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ (33) എന്നിവർ ആണ് പിടിയിലായത്. തിരൂരില്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാണ്. വില്‍പ്പനയ്ക്കായിട്ടാണ് പ്രതികള്‍ വന്‍ തോതില്‍ എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രധാനമിക നിഗമനം....

ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ....

ലഹരിക്കെതിരെ ഒരു തിരിവെട്ടവുമായി എന്‍ ടി യു

MALAPPURAM
മലപ്പുറം: ലഹരി പടര്‍ത്തുന്ന അന്ധകാരത്തിന് നേരേ ചിരാതുകള്‍ തെളിയിച്ച്‌കൊണ്ട് അധ്യാപകര്‍. എന്‍ ടി യു ജില്ലാ കമ്മറ്റിയാണ് സമൂഹത്തിലെ ലഹരി വ്യാപനത്തിനെതിരെ ചിരാതുകള്‍ കത്തിച്ച് കൊണ്ട് 'ലഹരിക്കെതിരെ ഒരു തിരി'എന്ന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്ത് നടന്ന പരിപാടി എക്‌സൈസ് ഡെപ്യൂട്ടി എകമ്മീഷണര്‍ പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.സുധീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി എന്‍ സത്യഭാമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.വി.ഹരീഷ്, തൃശൂര്‍ മേഖലാ സെക്രട്ടറി പി.ടി.പ്രദീപ്, സംസ്ഥാന സമിതി അംഗങ്ങളായ കെ. സോമരാജ് , എന്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. സുരേഷ് സ്വാഗതവും ട്രഷറര്‍ എം. നിശാന്ത് നന്ദിയും പറഞ്ഞു....

വീട്ടിലെ ബാത്ത് റൂമിലെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ടു

LOCAL NEWS, PALAKKAD
പട്ടാമ്പി: ഞാങ്ങാട്ടിരി വി ഐ പി സ്ട്രീറ്റ്ൽ താമസിക്കുന്ന പിണ്ണാക്കും പറമ്പിൽ റിയാസ്ന്റെ മകൻ ജാസിം റിയാസ് ഷോക്കേറ്റ് മരണപ്പെട്ടു.  ഉമ്മയോടൊപ്പം പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം. വീട്ടിലെ ബാത്ത് റൂമിലെ ഇലക്ട്രിക് ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വണ്ടിയംകുളം പി കെ ദാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  റിയാസ് ഷാഹിദ എന്നിവരുടെ ഏക മകൻ ആണ് ജാസിം. പട്ടാമ്പി ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്....

ഉംറ നിർവഹിച്ച്‌ മടങ്ങവേ ജിദ്ദ അസുഖബാധിതയായി ചികിത്സയിലായിരുന്ന ഒതുക്കുങ്ങൽ സ്വദേശിനി മരണപ്പെട്ടു

GULF NEWS
ഉംറ നിർവഹിച്ച്‌ മടങ്ങവേ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച്‌ അസുഖബാധിതയായി ചികിത്സയിലായിരുന്ന തീർഥാടക മരിച്ചു. ഒതുക്കുങ്ങല്‍ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണില്‍തൊടി ഖദീജയാണ് ജിദ്ദയില്‍ മരിച്ചത്. ഒരു മാസത്തോളമായി അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം.ഭർത്താവ്: എറമു, മക്കള്‍: സൈനുദ്ദീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുല്‍ സമദ്, സുബൈദ, റംല, ഉമ്മു കുല്‍സു, ശമീമ. മരണാനന്തര കർമങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും കെ.എം.സി.സി ജിദ്ദ വെല്‍ഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്....

ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്.

KERALA NEWS
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇനി മേയ് 22ന് പരിഗണിക്കും. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ മാസം 13ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഈ അന്വേഷണ റിപ്പോര്‍ട്ട്...

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

CRIME NEWS
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തിൽ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ...

മഹ്ളറത്തുൽ ബദ്‌രിയ്യയും സമൂഹ ഇഫ്താറും സംഘടിപ്പിച്ചു

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നുവരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ബദ്ർ അനുസ്മരണവും മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയാറത്തും സമൂഹ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയറത്തിന് ഏ കെ അബ്ദുറഹ്മാൻ സഖാഫി നേതൃത്വം നൽകി. ബദ്ർ അനുസ്മരണ പ്രഭാഷണം കെ പി യൂസുഫ് സഖാഫി കുറ്റാളൂർ നിർവഹിച്ചു. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുസ്തഫ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, സഫുവാൻ സഖാഫി വെള്ളില, റാഷിദ്‌ അഹ്സനി പൊട്ടിക്കല്ല്, എ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി.കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരും മജ്മഇലെ വിദ്യാർത്ഥികളും ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി....

ലോക ജലദിനത്തില്‍ കല്ലേങ്ങല്‍പ്പടി അങ്കണവാടി പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി

VENGARA
വേങ്ങര: ലോക ജലദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടിയിലെ കുട്ടികളും അങ്കണവാടി പ്രവര്‍ത്തരും ചെര്‍ന്ന് പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി. തുടര്‍ന്ന്ജലം ജീവജലം ബോധവല്‍ക്കരണക്ളാസ്സ് നടത്തി. വര്‍ക്കര്‍ മാലതി ക്ളാസെടുത്തു. സി.ഹെല്‍പ്പര്‍.പ്രമീള.പി.എന്നിവര്‍ പങ്കെടുത്തു

ലഹരിക്കെതിരെ ‘ആഡ്’ ക്യാമ്പയിനുമായി കുടുംബശ്രീ

MALAPPURAM
'നല്ലൊരു നാളെക്കായി സമൂഹത്തോടൊപ്പം കുടുംബശ്രീയും' എന്ന ആപ്തവാക്യത്തോടെ ലഹരിയെ പ്രതിരോധിക്കാൻ മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന 'ആഡ്' (ADD-Anti Drug Drive)ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി എക്‌സ്‌ക്ക്യൂട്ടീവ് മെമ്പർ പി.കെ സൈനബ നിർവ്വഹിച്ചു. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷ വഹിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ റാലിയും നടത്തി. പരിപാടിയോടനുബന്ധിച്ച് മുഴുവൻ അംഗങ്ങളും ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. ജനമൈത്രി എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ആർ.പി. സുരേഷ് ബാബു ലഹരി ബോധവൽക്കരണ സന്ദേശം നൽകി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനൂപ്, നോഡൽ മെഡിക്കൽ ഓഫീസർ ഡോ. പ്രവീണ, പോലീസ് സബ് ഇൻസ്പെക്ടർ തോമസ് കുട്ടി, മമ്പാട് സി.ഡി.എസ് ഷിഫ്‌ന നജീബ്, അമരമ്പലം സി.ഡി.എസ് മായ ശശികുമാർ എന്നിവർ സംസാരിച്ചു. നിലമ്പൂർ പി.ഡബ...

വേങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഉദ്ഘാടനം പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വികസന സ്റ്റാൻഡിങ് പേഴ്സൺ ഹസീന ബാനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ് മടപ്പള്ളി, മെമ്പർമാരായ ഖമർബാനു, നുസ്റത്ത് തുമ്പയിൽ, അബ്ദുൽ കരീം ടി ടി, റുബീന അബ്ബാസ്, ജംഷീറ എ കെ, റഫീഖ് മൊയ്തീൻ, നജ്മുന്നിസ സാദിഖ്, ആസ്യ പാറയിൽ, നഫീസ എ കെ, കുറുക്കൻ മുഹമ്മദ്, നുസ്രത്ത് അമ്പാടൻ, മൈമൂന എൻ ടി, അബ്ദുൽ ഖാദർ സി പി, സെക്രട്ടറി അനിൽകുമാർ ജി, ഐ സി ഡി എസ് സൂപ്പർവൈസർ ജസീന മോൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു....

കൈലാസ് വീട്ടിൽ എള്ളാത്ത് അന്നപൂർണ മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം മേൽമുറി പൂളാപ്പീസ് കൈലാസ് വീട്ടിൽ കുറ്റിപ്പുറത്ത് ചേലാട്ട് ശിവശങ്കരപ്പണിക്കർ (ചിന്നപ്പണിക്കർ വേങ്ങര വിനോദ്) എന്നവരുടെ ഭാര്യ എള്ളാത്ത് അന്നപൂർണ (മണി) (82) എന്നവർ അല്പം മുൻപ് മരണപ്പെട്ടു. സംസ്കാരം വൈകീട്ട് 3 മണിക്ക് പൂളാപ്പീസ് കൈലാസ് വീട്ടിൽ.

യൂ പി യിൽ വാഹനാപകടം മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

Accident
ഉത്തർപ്രദേശിലെ ജാൻസിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം നിലംബൂർ പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം പള്ളിയാളി കേശവദാസിന്റെയും(അപ്പുട്ടൻ) ഉദയയുടെയു മകൻ ദിപുവാണ് (35) മരിച്ചത്. പാട്ടാളത്തിൽ നിന്നും വിരമിക്കുന്ന സഹോദരി ഭർത്താവ് ചോക്കാട് പെടയന്താൾ കട്ടപ്പാറ അനീഷിനെയും കൂട്ടി തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ദിപുവിനെ കൂടാതെ ഭാര്യ നിമിഷ മകൻ ചിന്മയ് (അല്ലു ). സഹോദരി ദിവ്യ, ഭർത്താവ് അനീഷ്, മകൻ അദ്വിക് എന്നിവരും കൂടെയുണ്ടായിരുന്ന. വാഹനത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിലായിരുന്നു നാട്ടിലേക്കുള്ള മടക്കയാത്ര. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. മൃതദ്ദേഹം മഹാറാണി ലക്ഷ്മ‌ി ഭായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....

MK ചാത്തൻ കുട്ടി നിര്യാതനായി.

MARANAM
വേങ്ങര : ഗാന്ധികുന്ന് MK ചാത്തൻ കുട്ടി എന്നവർ നിര്യാതനായി. ഭാര്യ : ലീല, മക്കൾ : പ്രമോദ്, പ്രദീപ്, പ്രവീണ, മരുമക്കൾ : നിഷ, സുജ, വിജയകുമാർ. സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് പരപ്പൻ ച്ചിന സ്മശാനത്തിൽ നടക്കും. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ആൾ താമസം ഇല്ലാത്ത കെട്ടിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
പെരുവള്ളൂർ: പറച്ചിനപ്പുറായ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാത്തഞ്ചേരിമാട്- കൊയപ്പാം കുളത്തിൽ താമസിക്കുന്ന രാധാകൃഷ്ണന്റെ മകൻ ലാൽ കൃഷ്ണ (24) യാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വീടിനടുത്തുള്ള ആൾപ്പാർപ്പില്ലാതെ കിടന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘ലഹരി ഉപയോഗിച്ച് യാസിർ ഷിബിലയോട് കാണിച്ചിരുന്നത് ക്രൂരമായ ലൈംഗികത വൈകൃതം’: കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

CRIME NEWS
താമരശേരി ഈങ്ങാപ്പുളയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കെലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താമരശേരി പൊലീസ് സ്റ്റേഷൻ ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ. ലഹരിക്കടിമയായിരുന്ന യാസിർ പലപ്പോഴും ലഹരി ഉപയോഗിച്ചെത്തി ഷിബിലയെ ക്രൂരമായ ലൈംഗികത വൈകൃതത്തിന് ഇരയാക്കിയതായി ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ പറഞ്ഞു. ശാരീരിക മർദനത്തിലുപരി ഇക്കാര്യമാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും ഇവർ പറഞ്ഞു. കൊല്ലപ്പെട്ട ഷിബിലയോട് ഭർത്താവ് യാസിർ ചെയ്ത കൊടും ക്രൂരതയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തിയതിന് പിന്നാലെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ട എന്നു പറഞ്ഞ് കണ്ണീരോടെയാണ് ഷിബില പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയതെന്ന് ക്ലിനിക് വളണ്ടിയർ പറയുന്നു. മയക്കുമരുന്ന് ലഹരിയിൽ ക്രൂരമായ ലൈംഗികത വൈക...

ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

Accident
കണ്ണമംഗലം: പെരൻ്റക്കൽ ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈൻ ഹാജിയുടെ മകൻ ഇസ്ഹാഖ് (കുഞ്ഞ) എന്നവരുടെ മകൻ പനക്കത്ത് ജാബിർ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. മയ്യിത്ത് നിസ്കാരം (22/03/25) 2:30 ന് വലിയാട്ട് പള്ളിയിൽ വെച്ച നടത്തപ്പെടുന്നതാണ്..ഖബറടക്കം പനക്കൻ കുണ്ട് പള്ളി ഖബർ സ്ഥാനിൽ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു.

LOCAL NEWS, PALAKKAD
പാലക്കാട് മണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)...

വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് ഉപജീവനമാർഗത്തിനുള്ള ഫണ്ട് കൈമാറി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് കുടുംബശ്രീ ജില്ലാമിഷൻ ഉജ്ജീവനം ക്യാമ്പയിൻന്റെ ഭാഗമായി ഉപജീവനമാർഗത്തിനുള്ള ഫണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ കൈമാറി, ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ TK കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ ഹസീനഭാനു CP, AK സലീം, ആരിഫ മടപ്പള്ളി , വാർഡ് മെമ്പർമാരായ നുസ്രത്ത് അമ്പടാൻ, റഫീഖ് ചോലക്കൻ, അബ്ദുൽ ഖാദർ, അബ്ദുൽ കരീം, മൈമൂന NT, അസിസ്റ്റന്റ് സെക്രട്ടറി, VEO, Cds ചെയർപേഴ്സൺ പ്രസന്ന, CDS മെമ്പർമാരായ ജമീല, ഷീലദാസ്, വിമല, സൽ‍മ അക്കൗണ്ടന്റ് ശുഭ SD CRP ജ്വാല എന്നിവരും പങ്കെടുത്തു വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മെഡിക്കൽ കോളേജ് അന്യായമായ ഫീസ് വർധന പിൻവലിക്കുക: വെൽഫയർ പാർട്ടി പ്രതിഷേധ മാർച്ച്

MALAPPURAM
മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളേജ് സേവന നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വെൽഫയർ പാർട്ടി ജില്ലാ ജനറൽ | സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. കോളേജിലെ സേവന പ്രവർത്തനങ്ങളുടെ ചാർജ്ജ് പത്തിരട്ടിയോളം ആണ് വർദ്ധിപ്പിച്ചിരിക്കുന്നത് .മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും ഇന്നേവരെ അധികാരികളോ ഉദ്യോഗസ്ഥരോ ഒരു താല്പര്യവും കാണിച്ചിട്ടില്ല.ദിവസേന പതിനായിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ ജനങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യുന്ന നടപടികൾക്കാണ് അധികാരികൾക്ക് താല്പര്യം .സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സമൂഹത്തിലെ സാധാരാണക്കാരായ ജനങ്ങളെ സേവന നിരക്ക് വർദ്ധിപ്പിച്ച് ഇവ്വിധം സാമ്പത്തിക ചൂഷണം നടത്തുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡണ്ട്...

MTN NEWS CHANNEL

Exit mobile version