Wednesday, January 21News That Matters

Author: admin

സ്കൂട്ടിയില്‍ ക‍ഞ്ചാവ് കച്ചവടം; 52-കാരൻ പിടിയില്‍

LOCAL NEWS
തിരൂരില്‍ സ്കൂട്ടിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. കൂട്ടായി കമ്ബളക്കൂത്ത് വീട്ടില്‍ ഉമ്മർ കുട്ടി (52) ആണ് പിടിയിലായത്. തിരൂർ എക്സൈസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പോക്കറ്റില്‍ നിന്നും സ്കൂട്ടറില്‍ നിന്നുമായി 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും സ്കൂട്ടറും കഞ്ചാവ് വില്‍പ്പന നടത്തി ലഭിച്ച 7,500 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂര്‍ക്കാട് അപകടം; ശ്രീനന്ദയ്ക്ക് പിന്നാലെ ഷൻഫയും യാത്രയായി.

Accident
പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടൂർ സ്വദേശിയായ ഷൻഫയാണ് (20) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഷൻഫയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്റെ മകളാണ് ഷൻഫ. യുവതിയുടെ കബറടക്കം പോസ്റ്റ്‌മോർട്ടത്തിനുശേഷം വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ നടക്കും.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെരിന്തല്‍മണ്ണയില്‍ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ (21) ഇന്നലെ മരിച്ചിരുന്നു. മണ്ണാർക്കാട് കോളേജില...

വേങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ് മടപ്പള്ളി, അബ്ദുൽ ഖാദർ സിപി, നുസ്രത്ത് അമ്പാടൻ, സെക്രട്ടറി അനിൽകുമാർ ജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജസീന മോൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

KNM കുറുക ശാഖ തസ്കിയത്ത് ക്യാമ്പും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

VENGARA
വേങ്ങര: കെ എൻ എം വലിയോറ കുറുക ശാഖ തസ്കിയത്ത് ക്യാമ്പും സമൂഹ നോമ്പ്തുറയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. വലിയോറ കുറുക കെ വി ടവറിലുള്ള ദഹ് വാസെന്ററിൽ നടന്ന തസ്കിയത്ത് ക്യാമ്പ് കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല ജോയിൻ സെക്രട്ടറി അബ്ദുസ്സലാം അൻസാരി താനാളൂർ ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡണ്ട് കെ വി മുഹമ്മദ് ഹാജി സെക്രട്ടറി സി ടി ഹംസ, ജില്ലാ സെക്രട്ടറി പികെ നസീം, പറങ്ങോടത്ത് അബ്ദുൽ മജീദ്, പി കെ നൗഫൽ അൻസാരി, സി ടി അലവിക്കുട്ടി, സി ടി മൊയ്തീൻ, കെ ടി മുഹമ്മദ് അലി, സി ടി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. "തസ്കിയത്ത്" എന്ന വിഷയത്തിൽ ഡോക്ടർ മുനീർമദനി ക്ലാസെടുത്തു. തസ്കിയത്ത് ക്ലാസിലും സമൂഹനോമ്പ് തുറയിലും സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnli...

വാഹനാപകടം: മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

Accident
ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലഹരി മാഫിയകൾക്കെതിരെ നിയമം ശക്തമാക്കണം: ലഹരി വിരുദ്ധ സംഗമം

VENGARA
വേങ്ങര :ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നിസ്സംഗത വെടിഞ്ഞ് നിയമങ്ങൾ കർക്കശമാക്കിയാൽ മാത്രമെ ഈ വിപത്തിനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സായാഹ്ന സംഗമം അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾക്ക് ജാമ്യം എളുപ്പമാകുന്ന നിയമം തന്നെ മാറ്റുകയും പകരം കടുത്തശിക്ഷ ഉറപ്പുവരുത്തുകയും വേണം. മയക്കുമരുന്ന് തടയാനെന്ന പേരിൽ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീൽ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്...

ബസ്സും ലോറിയും കൂട്ടി ഇടിച്ച് പെൺകുട്ടി മരണപ്പെട്ടു

Accident
മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21)ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്ട് ആവശ്യാർഥം കോഴിക്കോടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ലോറി റോഡരികിലേക്ക് മറിയുകയും ചെയ്തു. ബസിന്‍റെ ഒരു വശത്തായി ഇരുന്ന പത്തോളം പേർക്കാണ്...

ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. വെള്ളൂര്‍ കോടഞ്ചേരിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന ( 19 ) നെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മടപ്പള്ളി ഗവ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത് പോയതായിരുന്നു. മൃതദേഹം നാദാപുരം ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോട്ടയ്ക്കലില്‍ കുഴല്‍പ്പണവേട്ട; മൂന്നിടങ്ങളില്‍ നിന്നായി 28ലക്ഷം രൂപ പിടിച്ചു.

KOTTAKKAL
കോട്ടയ്ക്കലില്‍ മൂന്നിടങ്ങളില്‍നിന്നായി രേഖകളില്ലാത്ത 28,73,700 രൂപ പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് താനൂർ വെള്ളച്ചാല്‍ പേങ്ങാട്ട് ഷഫീഖ്(30), വലിയപറമ്ബ് പുത്തൂർ ചാലിലകത്ത് നൗഷാദ് (42) എന്നിവരെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ കോട്ടയ്ക്കല്‍ വലിയപറമ്ബില്‍ വെച്ച്‌ ഓട്ടോറിക്ഷയില്‍ നിന്നാണ് ഷഫീഖിനെ 19,52,700 രൂപയുമായി പിടികൂടിയത്. പിന്നീട് പിറകെ വന്ന സ്കൂട്ടർ യാത്രക്കാരനായ നൗഷാദിന്റെ പക്കല്‍നിന്നു 6,56 800 രൂപ പിടിച്ചു. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 2,64,200 രൂപയും പിടിച്ചെടുത്തു.പണം കോടതിയില്‍ സമർപ്പിച്ചതായും വിവരങ്ങള്‍ എൻഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറിയതായും കോട്ടയ്ക്കല്‍ സി.ഐ. വിനോദ് വലിയാട്ടൂർ പറഞ്ഞു. പണംവന്നത് ഖത്തറിലുള്ള ചില പ്രവാസികളില്‍ നിന്നാണെന്നാണ് നിഗമനം. വിനോദ് വലിയാട്ടൂരിനെക്കൂടാതെ എസ്‌ഐ സെയ്ഫുള്ള, എസ്സിപിഒമാരായ ജിതേഷ്, ബിജു, രാജേഷ്, ഷീജ എന്നിവർ പോലീസ് സംഘത്തിലുണ്...

ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി.

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ്‌ പിടിയിലായത്‌. അഭിലാഷ് കുഷന്‌ വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ റാന്നി റെയ്‌ഞ്ച് ഫോറസ്‌റ്റ്‌ ഓഫീസർ ബി ആർ ജയൻ പറഞ്ഞു. ഹരികൃഷ്‌ണൻ ഇയാളുടെ സഹായിയാണ്‌. കോടതി ഇരുവരെയും റിമാൻഡ്‌ ചെയ്‌തു.  തമിഴ്‌നാട്‌ സ്വദേശിയിൽ നിന്ന്‌ വാങ്ങിയ ഇരുതലമൂരി മറ്റൊരാൾക്ക്‌ വിൽക്കാൻ ഏഴു ലക്ഷം രൂപ വില ഉറപ്പിച്ചതായിരുന്നു. ഇതേക്കുറിച്ച്‌ അറിഞ്ഞ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥർ അഭിലാഷിന്റെ ഫോൺ നമ്പറിൽ  ബന്ധപ്പെട്ടു.  കൂടുതൽ പണം നൽകാമെന്ന വാഗ്‌ദാനത്തിൽ അഭിലാഷ് വീണു. തുടർന്ന്‌ ഇരുതലമൂരിയെ വിൽക്...

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പൂച്യാപ്പു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ ഖാദർ സിപി, ഹെഡ്മാസ്റ്റര്‍ ഹരിദാസ് സി, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു

Accident
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വഴിക്കടവ് സ്വദേശിയായ ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി മരത്താണിയില്‍ വെച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. ജുനൈദിന്റെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. ഉടന്‍ തന്നെ മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകനാണ് 32 കാരനായ ജുനൈദ്.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സൈറാബാനു, മകന്‍: മുഹമ്മദ് റെജല്‍. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം...

രാസലഹരി കടത്തിയ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കോഴിക്കോട് പൊലീസ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: രാസലഹരി കടത്തിയ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കുന്ദമംഗലം പൊലീസ്. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. രാസലഹരി വില്‍പ്പനക്കാരില്‍ പ്രധാനിയാണ് ഡേവിഡ് എന്നാണ് പൊലീസ് പറയുന്നത്. ജനുവരി 21ന് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാരന്തൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നിന്ന് 221.89 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം മുസ്മില്‍ (27), കോഴിക്കോട് സ്വദേശിയായ ഉമ്മലത്തൂര്‍ അഭിനവ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരുവില്‍ വച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടാന്‍സാനിയന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളുടെ പ്രവര്‍ത്തനങ്ങളും മറ്റും വിശദമായ...

ക്യാമ്പസ് വിദ്യാർത്ഥികൾക്ക് ഇഫ്താർ വരുന്നൊരുക്കി എസ് എസ് എഫ്

TIRURANGADI
ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും ക്യാമ്പസ് യൂണിറ്റിന് കീഴിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു വരികയാണ് എസ്എസ്എഫ്. അനുബന്ധമായി സൗഹൃദ സംഗമങ്ങളും സൗഹൃദ ചർച്ചകളും സംഘടിപ്പിക്കുന്നതോടൊപ്പം മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രാൻഡ് ഇഫ്താറുകളും നടന്നു വരുന്നു . ഗ്രാൻഡ് ഇഫ്താർ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റമീസ് കണ്ണൂർ വിഷയാവതരണം നടത്തി. നിലവിൽ മലപ്പുറം ജില്ലയിലെ വ്യത്യസ്ത ക്യാമ്പസുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് റമദാൻ ഒന്നുമുതൽ 30 വരെ എല്ലാ ദിവസവും അത്താഴം, നോമ്പുതുറ എന്നിവ കഴിഞ്ഞ 10 വർഷത്തോളമായി എസ് എസ് എഫ് നൽകിവരുന്നു അതത് പ്രദേശത്തെ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകരുടെ സഹകരണത്തോടെയാണ് വ്യത്യസ്ത വീടുകളിൽ നിന്ന് സംഘടിപ്പിച്ചാണ് വിദ്യാർത്ഥികൾക്ക് നൽകി...

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം : മന്ത്രി വി അബ്ദുറഹ്‌മാന്‍

MALAPPURAM
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അപകട ഇന്‍ഷുറന്‍സ് സഹായധന വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മത്സ്യ ഫെഡ് രാജ്യത്തെ തന്നെ മികച്ച സഹകരണ സ്ഥാപനമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത ഇന്‍ഷുറന്‍സിന് വിമുഖത കാണിക്കുന്നവര്‍ക്ക് അതിന്റെ പ്രാധാന്യവും ഗുണവും മനസ്സിലാക്കിക്കൊടുക്കണം. അതിനായി പൊതുസമൂഹം ശ്രമിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. താനൂര്‍ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍ഷുറന്‍സ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. താനൂര്‍ ഒട്ടുമ്പുറം ബോട്ടപകടത്തില്‍ മരണപ്പെട്ട പരപ്പനങ്ങാടി സ...

ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി

CRIME NEWS
തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാൻകിടന്നത്. ഭർത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടർന്ന് രാത്രി ഒരു മണിയോടെ ഭർതൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. തുടർന്ന് ഭർത്താവ് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ...

ബിജെപി വേങ്ങര മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.

VENGARA
വേങ്ങര : ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ഭാരവാഹികളെ ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റായി വി എൻ ജയകൃഷ്ണനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറിമാരായി എൻ കെ ശ്രീധർ കുറ്റൂർ, ജനാർദ്ദനൻ ടി മമ്പുറം മണ്ഡലം വൈസ് പ്രസിഡന്റ്മാർ സുരേഷ്ബാബു ടി പികുന്നുംപുറം, സജീഷ് കെ പി, പ്രജീഷ് പി ചേരൂർ സിന്ധു പി തെണ്ടേക്കാട്, ബീന വി പി പുകയൂർ തുടങ്ങിയവരെ നിശ്ചയിച്ചു. സെക്രട്ടറിമാരായി സുനിൽകുമാർ പി, വിനോദ്കുമാർ സി കുറ്റൂർ, ഗീത കെ തീണ്ടേക്കാട്, കമലം കെ കുന്നുംപുറം, സരസ്വതി പി കുന്നുംപുറം തുടങ്ങിയവരെയും രാധാകൃഷ്ണൻ ടി പി കുന്നുംപുറം ട്രഷററായും നിശ്ചയിച്ചു. പാലക്കാട്‌ മേഖല ജനറൽ സെക്രട്ടറി എം പ്രേമൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, ജനർദ്ദനൻ ടി, ശ്രീധർ എൻ കെ തുടങ്ങിയവരും പുതുതായി പ്രഖ്യാപിച്ച മണ്ഡലം ഭാരവാഹികളും സംസാരിച്ചു. വാർത്തകൾ അറിയാന്...

റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു

CRIME NEWS
കൊണ്ടോട്ടി: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാർഥികളെ സീനിയർ വിദ്യാർഥികള്‍ മർദിച്ചു. കൊണ്ടോട്ടി ജിവിഎച്ച്‌എസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികള്‍ക്കാണ് മർദനമേറ്റത്. ആദ്യ മർദനത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയത് ചോദ്യം ചെയ്തത് വീണ്ടും മർദിച്ചെന്ന് വിദ്യാർഥികള്‍ പറഞ്ഞു. മർദന ദൃശ്യങ്ങള്‍ റീല്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ് ടു വിദ്യാർഥികള്‍ക്ക് എതിരെ കേസ് എടുത്തു. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, ഐഡി കാര്‍ഡ് ധരിച്ചില്ല എന്നാരോപിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു വീണ്ടും മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ടാം തവണ മര്‍ദിക്കുന്നതിനിടെ സ്‌കൂളിലെ ഒരു അധ്യാപികയ്ക്കും പരുക്കേറ്റു. അഞ്ചു മാസം ഗര്‍ഭിണിയായ ...

വാഹനാപകടം: ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യുവതിയെ മിനി പിക്കപ്പ് ഇടിച്ച് മരണപ്പെട്ടു

Accident
മാറഞ്ചേരി: പനമ്പാട് ഉണ്ടായ വാഹനാപകടത്തിൽ അവുണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിൻ്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫ (36) മരണപ്പെട്ടു. ഇന്നലെ ( ബുധൻ) വൈകുന്നേരം അഞ്ച് മണിക്ക് ഭർത്താവിൻ്റെ കൂടെ ബൈക്കിൽ വരുമ്പോൾ ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയുടെ മേൽ പിന്നിൽ ബൊലോറ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഹാരിഫയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു. പ്ലസ്ടുവിന് മാറഞ്ചേരി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന ഷിഫാൻ, ഏഴാം ക്ലാസ്സ് വിദ്യാർത്ഥി നസൽ എന്നിവർ മക്കളാണ്. മാതാവ്: അസ്മാബി. സഹോദരൻ: ഹാരിസ്. തണലിൻ്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽക്കൂട്ടം മെമ്പറാണ് ഹാരിഫ. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

Accident
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭർത്താവുമായി പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിവരികയാണ്. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version