Friday, March 20News That Matters

Author: admin

ലയൺസ് ക്ലബ്ബ് അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനം സംഘടിപ്പിച്ചു.

VENGARA
തിരുരങ്ങാടി ലയൺസ് ക്ലബ്ബ് ഓർബിസ് ക്രീയേറ്റീവ്സുമായി ചേർന്ന് വേങ്ങര അലിവ് ചാരിറ്റി സെല്ലിൽ അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനപരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ എബിൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗ്രാഫിക് ഡിസൈൻ കോഴ്സ് മറ്റ് സൗജന്യ പഠന കോഴ്‌സുകൾ നടത്തുന്ന അലിവിന്റെ സെന്ററിൽ ഫിസിയോതെറാപ്പി, ഡയാലിസിസ്, ആംബുലൻസ് സേവനം എന്നിവയും സൗജന്യ സേവനമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന പരിപാടിയിൽ മുഴുവൻ കുട്ടികൾക്ക് സമ്മാനവും സൽക്കാരവും സംഗീതവിരുന്നുമൊരുക്കി സംഘാടകർ. ചടങ്ങിൽ ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ ജഹ്ഫർ ഓർബിസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി.പി. എം ബഷീർ ഉദ്ഘാടനം ചെയ്തു. അലിവ് സെക്രട്ടറി ശരീഫ് കുറ്റൂർ പേരെന്റ്‌സ് ഡേ ദിനസന്ദേശം നൽകി. ലയൺസ്അ ക്ലബ്മീ സോണൽ ചെയർപേഴ്സൺ ഡോക്ടർ സ്മിത അനി, ഓർബിസ് സി. ഇ ഒ, അമീൻ സിഎം, ഓർബിസ് ക്രീയേറ്റീവ്സ് ബിസിനസ്സ് ഹെഡ് സലീം വടക്കൻ, ഡി. എ. പി എൽ സംസ്ഥാന പ്രസിഡന്റ്‌ ...

കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങി വരുന്നുവെന്ന വ്യാജേന MDMA കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി

KERALA NEWS
തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ബൈപ്പാസിലെ കോവളം ജങ്ഷനില്‍വെച്ച് നടത്തിയ പരിശോധനയില്‍ കാറിനുളളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ അരക്കിലോ എംഡിഎംഎ, ഒന്‍പതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാന്‍സാഫ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു. കാ...

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

CRIME NEWS
കൊടുങ്ങല്ലൂരില്‍ ഭർതൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത കുട്ടിക്ക് ഒരു വയസ്സ് തികയും മുമ്ബ് ഗർഭിണിയായതിന്റെ പേരിലായിരുന്നു കുറ്റപ്പെടുത്തലും മർദനവും. ഭർതൃ വീട്ടിലെ പീഡനം സൂചിപ്പിച്ച്‌ യുവതി മാതാവിനെ അയച്ച വാട്സ്‌ആപ്പ് സന്ദേശം പുറത്തുവന്നു.ഇന്നലെ രാവിലെ ആത്മഹത്യ ചെയ്യും മുമ്ബ് ഫസീല എന്ന 23 കാരി ഉമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശം ഇങ്ങനെയാണ്- "ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫല്‍ എന്‍റെ വയറ്റില്‍ കുറെ ചവിട്ടി. ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും എന്നെ തെറി വിളിച്ചു. ഉമ്മാ ഞാൻ മരിക്കുകയാണ് ഇല്ലെങ്കില്‍ ഇവർ എന്നെ കൊല്ലും." നെറ്റ് ഓഫ് ആയിരുന്നതിനാല്‍ ഒരു മണിക്കൂറിനു ശേഷമാണ് മാതാപിതാക്കള്‍ ഈ മെസേജ് കാണുന്നത്. വണ്ടി പിടിച്ച്‌ കൊടുങ്ങല്ലൂരിലെ വീട്ടില്‍ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെ എത്തിയപ്പോള്‍ ക...

INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

VENGARA
വേങ്ങര: ആഗസ്ത് 2 ന് വേങ്ങരയിൽ വെച്ച് നടക്കുന്ന INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ വേങ്ങര ഇന്ദിരാജി ഭവനിൽ ചേർന്ന INTUC കൺവെൻഷനിൽ സ്വാഗത സംഘം രൂപീകരിച്ചു. എം.എ. അസീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ പൂച്ചേങ്ങൽ അലവി, CT മൊയ്തീൻ, യു. മുഹമ്മദ് കുട്ടി, കല്ലൻ റിയാസ്, KK ശാക്കിർ, ആശിഖ് എം.സി, ഹാരിസ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ഗംഗാധരൻ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി : ചെയർമാൻ: എം.എ അസീസ്, വൈസ് ചെയർമാൻമാർ സി.ടി മൊയ്തീൻ, പൂച്ചേങ്ങൽ അലവി, കൈപ്രൻ ഉമ്മർ, യു മുഹമ്മദ് കുട്ടി, ജനറൽ കൺവീനർ, ഗoഗാധരൻ കെ, ജോ: കൺവീനർമാർ: സുരേഷ് പി, പൂക്കോയ തങ്ങൾ, ഗോപാലൻ, ആസിഫ് , പി.വി. ഷാഫി കൊളപുറം, യഹ് യ KK ട്രഷറർ: ഉമ്മർ കൈപ്രൻ എന്നിവരെ തിരഞ്ഞെടുത്തു....

ദയ വെൽഫെയർ സൊസൈറ്റി 11‑ആം വാർഷിക ജനറൽ ബോഡിയും സ്നേഹ സംഗമവും

VENGARA
വലിയോറ: ദയ വെൽഫെയർ സൊസൈറ്റിയുടെ 11‑ആം വാർഷിക ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും ചിനക്കൽ വലിയോറ കൾച്ചറൽ സെൻറർ ഹാളിൽ നടന്നു. സ്ത്രീശാക്തീകരണം, ദാരിദ്ര്യ നിർമാർജ്ജനം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം, തൊഴിൽ പോഷണം തുടങ്ങിയവ കൈവരിക്കുന്നതിന് സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ പ്രസിഡൻറ് ഇ.വി അബ്ദുസ്സലാം ഉദ്ഘാടന പ്രഭാഷണം നടത്തി. അയൽക്കൂട്ടത്തിന്റെ ഗുണങ്ങൾ, പലിശരഹിത സാമ്പത്തിക വ്യവസ്ഥ,സാമ്പത്തിക അച്ചടക്കം, ഇടപാടിൽ പുലർത്തേണ്ട ജാഗ്രത, ഇടപാടുകളിലെ വീഴ്ചകൾ മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ എല്ലാം അദ്ദേഹം സവിസ്ഥരം പ്രതിപാദിച്ചു. ദയ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് എം.പി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ സ്വാദിഖ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ സംഗീത നിശയും അയൽക്കൂട്ടം സെക്രട്ടറിമാർക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ പങ്കെടുത...

രോഗ പ്രതിരോധ കലണ്ടർ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
GVHSS വേങ്ങര വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്സ് ഊരകം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നടത്തുന്ന രോഗ പ്രതിരോധ കലണ്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷിബു എൻ ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് അജ്മൽ കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് എ , സ്റ്റാഫ് സെക്രട്ടറി അഭിലാഷ് എ യു, വളണ്ടിയർ സെക്രട്ടറി ഫാത്തിമ ജസ്ന പി.ടി, വളണ്ടിയർ ലീഡർ സംഗീത് സുനിൽ ടി, NSS വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു....

പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: എരണിപ്പടി സ്വദേശി പരേതനായ പാറക്കൻ കുഞ്ഞിമുഹമ്മദ് എന്നവരുടെ മകൻ പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു. ഭാര്യ:കുഞ്ഞാച്ചുമ്മ, മക്കൾ: അബ്ദുലത്തീഫ്, കുഞ്ഞുമുഹമ്മദ്, സിദ്ദീഖ്, ഹാജറ. മരുമക്കൾ : ഷൗക്കത്ത് മൂന്നിയൂർ, ഖദീജ മൂന്നിയൂർ. സുലൈഖ ചെമ്മാട്. മയ്യിത്ത് നമസ്കാരം ഇന്ന്(30/07/25 ബുധൻ) ഉച്ചക്ക് 3.00 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ....

ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു

GULF NEWS
ജിദ്ദ: ജിദ്ദയിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു. ജിദ്ദ ഹറാസാത്തിൽ ജോലി ചെയ്യുകയായിരുന്ന കൊണ്ടോട്ടി കരിപ്പൂർ താഴത്തെ പള്ളിയാളി പുതുക്കുളം അബ്‌ദുൽ റഷീദ് (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഹരാസത്തിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ട വിവരം അറിയിക്കുന്നത്. 12 വർഷമായി സഊദിയിൽ ജോലി ചെയ്തു വരികയാണ്. മരണാനന്തര സഹായങ്ങളും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിഭാഗത്തിൻറെ നേതൃത്വത്തിൽ ചെയ്തു വരുന്നുണ്ട്. ഭാര്യ: റുബീന, മക്കൾ: മുഹമ്മദ് റംഷാദ്, റാനിയ ഷെറിൻ, ഫാത്തിമ റന, മുഹമ്മദ് റിസിൻ. മുഹമ്മദ് ത്വയ്യിബ്....

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

CRIME NEWS
തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു.ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരുപാട് നാളിയി ഇയാള്‍ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് നൗഫല്‍ ഫസീലയെ ചവിട്ടിയിരുന്നു. നൗഫല്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വിവരം ചൂണ്ടിക്കാട്ടി യുവതി ഉമ്മയ്ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നത് പുറത്തു വന്നിരുന്നു. faseela, whats app chat...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്

KERALA NEWS
ഒരു നാട് വിറങ്ങലിച്ചു പോയ രാത്രി; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് ഒരു നാടിനെ ഭൂപടത്തിൽനിന്നുതന്നെ മായ്ച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ബുധനാഴ്ച ഒരാണ്ട്. പോയ ഒരുവർഷവും കണ്ടത് വാക്കുകൾ ജലരേഖയാകുന്ന കാഴ്ച. ഉരുൾപൊട്ടലിനുപിന്നാലെ മലവെള്ളപ്പാച്ചിൽപോലെവന്ന വാഗ്ദാനങ്ങൾ ആരുമറിയാതെ മൺമറഞ്ഞു. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനൽകാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടിന്റെ എണ്ണംചോദിച്ചാൽ ഉത്തരം വട്ടപ്പൂജ്യം. മുണ്ടക്കൈയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെ പുഞ്ചിരിമട്ടത്തിനും മുകളില്‍ വെള്ളോലിപ്പാറയില്‍ മണ്ണും പാറക്കല്ലുകളും അടര്‍ന്ന് വീഴുകയായിരുന്നു. ആദ്യത്തെ ഉരുള്‍പൊട്ടലായിരുന്നു അത്. ച...

നീലഞ്ചേരി പത്മിനി അമ്മ നിര്യാതയായി.

MARANAM
വേങ്ങര : കച്ചേരിപടി ജവാൻ റോഡ് ഇടത്തിൽ പരേതനായ പദ്മനാഭൻ നായർ എന്നവരുടെ ഭാര്യ നീലഞ്ചേരി പത്മിനി അമ്മ (87) നിര്യാതയായി. മക്കൾ : ശശിധരൻ, പരേതനായ സുരേഷ് (ഇറയത്തൻ, മഹർ ജുവല്ലറി ജീവനക്കാരൻ), ശ്യാമള, ഷൈലജ. മരുമക്കൾ: കൃഷ്ണനുണ്ണി, ഗോപിനാഥൻ, സുനന്ദ, ഷീന. സംസ്കാരം വൈകീട്ട് 4 മണിക്ക് നീലഞ്ചേരി തറവാട് ശ്മശാനത്തിൽ നടക്കും ....

വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്ട് വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്‍റെ മകൻ ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയില്‍ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട കുട്ടിയെ കണ്ടത്....

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിൽ

CRIME NEWS
കൊച്ചി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിൽ.  തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത. രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന്  പണം തട്ടാനുള്ള ശ്രമം നടത്തിയത്. 30 കോടി രൂപയാണ് പ്രതികൾ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു. തുടര്‍ന്നാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്.  ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു....

എ.ആർ നഗർ ഇരുമ്പ് ചോല സ്വദേശി OC ഹനീഫ നിര്യാതനായി

MARANAM
തിരൂരങ്ങാടി: വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജോ: സെക്രട്ടറിയും സമസ്ത  കേരള മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ വർക്കിംഗ്  സെക്രട്ടറിയുമായ  എ.ആർ നഗർ ഇരുമ്പ് ചോല സ്വദേശി ഒ.സി. ഹനീഫ ( 59 ) നിര്യാതനായി. മയ്യിത്ത്നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 3.30 ന് ഇരുമ്പ് ചോല ജുമുഅത്ത് പള്ളിയിൽ നടക്കും.ഭാര്യ: ആസ്യ. മക്കൾ: ഹനീഷ , ഹസീന, ആസിഫ് മുഹമ്മദ്, ഹലീമ തസ്ലി, ഹസ്ന. മരുമക്കൾ: തൗഫീഖ്, ഇല്യാസ്, ഷംസുദ്ധീൻ. ഇരുമ്പ് ചോല മഹല്ല് കമ്മറ്റി,  ഇരുമ്പ് ചോല മദ്രസ്സ കമ്മറ്റി, സുന്നി മഹല്ല് ഫെഡറേഷൻ  എന്നിവയുടെ ഭാരവാഹി സ്ഥാനവും വഹിക്കുന്നു. സുപ്രഭാതം പത്രം മലപ്പുറം സർക്കുലേഷനിലും പ്രവർത്തിക്കുന്നു....

ഗെയിം കളിക്കാൻ മൊബൈല്‍ നല്‍കിയില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഗെയിം കളിക്കാൻ മാതാപിതാക്കള്‍ മൊബൈല്‍ നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ - അനിത ദമ്ബതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്.രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)...

കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍. കോഴിക്കോട് കോതി പാലത്തിന് സമീപത്താണ് അനിഷ്ട സംഭവം നടന്നത്. പന്നിയങ്കര പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടങ്ങളില്ലാതെ വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കോതി പാലത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നുപോകുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചു. പെണ്‍കുട്ടിയെ നിരീക്ഷിച്ച പൊലീസുകാര്‍ കോതി പാലത്തിന് സമീപം വച്ച്‌ അവള്‍ കടലിലേക്ക് ചാടുന്നതാണ് കണ്ടത്.ഉടന്‍ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിനിയെ കരയിലേക്ക് കയറ്റുകയായിരുന്നു. അപകടം ഒന്നും സ...

കള്ളത്താൻ പറമ്പിൽ അബ്ദു റഹിമാൻ കുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര : പത്തുമൂച്ചി സ്വദേശി കള്ളത്താൻ പറമ്പിൽ അബ്ദു റഹിമാൻ കുട്ടി മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം 29 ജൂലായ് രാവിലെ 9 മണിക്ക് കോരംകുളങ്ങര ജുമാ മസ്ജിദിൽ നടക്കും.

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Accident
മലപ്പുറം :എടപ്പാൾ അയിലക്കാട് ഐനിച്ചിറയിൽ നീന്താൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്‌ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. നാട്ടുകാരും, പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സും, പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും ഏറെ നേരത്തെ തിരച്ചിൽ ഒടുവിലാണ് മൃതദേഹം ലഭിച്ചത്....

മദീന OICC മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു.

GULF NEWS
മദീന: മദീന ഓഐസിസി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു. ചടങ്ങ് കെപിസിസി സെക്രട്ടറി കെ.പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പൊതു ജനസേവനം ജീവിതദൗത്യമായി കണ്ട ഉമ്മൻ ചാണ്ടി സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങൾ കൊണ്ടു വരുന്നതിലും ഏറെ ശ്രദ്ധ കാണിച്ചു. ഇരുപത്തി നാല് മണിക്കൂറും ജനസേവനത്തിനായി മാറ്റി വെച്ച അദ്ദേഹം സമാനതകൾ ഇല്ലാത്ത മാതൃകയാണ് എന്നും ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യമില്ലാതെ പെരുമാറിയ നേതാവാണെന്നും നൗഷാദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മദീന ഓ.ഐ.സി സി പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുബാസ് ഒടക്കാലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുജീബ് ചെനാത്ത്, ബഷീർ പുൽപ്പള്ളി, റഫീഖ് കടയ്ക്ക , ബാബു ചുങ്കത്തറ, സിയാദ് പെരുമ്പാവൂർ, മൊയ്തീൻ കോയ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനു...

ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശി സഊദിയിൽ മരണപ്പെട്ടു

GULF NEWS
തിരൂരങ്ങാടി: ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശിസഊദിയിൽ മരണപ്പെട്ടു. പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ ഇസ്‌മായിൽ കുട്ടി ഹാജിയുടെ മകൻ യൂസഫ് ഹാജി (68) ആണ് മരിച്ചത്. ഭാര്യക്കും മകൾക്കുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ പോയി ഉംറ നിർവഹിച്ച ശേഷം ഇന്നലെ (ഞായർ) ത്വാഇഫ് സന്ദർശനത്തിനിടയിൽ മസ്‌ജിദ് അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ത്വാഇഫിലുള്ള കിങ് അബ്‌ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ:സഫിയ ഇല്ല്യാൻ.മക്കൾ:ഇസ്മ‌ായിൽ, ബദ്റുന്നിസ, ഷറഫുന്നിസ, അനസ്.മരുമക്കൾ: സജീറ കോനാരി, ഹബീബ് റഹ്മാൻ ചീരൻകുളങ്ങര, അബ്‌ദുൽ ഗഫൂർ പുതുക്കുടിയിൽ, നജ ഫാത്തിമ തറയിൽ. സഹോദരന്മാർ: മുഹമ്മദ് ഹാജി, അവറാൻകുട്ടിഹാജി, അബൂബക്കർ ഹാജി, ഹസ്സൻ ഹാജി, അബ്‌ദുറസാക്ക്‌ ഹാജി...

MTN NEWS CHANNEL

Exit mobile version