Friday, January 23News That Matters

Author: admin

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ യുവതിയെ 19 വർഷത്തിന് ശേഷം പിടികൂടി.

KERALA NEWS
ഇടുക്കി: കട്ടപ്പനയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. തങ്കമണി പാലോളിൽ, ബിനീതയെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വച്ചു 25000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006-ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇടുക്കി ഡിസിആർബി ഡി വൈ എസ് പി കെ ആർ ബിജുവിന്‍റെയും കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്....

നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

MARANAM
കോട്ടയം: പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി (53) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

കെ വി ഖാദർ മാസ്റ്റർ മരണപ്പെട്ടു

MARANAM
വേങ്ങര : കണ്ണമംഗലം കൊറ്റശ്ശേരിപുറായ സ്വദേശിയും GMLPS എടക്കാപറമ്പ് മുൻ പ്രധാന അദ്ധ്യാപകൻ, അച്ചനമ്പലം GMUP സ്കൂളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുള്ള കെ വി ഖാദർ മാസ്റ്റർ എന്നവർ മരണപ്പെട്ടു. ഭാര്യ: മറിയുമ്മ, മക്കൾ: ഷബീറലി, സൽസബീൽ,യാസീൻ, തസ്നിയ. മരുമക്കൾ:നബീൽ തിരുനാവായ,റുഷൈദ, ഷംല മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 4:30 ന് കൊറ്റശ്ശേരിപുറയ ആമീൻ ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

പനി ബാധിച്ച് ഒമ്പത് വയസ്സുകാരന്‍ മരിച്ചു

TIRURANGADI
പരപ്പനങ്ങാടി: അമ്പാടി നഗറില്‍ താമസിക്കുന്ന പഴയ ഒറ്റയില്‍ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകന്‍ മുഹമ്മദ് റസ്സല്‍(9) ആണ് പനി മൂലം മരണപ്പെട്ടത്. ഉമ്മ:റസീന. സഹോദരങ്ങള്‍: റിഹാന്‍, റിസാന്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

പാ​ണ​ക്കാ​ട് പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ന് ഇ​ന്നേ​ക്ക് 50 വ​ർ​ഷം

KERALA NEWS
മ​ല​പ്പു​റം: മ​ല​ബാ​റി​ന്റെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക മ​ണ്ഡ​ല​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്ന പാ​ണ​ക്കാ​ട് പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ന് ഇ​ന്നേ​ക്ക് 50 വ​ർ​ഷം. 1975 ജൂ​ലൈ ആ​റി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ മു​ശാ​വ​റ അം​ഗം, സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ മ​ത-​സാ​മൂ​ഹി​ക-​രാ​ഷ്​​ട്രീ​യ രം​ഗ​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളോ​ളം നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 18ാം നൂ​റ്റാ​ണ്ടി​ൽ യ​മ​നി​ലെ ഹ​ദ​റ​മൗ​ത്തി​ൽ​നി​ന്ന് മ​ല​ബാ​റി​ലെ​ത്തി​യ പ്ര​വാ​ച​ക കു​ടും​ബ​പ​ര​മ്പ​ര​യി​ലെ ക​ണ്ണി​യാ​യി​രു​ന്നു പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ൾ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ പി​താ​മ​ഹ​ൻ ഹു​സൈ​ൻ ശി​ഹാ​ബ് ആ​റ്റ​ക്കോ​യ ത​ങ്ങ​ളെ മ​ല​ബാ​റി​ലെ ബ്രി​ട...

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

KOLLAM, LOCAL NEWS
കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസിലെ നാലാം പ്രതിയാണ് ചിഞ്ചു. കേസില്‍ മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി.നിഷാദില്‍ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉറപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡില്‍ 45 ദിവസത്തിനകം കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്. തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനില്‍കുമാര്‍ എം.ഡിയായി പെര...

കാളികാവിലെ നരഭോജി കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

MALAPPURAM
മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. നേരത്തെ കടുവക്കായി സ്ഥാപിച്ച കൂട്ടില്‍ ഒരു പുലി കുടുങ്ങിയിരുന്നു. അതേസമയം, റേഡിയോ കോളര്‍ ഘടിപ്പിക്കാതെ കടുവയെ തുറന്ന് വിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുക...

നേപ്പാൾ വഴി ഇന്ത്യയിലേക്ക് രഹസ്യമായി കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

KERALA NEWS
തൃശൂർ: വിദേശത്തു നിന്നും നേപ്പാൾ വഴി ഇന്ത്യയിലേക്ക് രഹസ്യമായി കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിർ (24) ആണ് പിടിയിലായത്. 2023 ൽ മതിലകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയിൽ പിടികിട്ടാപ്പുള്ളി വാറണ്ടുമുള്ള ആളാണ് അബു താഹിർ. സംഭവത്തിനു ശേഷം യുഎഇയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍. ഈ കേസുകളിൽ അന്വേഷണം നടത്തിയതിൽ അബു താഹിർ കുറ്റക്കാരനാണെന്ന് കണ്ട് ഇയാൾ ഒളിവിലാണെന്ന് രേഖപ്പെടുത്തി രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒളിവിൽ പോയ അബു താഹിറിനെ പിടികൂടുന്നതിനായി എൽഒസിയും പുറപ്പെടുവെച്ചിരുന്നു. എയർപോർട്ട് വഴി വന്നാൽ പിടിക്കപ്പെടുമെന്ന ഭയത്താൽ നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഷാർജയിൽ നിന്ന് നേപ്പാളിലെ കാണ്ഡ്മണ്ടുവിൽ എത്തി ഇന്ത്യയ...

കുപ്രസിദ്ധ മോഷ്ടാവ് ബർമുഡ കള്ളൻ കൊണ്ടോട്ടി പൊലീസിന്‍റെ പിടിയിൽ

MALAPPURAM
കൊണ്ടോട്ടി: വാതിലിനോട് ചേർന്ന് ജനലുകളുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന പെരുമ്പാവൂർ ഇരിങ്ങാൾ പാറക്കൽ ജോസ് മാത്യു (എരുമാട് ജോസ് - 52) കൊണ്ടോട്ടി പൊലീസിന്‍റെ പിടിയിൽ. കൊണ്ടോട്ടി തുറക്കലിലും കോടങ്ങാടുമുണ്ടായ മോഷണ കേസുകളിലാണ് അറസ്റ്റ്. സമാനമായ രീതിയിൽ നടന്ന മോഷണത്തിൽ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 17ന് രാത്രി തുറക്കൽ മംഗലത്ത് നവാസിന്‍റെ വീട്ടിലും 18ന് അർധരാത്രിക്കുശേഷം കോടങ്ങാട് ആലുങ്ങൽതൊടി ഹനീഫയുടെ വീട്ടിലുമാണ് മോഷണമുണ്ടായത്.  ഇരു വീടുകളിലും മുൻ വശത്തെ വാതിലിനോട് ചേർന്നുള്ള ജനലിന്‍റെ കുറ്റിയിടുന്ന ഭാഗം ഡ്രിൽ ചെയ്ത് തകർത്ത് ഉള്ളിലേക്ക് കൈകടത്തി വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിരുന്നത്. കോടങ്ങാട് സ്വദേശി ഹനീഫയുടെ വീട്ട...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി വ്യാപാരിക്ക് ധനസഹായം നൽകി

VENGARA
വേങ്ങര മണ്ഡലത്തിലെ ഊരകം യൂണിറ്റിൽ അംഗമായ കാരത്തോട് ഉള്ള വ്യാപാരിയുടെ ഫർണിച്ചർ സ്ഥാപനം കത്തി നശിച്ചതിന്റെ ഭാഗമായി വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി ധനസഹായം നൽകി. വേങ്ങര വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ബഷീർ കണിയാടത്ത് അര ലക്ഷം രൂപയുടെ ധനസഹായം നൽകി ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ കെ എച് തങ്ങൾ A R നഗർ അധ്യക്ഷത വഹിച്ചു. യുസഫ് കച്ചേരിപടി, മൂസ ഹാജി കൊളപ്പുറം, അമീറുദ്ധീൻ ഒതുക്കുങ്ങൽ, റഷീദ്അലി കുന്നുംപുറം, കുട്ടൻ കാരാത്തോട്, മുഹമ്മദ്‌ റാഫി വെട്ടം, അബുബക്കർ സിദ്ധിക്ക് മമ്പുറം, മണി എ ആർ നഗർ, അൻസാർ അച്ചനമ്പലം, അനീഫ V K പടി, ഷെരീഫ് പുകയുർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി വേങ്ങര സ്വാഗതവും മജീദ് അച്ചനമ്പലം നന്ദിയും പറഞ്ഞു....

കണ്ണാട്ടിപ്പടി ജവാന്‍ കോളനി റോഡ് വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍

VENGARA
വേങ്ങര : കണ്ണാട്ടിപ്പടി ജവാന്‍ കോളനി റോഡ് വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍.. കുറച്ച് മാസങ്ങള്‍ മുമ്പ് റിപ്പയര്‍ പൂര്‍ത്തിയാക്കിയ കണ്ണാട്ടിപ്പടി ഇല്ലിക്കല്‍ ചിറ ജവാന്‍ കോളനി റോഡിന്റെ അവസാന ഭാഗമായ അമ്പത് മീറ്റര്‍ റോഡ് ആകെ പൊട്ടി പൊളിഞ്ഞ് ആകെ ചളിയില്‍ കുളിച്ച് കാല്‍ നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടുന്നു. ആയതിനാല്‍ പഞ്ചായത്ത് മുന്‍ കൈയ്യെടുത്ത് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് മണ്ടോട്ടില്‍ ഹനീഫ, അബു പറാഞ്ചേരി കുഞ്ഞില്‍ കുട്ടി പറങ്ങോടത്ത്, കുട്ടിമോന്‍ ചാലില്‍, സൈദുപറമ്പന്‍, ഉമ്മര്‍ കെ.പി, ഫസലുറഹ്‌മാന്‍ ചാലില്‍ എന്നിവരുടെ നേതൃത്തത്തില്‍ നാട്ടുകാരും ആവശ്യപ്പെട്ടു...

വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

CRIME NEWS
തൊടുപുഴ: വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. ഇക്കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി ആശുപത്രിയില്‍ വച്ച് മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ജോര്‍ലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജോര്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജോര്‍ല...

വേങ്ങര സ്വദേശി മുഹമ്മദലി ഒന്നല്ല രണ്ടു കൊലപാതകങ്ങള്‍ നടത്തിയെന്ന വെളിപ്പെടുത്തലിൽ

CRIME NEWS
കോഴിക്കോട് : രണ്ട് കൊലപാതകങ്ങൾ നടത്തി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുഹമ്മദലി മാനസികരോഗത്തിന് ചികിത്സയിലെന്ന് സഹോദരൻ പൗലോസ്. മാനസിക നില തെറ്റിയ ഇയാൾക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി എന്നായിരുന്നു ഇയാളുടെ ആദ്യ പേരെന്നും സഹോദരൻ പറഞ്ഞു. അതേസമയം രണ്ട് കൊലപാതകങ്ങൾ താൻ നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1989-ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ച് ഒരാളെ കൊന്നുവെന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. ഇതിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. 1986 ൽ കൂടരഞ്ഞിയിൽ വെച്ച് നടത്തിയ കൊലപാതകത്തെ കുറിച്ച് പറയുന്നതിനിടെയാണ് 1989ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചും മുഹമ്മദലി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബർ 24നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് കേസ് റ...

ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

GULF NEWS
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടൻ അജയൻ (51) ജിദ്ദയിൽ മരിച്ചു. ചികിത്സക്കിടെ സൗദി ജർമൻ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. 15 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നിലവിൽ ജിദ്ദ അൽ സലാമയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞിക്കീരൻ, ഭാര്യ: സരിത, മക്കൾ: ഗോകുൽ, ആർദ്ര, അനാമിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്....

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

VENGARA
വേങ്ങര: കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്ത രംഗത്തെ അനാസ്ഥ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമ്മേളനം ജില്ലാ സെക്രട്ടറി കെ. എം. എ. ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, അഷ്റഫ് ഊരകം, തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് റഹീം ബാവ, കെ ശാക്കിറ ടീച്ചർ, സി. കുട്ടിമോൻ, കെ മുഹമ്മദ് നജീബ്, ബഷീർ പുല്ലമ്പലവൻ, സി. മുഹമ്മദലി, ഷുഹൈൽ കാപ്പൻ, പി.ഇ. നൗഷാദ്, യൂസഫ് കുറ്റാളൂർ, പരീക്കുട്ടി വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം...

39 വർഷം മുൻപത്തെ കൊലപാതകം ഏറ്റു പറഞ്ഞ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

CRIME NEWS
വേങ്ങര: 39 വർഷത്തെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കു വിട നൽകി, മുഹമ്മദലി (54) വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വെളിപ്പെടുത്തി – ‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാൻ കൊന്നതാണ്. മുഹമ്മദലിയുടെ മനസ്സിൽ അതോടെ വെളിച്ചം വീണെങ്കിലും തിരുവമ്പാടി പൊലീസിന്റെ തലവേദന അവിടെ ആരംഭിച്ചു. 116/86 ആയി റജിസ്റ്റർ ചെയ്തിരുന്ന കേസ് ഫയൽ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി കണ്ടെത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്– മരിച്ചത് ആരാണ്? ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. 1986 നവംബർ അവസാനമായിരുന്നു സംഭവം. കൂടര...

കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു.

TIRURANGADI
കോഴിക്കോട്: കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു. കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി .അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു . സാമൂഹ്യ സേവനം എല്ലാവരുടെയും കർത്തവ്യമാണെന് ഓരോരുത്തരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് സാന്ത്വനമേകാനും ശ്രമിക്കുമ്പോൾ മാത്രമെ നമ്മൾ മാനുഷിക മൂല്യങ്ങളുള്ളവരാകൂ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചാരിറ്റി കൂട്ടായ്മ പ്രസിഡൻറ് കബീർ വെളിമുക്ക് അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം കബീർ സലാല കെഎംസിടി നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ മൊയ്തു, മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡണ്ട് സി ഇ ചാക്കുണ്ണി, കേരള ഹെൽത്ത് സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ പി പി പ്രമോദ് കുമാർ, സിനിമ പ്രൊഡക്ഷൻ കൺട്രോൾ റഹ്മാൻ പോക്കർ, ലൈല തൃശ്ശൂർ, സാമൂഹ്യപ്രവർത്തകനായ സലാം മച്ചിങ്ങൽ, ഷാഫി കോഴിക്കോട്, ഫൈസൽ ചേളാരി...

ഓൺലൈൻ ബിഡ്ഡിങിന്റെ പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റില്‍.

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്റെ പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ച മലപ്പുറം ഏറനാട് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് -17 ൽ ചെമ്പൻ ഹൗസിൽ ദഹീൻ ( 21) നെയാണ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയേയും, തൃശ്ശൂർ കുന്നംകുളം സ്വദേശിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 മെയ് മാസം മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബിഡ്ഡി...

ഭർതൃ വീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട്: ഭർതൃ വീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കിഴൂരിലാണ് സംഭവം. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് (22) മരിച്ചത്. കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി 12 :15 നാണ് സ്നേഹ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

Sports
സ്‌പെയിനിലെ സമോറയ്ക്ക് സമീപം നടന്ന കാർ അപകടത്തിൽ ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട മരിച്ചതായി സ്‌പാനിഷ് സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ ടിവിഇ റിപ്പോർട്ട് ചെയ്‌തു, പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ സെർനാഡില്ലയ്ക്ക് സമീപം വാഹനം എ‑52 ൽ നിന്ന് തെന്നിമാറി തീപിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. 28 കാരനായ ജോട്ടയും ഫുട്‌ബോൾ കളിക്കാരനായ 26 കാരനായ സഹോദരൻ ആൻഡ്രേയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അടിയന്തര സേവനങ്ങൾ സ്ഥിരീകരിച്ചു. ജൂൺ 22 ന് അടുത്തിടെ വിവാഹിതനായ ജോട്ട, ഭാര്യ റൂട്ട് കാർഡോസോയ്‌ക്കൊപ്പം മൂന്ന് കുട്ടികളെ പങ്കിട്ട ജോട്ട, 2020 ൽ വോൾവ്‌സിൽ നിന്ന് ലിവർപൂളിൽ ചേർന്നു, പെട്ടെന്ന് അവിടെ ഒരു പ്രധാന ഫോർവേഡായി വളർന്നു. പോർച്ചുഗലിനായി 49-ലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചു., പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ഇഎഫ്‌എൽ കപ്പ്, പോർച്ചുഗലുമായുള്ള യുവേഫ നേഷൻസ്...

MTN NEWS CHANNEL

Exit mobile version